“അമ്മിണി അവിടെ വന്നു ..
“എന്തേ?”
“ഇവിടെ ഇരിക്ക് അമ്മൂസേ.”
“ഉണ്ണി അമ്മിണിയുടെ കൈ പിടിച്ചു സോഫയിൽ ഇരുത്തി.. അമ്മിണിക്ക് എന്തോപോലെ തോന്നി . ഒരാൾ ഇത്രയും അധികാരത്തോടെ സ്നേഹത്തോടെ അതും ഒരു പുരുഷൻ. മാത്രമല്ല മോളുടെ … ബാക്കി ചിന്തിക്കാൻ അമ്മിണിക്ക് തോന്നിയില്ല.
മായയെ നോക്കി ഉണ്ണി പറഞ്ഞു.
“അത് ഇങ്ങ് എടുത്തുവാ..”
മായ മുറിയിൽ പോയി ഒരു കവർ എടുത്തുകൊണ്ട് വന്നു. ഉണ്ണിയുടെ കൈയിൽ കൊടുത്തു..
ഉണ്ണി ആ കവർ തുറന്നു അതിൽ നിന്നും ഒരു വള എടുത്തു.
“മോളെ . മോള് ഇത് അമ്മൂസിന്റെ കൈയിൽ ഇട്ടുകൊടുത്തേ?”
“ഏട്ടൻ വാങ്ങിയതല്ലേ? ഏട്ടൻ തന്നെ ഇട്ടുകൊടുത്തേ..
“അതേ! അതാ നല്ലത്.” മീരയും പറഞ്ഞു.
“അമ്മൂസേ കൈനീട്ടിയെ ”
എന്ന് പറഞ്ഞു ഉണ്ണി അമ്മിണിയുടെ കൈപിടിച്ച് വള ഇട്ട് കൊടുത്തു.
മീരയും മായയും കൈകൊട്ടി ചിരിച്ചു. എന്നാൽ അമ്മിണിക്ക് ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി.
അപ്പോൾ ഉണ്ണിക്ക് ഒരു ഫോൺ വന്നു ഉണ്ണി ഫോണുമായി പുറത്തേക്ക് പോയി.
“അമ്മൂസിനു കോൾ അടിച്ചല്ലോ ? പൊന്നും വള അല്ലെ കിട്ടിയത്.
തിരിച്ചു എന്തെങ്കിലും ഏട്ടന് കൊടുക്കാമായിരുന്നു.”. മീര പറഞ്ഞു.
“ഞാൻ… ഞാൻ.. ഞാനെന്ത് കൊടുക്കാൻ? ” അമ്മിണി പറഞ്ഞു.
മീര അമ്മിണിയുടെ അടുത്ത് ഇരുന്നു. എന്നിട്ട് അമ്മിണിയുടെ കവിളിൽ ഉമ്മ വെച്ചു എന്നിട്ട് പറഞ്ഞു.
“ഇതുപോലെ ഒന്ന് കൊടുക്കാമായിരുന്നു.. “മീര പറഞ്ഞു
“അത് നീ തന്നെ കൊടുത്താൽ മതി. ” അമ്മിണി പറഞ്ഞു.
“അതിന് എനിക്കല്ലല്ലോ വള ഇട്ട് തന്നത്.. എനിക്കാണെങ്കിൽ ഇതിൽ കൂടുതൽ ഞാൻ കൊടുത്തേനെ.” മീര ചിരിച്ചുകൊണ്ട് പറഞ്ഞു.

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ