അവർ വൈദ്യന്റെ അടുത്തേക്ക് പോയി
ആൻസി ചോദിച്ചു.
“ഇത്രയും പ്രശ്നം ഉണ്ടായിട്ടും വൈദ്യൻ എങ്ങനെയാ . അവിടെ കഴിയുന്നത്..? വൈദ്യൻ ഒറ്റക്കാണോ കഴിയുന്നത്.?.”
” വൈദ്യൻ ഒറ്റക്കല്ല മക്കളും ഉണ്ട്. ഭാര്യ മാത്രം ഇല്ല” ഗ്രേസി പറഞ്ഞു.
“അതെന്താ.. ” ആൻസി ചോദിച്ചു.
“”വൈദ്യൻ അവിടെ എന്തൊക്കയോ പൂജ ചെയ്‌തും പച്ചമരുന്ന് അരച്ചും ആണ് അവിടെ കഴിയുന്നത്. ഭാര്യ ഭാര്യയുടെ വീട്ടിൽ ആണ്. വൈദ്യൻ മരുന്ന്കൊണ്ട് പുറത്ത് പോകുന്ന ദിവസം മാത്രം അവിടെ പോകും.
പിന്നെ അവിടെ ഒരു പള്ളിയുണ്ട് മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി. മോള് അവിടെ പോയി പ്രാർത്ഥിക്കണം.. ചേച്ചിയും പ്രാർത്ഥിക്കാം . ചേച്ചി പറഞ്ഞത് കൊണ്ടല്ലേ മോള് ഇങ്ങനെ ഒരു സഹായത്തിനു മുതിരുന്നത്.. ചേച്ചിക്ക് അതിൽ സങ്കടം ഉണ്ട്.”
.
അവർ വൈദ്യന്റെ അടുത്ത് എത്തി. വൈദ്യൻ ആൻസിയുടെ കൈ പിടിച്ചു നോക്കി . പിന്നെ കുറച്ചു സമയം കണ്ണടച്ചിരുന്നു.
ഗ്രേസി കാര്യങ്ങൾ മുഴുവനും പറഞ്ഞു.. വൈദ്യൻ ചിരിച്ചു. അവർക്ക് താമസിക്കാൻ ഉള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കാൻ പറഞ്ഞു.
പിന്നെ. ജോപ്പന്റെ കൈ പിടിച്ചു. കുറച്ചു സമയം കഴിഞ്ഞു പറഞ്ഞു .
“ഞാൻ ഒരു മരുന്ന് തരാം അത് സൂക്ഷിക്കുക. പനി ഉണ്ടെങ്കിൽ മാത്രം ആ മരുന്ന് കഴിച്ചു ഉടനെ എന്നെ വന്നു കാണുക. ബാക്കി അപ്പോൾ പറയാം… എല്ലാം ശരിയാകും പേടിക്കാതെ ഇരിക്കുക.”
ജോപ്പനും ആൻസിയും അവർക്ക് താമസിക്കാൻ ഉള്ള വീട്ടിൽ പോയി . പോകുന്ന വഴിയിൽ പള്ളി കണ്ടു . ഒരു നിമിഷം നിന്ന് പ്രാർത്ഥിച്ചു.
അവർ വീട്ടിൽ എത്തി നല്ല ഒരു വീട് .

വളരെ നന്നായിട്ടുണ്ട്.🥰🥰🥰🔥🔥
😍😍😍😍
ഇതിനിടയിൽ മറ്റേ കഥയുടെ ബാക്കിയും set ആക്കൂ
അടുത്ത പാർട്ടിൽ മായയുടെ കഥ വേണം
അടിപൊളി സ്റ്റോറി… വളരേ വൈകാരികപര മായ ഫീൽ…. ശാന്തൻ കുന്നു പാറ നല്ലോരു മനോഹരമായ ദൃശ്യവിരുന്ന് തന്നെയാണ് താങ്കൾ ഇവിടെ കാഴ്ചവെച്ചിരിക്കുന്നത്… സൂപ്പർ.. തുടരൂ…
നന്ദൂസ്…💚💚
വളരെ സൂപ്പർ ആയിട്ടുണ്ട്, ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.