ഭഗത്ത് വീണ്ടും അകത്തേക്ക് കയറിയതും സ്വാമി അവിടെ ഉണ്ടായിരുന്നു.
” സ്വാമി ചേട്ടൻ എവിടെയാണ്..??”
” അറിയില്ലല്ലോ ഭഗത്ത്..!! എന്താ വിളിച്ചു നോക്കിയില്ലേ ? ”
” ആ വിളിച്ചിരുന്നു ഫോൺ കിട്ടുന്നില്ല..!! എവിടെയാണ് എന്താണ് എന്ന് എന്തെങ്കിലും അറിവുണ്ടോ ”
അവൻ ആകെ ടെൻഷനിൽ ആയിരുന്നു.
” എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ ??”
ഭഗത്തിന്റെ പെരുമാറ്റത്തിൽ സ്വാമികൾ എന്തോ പന്തികേട് തോന്നി.
” പ്രശ്നം ഉണ്ട് സ്വാമി..!! എത്രയും പെട്ടെന്ന് ചേട്ടനെ കാണണം മെലാക്കയിൽ കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയാണ് ”
” എന്ത് പറ്റി..?? ”
” സാം ബ്രദർസ് ലാൻഡ് ചെയ്തിട്ടിട്ടുണ്ട്..!! ഇപ്പോൾ അവർ ജോർജ് ടൗണിൽ ഉണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ അവർ മെലാക്കയിൽ എത്തും ”
ഭഗത്ത് പറഞ്ഞു അവസാനിപ്പിച്ചതും സ്വാമി പിടക്കുന്ന നെഞ്ചോടെ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു.
‘ എന്തിനെ ആണോ ഇത്രയും നാൾ ഭയന്നത് അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു ‘
” ശിവ അറിഞ്ഞോ..?? ”
” ഇല്ല അറിയിക്കണം..!! ”
അവർ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വീടിൻറെ മുറ്റത്തേക്ക് ഒരു ഫോർഡ് എൻഡവർ പതിയെ കയറി വന്നു..
വാഹനത്തിന്റെ ഡോർ തുറന്ന് ശിവ പുറത്തേക്ക് ഇറങ്ങിയതും ഭഗത്ത് വേഗം അടുത്തേക്ക് ചെന്നു.
” ചേട്ടാ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലാല്ലോ
എന്ത് പറ്റി..?? ”
” കുറച്ചു തിരക്കായിരുന്നു ഭഗത്.. സോ ഫോൺ നോക്കാൻ പറ്റിയില്ല. എന്തുപറ്റി..? ” അതും പറഞ്ഞ് ശിവ രണ്ടാം നിലയിലേക്ക് നടന്നു.
ഭഗത്ത് അവൻറെ കൂടെ തന്നെ ഫോളോ ചെയ്തു വരികയും ചെയ്തു..

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌