പിന്നെ അവിടെയുള്ള പലർക്കും പനിയും മറ്റു അസുഖങ്ങളും വന്നു മരിക്കാൻ തുടങ്ങി… അങ്ങനെ ശാന്തൻ കുന്ന് ചെകുത്താൻ പാറക്കുന്നായി…
ഇവിടെയുള്ള ആളുകൾ മരിച്ചു വീഴുമ്പോൾ അവരെ രക്ഷിക്കാൻ ഇവിടെ വന്നതാണ് വൈദ്യരുടെ കുടുംബം.. അതിൽ പ്രതാപശാലിയായ വൈദ്യൻ പറഞ്ഞതാണ് ഇവിടെ പിന്നെ നടന്നുകൊണ്ടിരിക്കുന്നത്.. മരുന്ന്കൊണ്ട് മാത്രം ഈ അസുഖം മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല എന്ന്. നാടിനു മോക്ഷം കിട്ടാൻ വർഷങ്ങൾ വേണ്ടിവരും എന്ന് . ഒരു ഭാര്യയും ഭർത്താവും ഇവിടെ താമസിക്കുമെന്നും അവർക്ക് കുഞ്ഞുങ്ങൾ ജനിക്കുമെന്നും അതോടെ മാത്രമേ ഇവിടെ മാറ്റം ഉണ്ടാകുമെന്നുമൊക്കെയാ പറയുന്നേ.
അവർ സാധാരണ ഭാര്യയും ഭർത്താവും ആയിരിക്കില്ല എന്നും പറഞ്ഞു.
” ഇപ്പോഴും ഇതൊക്കെ ഇവിടെ ഉള്ളവർ വിശ്വസിക്കുന്നുണ്ടോ?” ആൻസി ചോദിച്ചു.
“മോളെന്താ അങ്ങനെ ചോദിച്ചത്?” ഗ്രേസി ചോദിച്ചു..
” അല്ല കാലം ഇത്രയും പുരോഗതി ആയിട്ടും .” ആൻസി ചോദിച്ചു.
മക്കൾക്കു ഇത് അത്ര വിശ്വാസം ഇല്ലെങ്കിൽ. മക്കള് കുറച്ചു നാൾ അവിടെ പോയി താമസിക്ക്. താമസിക്കാൻ ഉള്ള എല്ലാ സഹായവും ഞങ്ങൾ ചെയ്തു തരാം .
ഞങ്ങൾ ആ പാലത്തിനപ്പുറം താമസിക്കാറില്ല എന്നേ ഉള്ളൂ. വൈദ്യൻ വിളിച്ചാൽ അത്യാവശ്യം എന്തെങ്കിലും പണിക്ക് ഞങ്ങൾ പോകും. . എന്താ തയ്യാറാണോ?
“ഗ്രേസി ചേച്ചി ഇവൾ ചുമ്മാ ചോദിച്ചതാ. ”
“അല്ല മോനേ!! അങ്ങനെ അല്ല ഇനി ഇത് വെറും അന്തവിശ്വാസം ആണെങ്കിൽ അതങ്ങ് മാറട്ടെ. അങ്ങനെ മാറിയാൽ പിന്നെ ഞങ്ങൾ മാത്രമല്ല ഈ നാട് മുഴുവനും നിങ്ങൾക്ക് അടിമകൾ ആകും .. ആരും മൂന്ന് ദിവസത്തിനപ്പുറം അവിടെ താമസിച്ചിട്ടില്ല അപ്പോഴേക്കും ഒന്നിക്കിൽ ഓടി രക്ഷപെടും. അല്ലേൽ മരിക്കും.”

വളരെ നന്നായിട്ടുണ്ട്.🥰🥰🥰🔥🔥
😍😍😍😍
ഇതിനിടയിൽ മറ്റേ കഥയുടെ ബാക്കിയും set ആക്കൂ
അടുത്ത പാർട്ടിൽ മായയുടെ കഥ വേണം
അടിപൊളി സ്റ്റോറി… വളരേ വൈകാരികപര മായ ഫീൽ…. ശാന്തൻ കുന്നു പാറ നല്ലോരു മനോഹരമായ ദൃശ്യവിരുന്ന് തന്നെയാണ് താങ്കൾ ഇവിടെ കാഴ്ചവെച്ചിരിക്കുന്നത്… സൂപ്പർ.. തുടരൂ…
നന്ദൂസ്…💚💚
വളരെ സൂപ്പർ ആയിട്ടുണ്ട്, ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.