” ചേട്ടാ ചെറിയ പ്രശ്നമുണ്ട്…”
” എന്താണ്..?? ”
റൂമിലേക്ക് എത്തി തന്റെ കോട്ട് അഴിച്ചു ഇടുന്നതിനിടയിൽ ശിവ അവനെ തിരിഞ്ഞുനോക്കി.
” അത്…!!! ”
” എന്താ ഭഗത്ത് ഇത്ര വലിയ പ്രശ്നം..?? ”
” സാം ബ്രദർസ് ലാൻഡ് ചെയ്തിട്ടുണ്ട്..!! ”
ഭഗത്ത് അത് പറഞ്ഞതും ശിവയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്ന് പോയി..!!
” എന്താ എന്താ പറഞ്ഞത് ??? ”
ശിവ പതിയെ തിരിഞ്ഞുനോക്കി.
” അതേ ചേട്ടാ നമ്മൾ പേടിച്ചതുപോലെ ആ ചെകുത്താന്മാർ എത്തിയിട്ടുണ്ട് മലേഷ്യയിൽ ലോക്കൽ മാഫിയ അവരുടെ പീക്ക് ലെവലിൽ സ്ട്രോങ്ങ് ആയി നിൽക്കുകയാണ്…!! എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല ”
അവരുടെ പേരുകൾ കേട്ടതും കുറച്ചു നേരത്തേക്ക് ശിവ ഒന്നും മിണ്ടിയില്ല.
അകാരണമായ എന്തോ ഒരു ഭയം തന്നെ തേടി വന്നതുപോലെ അവനു തോന്നി…
കാത്തിരുന്നത് പോലെ തനിക്കായി അവർ വന്നിട്ടുണ്ട്..!!!
ശിവ ഒന്നും മിണ്ടാതെ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന ഒരുപാട് ബോട്ടിലിന്റെ ഇടയിൽ നിന്നും ഒരെണ്ണം എടുത്ത് രണ്ട് ഗ്ലാസ്സിലേക്ക് ആയി മദ്യം പകർന്നു.. ഒരു ഗ്ലാസ്സ് ഭഗത്തിനു നേരെ നീട്ടി.
” സ്റ്റാറ്റസ് എന്താണ് ?? ”
” നിലവിൽ ജോർജ് ടൗണിൽ ഉള്ള നമ്മുടെ പ്രോപ്പർട്ടികൾക്കെതിരെ ആക്രമണം നടന്നു.. നമ്മുടെ ഒരുപാട് ആളുകളെ തല്ലി ചതച്ചു വശം കെടുത്തിയിട്ടുണ്ട്.. !! ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല പക്ഷേ കണ്ടീഷൻ കുറച്ചു മോശമാണ് ”
ഭഗത്ത് ശിവ നൽകിയ മദ്യം ഒരു സിപ്പ് എടുത്തു പിന്നെ വീണ്ടും തുടർന്നു.
” ചേട്ടാ.. ഇസ്രായേലിൽ നിന്നും കടൽ കടന്ന് വന്ന സാധനം ഒക്കെ ആണ് അവരുടെ കയ്യിൽ സാം ബ്രദർസിന്റെ വരവോട് കൂടി ഫിദാൻ ഗ്രൂപ്പ് സ്ട്രോങ് ആയി..!! നമ്മുടെ ഏജൻസിനെ വെച്ച് ഞാൻ അന്വേഷിച്ചിട്ടുണ്ടായിരുന്നു നമ്മുടെ പല പ്രോപ്പർട്ടിയിലും ഡയറക്ട് അറ്റാക്ക് ആണ് നടന്നിരിക്കുന്നത് “

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌