മായ താഴേക്ക് പോയി വേഷം മാറി ഉണ്ണിയും താഴെ വന്നു.
“ഏട്ടാ ചായ എടുത്തു വെക്കട്ടെ? ”
മീര വന്നു ചോദിച്ചു.
“മോള് എവിടെ?”
!ആര്? ”
“മീരയുടെ മോള് മാളു. അങ്ങനെ പറഞ്ഞാൽ മതിയോ?
“അതല്ല!! ഏട്ടൻ മായയെ മോളെ എന്നല്ലേ വിളിക്കുന്നേ…? അതാ ഞാൻ കരുതി ….”
“ഓ!!! അങ്ങനെ. അതിപ്പോൾ മീരയെ ഞാൻ മോളെ എന്ന് വിളിച്ചാലും മീരയെ കുറിച്ച് ഞാൻ അമ്മിണി യോട് ചോദിച്ചാലും മീര എന്ന് പറഞ്ഞേ ചോദിക്കു. ഇപ്പോൾ ഈ വീട്ടിലെ കുഞ്ഞ് .. മീരയുടെ മോളാണ്. മായ എന്റെ മാത്രം മോള്. മായയെ കുറച്ചു ചോദിക്കുമ്പോൾ മായ എന്ന് പറഞ്ഞു തന്നെ ചോദിക്കും. മീരയോട് മോളെവിടെ എന്നോ മോളെക്കുറിച്ചോ ചോദിച്ചാൽ അത് മീരയുടെ മോളെക്കുറിച്ചു ആയിരിക്കും. മനസ്സിലായോ?
“മനസ്സിലായി ”
“എന്ത് മനസ്സിലാകാൻ. ശരി മോളെവിടെ? ”
“ഉറങ്ങുന്നു “.
“ഇപ്പോൾ ശരിയായി.”
“അപ്പോൾ മായായോ ?”
!അടുക്കളയിൽ ഉണ്ട് ”
“അവളോട് ഇങ്ങ് വരാൻ പറ. എന്നിട്ട് മീര പോയി ചായ എടുത്തു വെക്ക്. ”
“ശരി. ഏട്ടാ ”
ഹ! ഒരു നിമിഷം . ഫോൺ ഉപയോഗിച്ച് പഠിച്ചോ? ”
“ഞാൻ എന്ത് ഉപയോഗിക്കാനാ ഏട്ടാ ”
“അതൊക്കെ ആവശ്യം വരും. ഞാൻ എപ്പോഴും ഇവിടെ ഉണ്ടാകില്ല. ഇവിടെ വളരെ കുറച്ചു ദിവസം മാത്രമേ ഉണ്ടാകു. അപ്പോൾ മായയും.! മനസ്സിലായോ?”
“മനസ്സിലായി ഏട്ടാ.. മായയെ വിളിക്കണം എങ്കിൽ അല്ലേ. ”
“മായയെ മാത്രം അല്ല എന്നെയും.”
“സോറി. ഏട്ടാ ”
“സാരമില്ല. പോയി പറഞ്ഞത് ചെയ്.”
അപ്പോഴേക്കും മായ അവിടെ വന്നു. മീര അടുക്കളയിലേക്ക് പോയി.
“നീ ഇത് എവിടെ പോയതാ മോളേ.?”
” ഞാൻ അടുക്കളയിൽ ”
“നിനക്ക് ഇവിടെ എന്താ ജോലി ” ഇത്തിരി ദേഷ്യത്തിൽ എന്നപോലെ ഞാൻ ചോദിച്ചു.
മായയുടെ മുഖം വാടി
അത് ഞാൻ അടുക്കളയിൽ . ഏട്ടനുള്ള ഫുഡ് ആയോ എന്ന് നോക്കാൻ “

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ