“ശരിയാ!! അച്ചായന്റെ കൊമ്പിൽ നിന്നെ ഇന്ന് കോർത്തു തൂകും… അമ്മാതിരി സാധനം ആണെടി . ” ആൻസി പറഞ്ഞു.
എന്താണ് രണ്ടാളും കുശുകുശുക്കുന്നത്.. ഞങ്ങളും കൂടെ കേൾക്കെട്ടെ.. ജെയിംസ് ചോദിച്ചു.
“ഞങ്ങൾ ബാക്കി കഥയെ കുറച്ചു പറഞ്ഞതാ. “” റോസ് പറഞ്ഞു.
“അത് നിങ്ങൾ എന്തിനാ കഥ പറയുന്നേ? അച്ചായൻ പറയും ബാക്കി കഥ. അച്ചായാ ബാക്കി കഥ പറ..” ഡാനി പറഞ്ഞു.
പഴയ കഥ
കർമ്മ ഫലത്തിന്റെ കഥ.
പണ്ട് ഒരുപാട് വർഷങ്ങൾക്കു മുൻപ്. വെള്ളകാർ ഭരിക്കുന്ന കാലം . ഈ നാട്ടിന് പേര് ശാന്തൻ കുന്ന് എന്നായിരുന്നു. ഇവിടെ ഉള്ള എല്ലാവരും വളരെ പാവങ്ങൾ ആയിരുന്നു. എല്ലാവരും വളരെ സ്നേഹത്തോടെ കഴിയുന്നകാലം. ആയിരുന്നു ആദ്യമായി വെള്ളക്കാർ വരുന്നത്.
താമസിക്കാൻ വളരെ നല്ല ശാന്തമായ ഈ നാട്ടിൽ അവർ അശാന്തിയുടെ വിത്ത് വിതച്ചു. അവർ ചെകുത്താന്റെ സേവകർ ആയിരുന്നു. അവർ ചെകുത്താൻ സേവയ്ക്ക് ഈ നാട്ടിലെ പാവം പെൺകുട്ടികളെ ഉപയോഗിച്ചു..
വെള്ളക്കാർ പാവം പെൺകുട്ടികളെ പീഡിപ്പിച്ചു. വെള്ളക്കാർ കുടുംബത്തോടെ ആണ് ഇവിടെ ജീവിച്ചത് . അങ്ങനെ ഒരുദിവസം ഒരു പെൺകുട്ടിയേയും അവളുടെ വീട്ടുകാരെയും പിടിച്ചുകൊണ്ടുപോയി . അവരുടെ മുന്നിൽ വെച്ച് അവളെ നഗ്നയാക്കി കിടത്തി കത്തികൊണ്ട് ശരീരം മുഴുവൻ കീറിമുറിച്ചു.
വേദനകൊണ്ട് പുളഞ്ഞ അവൾ വീണത് അവിടെ ഒരുക്കിവെച്ച വെള്ളത്തിൽ ആണ് . ആ വെള്ളത്തിൽ അവളെ അവർ മുക്കിക്കൊന്നു. എന്നിട്ട് വെള്ളം ഇവിടെയുള്ള ആ കുന്നിന്റെ മുകളിൽഉള്ള പാറയിൽ കൊണ്ടുപോയി ഒഴിച്ചു. ആ പെൺകുട്ടിയുടെ ശവം പാറയുടെ അടുത്ത് കുഴിച്ചിട്ടു .. അവളുടെ വീട്ടുകാരെ അവിടെ ആ പാറകല്ലിൽ അടിച്ചു കൊന്നു.

വളരെ നന്നായിട്ടുണ്ട്.🥰🥰🥰🔥🔥
😍😍😍😍
ഇതിനിടയിൽ മറ്റേ കഥയുടെ ബാക്കിയും set ആക്കൂ
അടുത്ത പാർട്ടിൽ മായയുടെ കഥ വേണം
അടിപൊളി സ്റ്റോറി… വളരേ വൈകാരികപര മായ ഫീൽ…. ശാന്തൻ കുന്നു പാറ നല്ലോരു മനോഹരമായ ദൃശ്യവിരുന്ന് തന്നെയാണ് താങ്കൾ ഇവിടെ കാഴ്ചവെച്ചിരിക്കുന്നത്… സൂപ്പർ.. തുടരൂ…
നന്ദൂസ്…💚💚
വളരെ സൂപ്പർ ആയിട്ടുണ്ട്, ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.