” അങ്ങോട്ടേക്ക് തന്നെയാണ് പോകുന്നത്..!! ചാച്ചൻ ഒന്നടങ്ങിക്കേ ”
” എങ്ങോട്ടേക്ക് പോകുന്ന കാര്യമാ നിന്റെ പപ്പാ പറയുന്നത് ? ”
അതേ സമയം തന്നെ ഫോണിൽ കൂടി ശിവയുടെ ശബ്ദം..
അവൾ ഒന്നും മിണ്ടാതെ പിന്നെയും ഫോൺ പിടിച്ച് പുറത്തേക്ക് നടന്നു..
വീടിന് പുറത്ത് എത്തിയതും അവിടെ നാട്ടിലെ തന്നെ കുറച്ച് ആളുകളും കുറച്ചു അപ്പുറത്ത് രണ്ടു മൂന്നു മദ്യ സഭകളും ഉണ്ടായിരുന്നു..
സെൽഫി എടുക്കുന്ന കുറച്ചു കുട്ടികളും വർത്തമാനം പറഞ്ഞിരിക്കുന്ന കുറച്ചു പ്രായം ചെന്നവരും.. അങ്ങിങ് ആയി നിൽക്കുന്നു..
അവിടെനിന്ന് നേരെ നോക്കിയതും കല്യാണ വീടിൻറെ മുന്നിലേക്ക് തന്നെ നോട്ടം കിട്ടുന്ന രീതിയിൽ നിർത്തിയിട്ടിരിക്കുന്ന കർണാടക രജിസ്ട്രേഷനിൽ ആ ഫോർഡ് എൻഡവർ ഒരു ബീസ്റ്റിനെ പോലെ തിളങ്ങി..!!!
” എൻറെ ദൈവമേ..!! എന്തിനാ ശിവാ ഇങ്ങോട്ടേക്ക് വന്നത് ?? ”
” എനിക്ക് നിന്നെ കാണാൻ തോന്നി പിന്നെ രണ്ടാമത് ഒന്നാലോചിക്കുക പോലും ചെയ്തില്ല..!! ആക്ച്വലി കേരളം നൈസ് ആണ് എനിക്ക് ഇവിടുത്തെ ഈ ഗ്രീനിഷ് ആൻഡ് പീസ്ഫുൾ വൈബ് ഒക്കെ നന്നായി ഇഷ്ടപ്പെട്ടു നല്ല ക്ലൈമറ്റും ആണ് കേട്ടോ ”
ഫോണിൽ കൂടി അവന്റെ സ്വാഭാവികമായ കള്ള ചിരി.
” എന്റെ കർത്താവേ.. എന്നാ കാണാൻ കെട്ടി എടുത്തത് ആണാവോ..?? ”
അവൾ ചെറിയ കലിപ്പോടെ തലയിൽ കൈ വച്ചു.
” നിന്നെ കാണാൻ വേണ്ടി മാത്രമാണ് പെണ്ണേ..!! ക്യാൻ യൂ കം നിയർ മീ ?? ”
” എൻറെ ശിവ ഒന്നും നടക്കാൻ പോകുന്നില്ല ഇത് ബാംഗ്ലൂർ അല്ല കോട്ടയം ആണ് ഇവിടെ എൻറെ കസിൻസും ബന്ധുക്കാരും നാട്ടുകാരും മുതൽ ചെറുപ്പം മുതൽ എന്നെ അറിയുന്നവർ വരെ ഉണ്ട്..!! ഞാൻ അങ്ങോട്ട് ഒന്നും വരില്ല “

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌