” സ്റ്റെല്ല ഈ മൂന്ന് പേരിൽ ആരാണ് നിനക്ക് അന്ന് ലഹരി നൽകിയത് ?? ”
അവന്റെ ശബ്ദം ഒന്ന് കൂടി കനത്തതും അവൾ ഫോട്ടോയിൽ നിന്നും വെള്ള ടീ ഷർട്ട് ഇട്ടിരിക്കുന്ന പയ്യനെ തൊട്ട് കാണിച്ചു.
കുറച്ച് മെലിഞ്ഞിട്ട് മുടി കേളി ഹയർ ചെയ്തിരിക്കുന്ന ഒരു പയ്യൻ അവൻറെ കണ്ണുകൾ ചുവന്നിരിക്കുന്നു പൊടിമീശ…
” ഓാഹ്.. മൈര്…!! ”
ആൽബിയുടെ മനസ്സിൽ കൂടി ഒരുപാട് ചിന്തകൾ കടന്നു പോയിക്കൊണ്ടിരുന്നു..
എന്തോ ആലോചിച്ചതും അവൻ ദീർഘ ശ്വാസം എടുത്തു വിട്ടു..!!
ഒടുവിൽ ഈ ഒളിച്ചു കളിക്ക് സമാപ്തി കുറിക്കാൻ ആയിരിക്കുന്നു വളരെ നേരത്തെ മൂകതക്ക് ശേഷം അവർ രണ്ടുപേരും ഒരേ പേജിൽ എത്തിയെന്ന് ആൽബിക്ക് മനസ്സിലായി…!!
” നിന്നോട് ഞാൻ അന്ന് ചോദിച്ചതല്ലേ ആൽബി നിനക്കും സജിനും ഇതിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ?? ആൽബി നിന്റെ പേരും പറഞ്ഞാണ് ഈ പയ്യൻ അന്ന് എൻറെ അടുത്ത് വന്നത് ഇപ്പോൾ അവൻ സജിന്റെ ക്ലോസ് ഫ്രണ്ട് സർക്കിളിലും ഇനിയും നിനക്ക് ഇതിൽ ബന്ധമില്ല എന്ന് പറയാൻ പറ്റുമോ ?? ”
അവൾ വിറക്കുന്ന ചുണ്ടുകളോടെ ആൽബിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
അതേസമയം അവൻറെ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ ഉടൽ എടുക്കുകയായിരുന്നു ഒടുവിൽ താൻ കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു.!!!
‘ഈ ദിവസം ഒരിക്കൽ കൺമുന്നിൽ പ്രതീക്ഷിച്ചത് തന്നെയാണ് പക്ഷേ ഇത്ര പെട്ടെന്ന് എത്തും എന്ന് കരുതിയില്ല ‘
എന്താണ് വേണ്ടത് എന്ന് വ്യക്തമായി തന്നെ ആൽബിക്ക് അറിയാമായിരുന്നു..!!!
എന്തോ ഓർത്ത പോലെ ആൽബി അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു..
” എന്താ ആൽബി ഇപ്പോൾ ഒന്നും പറയാനില്ലേ? ”
പുറകിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം.
അത് ഗൗനിക്കാതെ അവൻ അകത്തു ചെന്ന് അലമാരയിൽ കാര്യമായി തന്നെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു..

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌