അവർ വീട്ടിലേക്ക് മടങ്ങി.
അവർ അവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. അവിടെയുള്ള കാടല്ലാം വെട്ടിത്തെളിച്ചു കൃഷിയും ഫാമും ആയി കഴിയാൻ തീരുമാനിച്ചു. അതിന് വൈദ്യരുടെ അനുവാദവും വാങ്ങി.
സഹായത്തിനു ഗ്രേസി ചേച്ചിയും സ്റ്റെഫിയും അന്തപ്പനും എന്നും വരും എന്നും പറഞ്ഞു.
അങ്ങനെ പുതിയ യുഗം അവിടെ തുടങ്ങി.
അടുത്ത ദിവസം അവിടെ ഗ്രേസി വന്നു.
ആൻസിയെ കണ്ട ഉടനെ വന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“മോളെ.. മോൾക്ക് ചേച്ചിയോട് ദേഷ്യം തോന്നുന്നുണ്ടാകും അല്ലേ…? ചേച്ചിയോട് ക്ഷമിക്ക്.”
“ഇല്ല. ചേച്ചി എനിക്ക് ഒരു ദേഷ്യവും ഇല്ല.. അല്ലെങ്കിലും ഞാൻ എന്തിനാ ചേച്ചിയോട് ദേഷ്യം പിടിക്കുന്നേ?.”
ചേച്ചി അന്ന് അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ? നിങ്ങൾ ഇങ്ങനെ ഒരു കാര്യം ചെയ്തത്. ”
“അതൊന്നും സാരമില്ല ചേച്ചി ഞങ്ങൾ ഇനി എന്നും ഇവിടെ കാണും.”
” വൈദ്യര് പറഞ്ഞു. ഇനി എന്ത് സഹായത്തിനും ഞങ്ങൾ ഉണ്ടാകും.. പക്ഷേ ഇവിടെ നിൽക്കാൻ പറയരുത്. ഇവിടെ നിൽക്കും മോളുടെ കുഞ്ഞ് ഈ മണ്ണിൽ വന്നു പിറന്നോട്ടെ!.
മോൾക്കും സാറിനും ഇവിടെ കുഞ്ഞു പിറക്കണം. ഒന്നല്ല ഒരുപാട്. ഈ ഗ്രേസി ചേച്ചി ഉണ്ടാകും നോക്കാൻ. അന്ന് മുതൽ എപ്പോഴും ചേച്ചി ഇവിടെ തന്നെ ഉണ്ടാകും. എന്നാലേ ഈ മണ്ണിനു ശപമോക്ഷം കിട്ടു.
ആൻസിക്ക് നാണം തോന്നി.. അവൾ നാണത്തോടെ ചിരിച്ചു.
ഞങ്ങൾക്ക് ഇപ്പോഴും പേടി മാറിയിട്ടില്ല…. ഈ ദിവസം മുഴുവനും.. ഞാൻ പേടിയോടെ ഇരിക്കുകയായിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.
”
“ജോപ്പൻ കാർ എടുത്ത് പുറത്തേക്ക് പോയി എന്തൊക്കെയോ സാധനങ്ങൾ വാങ്ങി വന്നു.. കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കിയ സ്ഥലത്ത് ഫാമിനുള്ള പണി തുടങ്ങി.
അതോടൊപ്പം കൃഷിയും ആരംഭിച്ചു. എല്ലാത്തിനും അന്തപ്പൻ ജോപ്പന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

വളരെ നന്നായിട്ടുണ്ട്.🥰🥰🥰🔥🔥
😍😍😍😍
ഇതിനിടയിൽ മറ്റേ കഥയുടെ ബാക്കിയും set ആക്കൂ
അടുത്ത പാർട്ടിൽ മായയുടെ കഥ വേണം
അടിപൊളി സ്റ്റോറി… വളരേ വൈകാരികപര മായ ഫീൽ…. ശാന്തൻ കുന്നു പാറ നല്ലോരു മനോഹരമായ ദൃശ്യവിരുന്ന് തന്നെയാണ് താങ്കൾ ഇവിടെ കാഴ്ചവെച്ചിരിക്കുന്നത്… സൂപ്പർ.. തുടരൂ…
നന്ദൂസ്…💚💚
വളരെ സൂപ്പർ ആയിട്ടുണ്ട്, ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.