” ഇത് ആരുടെ വീടാ ”
ആൻസി ചോദിച്ചു. ഇത് ആരുടെ വീടാ.
“ഇത് ഇവിടെ പള്ളി പണിയുന്ന സമയം . പണിയാൻ വന്നവരുടെ കൂട്ടത്തിൽ നല്ലൊരു സാർ ഉണ്ടായിരുന്നു. ആ സാറ് നിർമ്മിച്ചതാ. ഈ വീട് . പിന്നെ ആ പാലവും. അതും ഒരു സായിപ്പ് ആയിരുന്നു
ഇതൊക്കെ എന്റെ കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞതാ.”‘ ഗ്രേസി പറഞ്ഞു.
“ചേച്ചി ഇവിടെ താമസിച്ചിട്ടുണ്ടോ “? ആൻസി ചോദിച്ചു.
“ഇല്ല. ഞാൻ പാലത്തിനു ഇപ്പുറം വരുന്നത് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം.. അതും വൈദ്യരുടെ മരുന്ന് വാങ്ങിക്കൊണ്ടു മാത്രമേ ഞാൻ തിരിച്ചു പോകാറുള്ളു.”
”
അറ്റാച്ചിട് ബർത്റൂം ഉള്ള വീട് . രണ്ട് മുറികൾ. ഒരു അടുക്കള, ചെറിയ സിറ്റിംഗ് റൂം, ചെറിയ വരാന്ത.
ആ വീട് വൈകുന്നേരം ആകുമ്പോഴേക്കും. വൃത്തി ആയി. ഗ്രേസി പോയി അത്യാവശ്യം പത്രങ്ങളും അരിയും മറ്റു സാധനങ്ങളും കൊണ്ട് വന്നു . എല്ലാത്തിനും ജോപ്പൻ പണം കൊടുത്തു
. അടുത്ത് തന്നെ ഒരു കിണർ ഉണ്ട് . അങ്ങനെ കുറച്ചു ദിവസം കഴിയാൻ ഉള്ള എല്ലാം ഒരുക്കി അവർ താമസം തുടങ്ങി.
അന്ന് രാത്രി
ജോപ്പനും ആൻസിയു കിടന്നു . അർദ്ധരാത്രി കഴിഞ്ഞപ്പോൾ.
“അപ്പാ തണുക്കുണ്ടോ അപ്പാ ?”
“ആ മോളെ ചെറിയ തണുപ്പ് ഉണ്ട്. ”
“അപ്പാ എനിക്ക് എന്തൊക്കെയോ ആകുന്നപ്പാ? ഞാൻ മരിച്ചു പോകുമോ അപ്പാ?”
“മോളെ!! മോൾ എന്തൊക്കെയാ പറയുന്നേ?”
ആൻസി എഴുനേറ്റ് ബർത്റൂമിലേക്ക് ഓടി .
“എന്താ മോളെ എന്ത് പറ്റി ? ജോപ്പൻ പിറകെ ഓടി.
“ആൻസി ശർദ്ധികുന്നതാണ് കണ്ടത്.
ജോപ്പൻ പുറത്ത് തടവികൊടുത്തു..
“ഒന്നും ഇല്ല മോളെ. ഭക്ഷണം ശരീരത്തിൽ പിടിച്ചു കാണില്ല അതാ. ഒന്നും ഇല്ല മോള് പേടിക്കേണ്ട.”

വളരെ നന്നായിട്ടുണ്ട്.🥰🥰🥰🔥🔥
😍😍😍😍
ഇതിനിടയിൽ മറ്റേ കഥയുടെ ബാക്കിയും set ആക്കൂ
അടുത്ത പാർട്ടിൽ മായയുടെ കഥ വേണം
അടിപൊളി സ്റ്റോറി… വളരേ വൈകാരികപര മായ ഫീൽ…. ശാന്തൻ കുന്നു പാറ നല്ലോരു മനോഹരമായ ദൃശ്യവിരുന്ന് തന്നെയാണ് താങ്കൾ ഇവിടെ കാഴ്ചവെച്ചിരിക്കുന്നത്… സൂപ്പർ.. തുടരൂ…
നന്ദൂസ്…💚💚
വളരെ സൂപ്പർ ആയിട്ടുണ്ട്, ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.