” ആൽബി.. ഞാൻ അങ്ങനെ ഒന്നും പോയില്ല.. അങ്ങനെ ഒന്നും..!! ഞാൻ എനിക്ക് ”
പറഞ്ഞു മുഴുവിക്കാൻ ആവാതെ രണ്ടു കൈ കൊണ്ടും കണ്ണുനീർ തുടച്ച് അവൾ വിതുമ്പി തുടങ്ങി.
” എന്താ പെണ്ണേ ഞാൻ പറഞ്ഞത് എന്തെങ്കിലും നിഷേധിക്കാൻ പറ്റുന്നുണ്ടോ ?? ”
അവൻ ഒന്ന് എഴുന്നേറ്റ് ഇരുന്നു ശേഷം ഉത്തരത്തിനായി അവളുടെ മുഖത്തേക്ക് നോക്കി..!!
‘ ആൽബി എല്ലാം അറിഞ്ഞിരിക്കുന്നു .. അവൾക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി..!! ശിവയ്ക്കൊപ്പം അർമാദിച്ച നിമിഷങ്ങളിൽ ഒരിക്കൽ പോലും ഈ ഒരു ദിവസം താൻ കൺമുന്നിൽ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
” നീയെന്താ കരുതിയത് ഞാൻ ഒന്നും അറിയില്ല എന്നൊ ?? നിനക്ക് ഇനി അവൻ ഉണ്ടല്ലോ അതുകൊണ്ട് നീ ആൽബിയെ മറന്നേക്ക് ”
അവൻറെ ഓരോ വാക്കുകളും കൂരമ്പുകൾ പോലെ അവളുടെ ഹൃദയത്തിൽ തറച്ചു..
‘ ഇത്ര പെട്ടെന്ന് തന്റെ ജീവിതം കൈവിട്ടു പോകുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ‘
” ഇങ്ങനെയൊന്നും പറയല്ലേ ആൽബി എനിക്കൊന്നു സംസാരിക്കാൻ അവസരം താ ”
അവളുടെ മുഖത്ത് പ്രകാശം നഷ്ട്ടപെട്ടിരുന്നു.. ഉണങ്ങിയ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ അതിജീവിക്കാൻ പ്രയാസപ്പെട്ടു..!!
” എന്റെ ദൈവമെ.. ഞാൻ..”
വെട്ടിത്തുള്ളുന്ന നെഞ്ച് ഓരോ ശ്വാസത്തിലും അവളെ ഓർമ്മിപ്പിച്ചു ‘ ഞാൻ തെറ്റ് ചെയ്തു..’ അവളുടെ കണ്ണുകൾ ആൽബിയെ നോക്കാൻ ധൈര്യപ്പെടുന്നില്ല…
പാപബോധം ഓരോ മൗന നിമിഷത്തിലും അതിന്റെ ഭാരം കൂട്ടുകയായിരുന്നു.
ഒടുവിൽ ശരീരഭാഷ തന്നെ കുറ്റസമ്മതമായി മാറി.
” നിനക്കൊന്നും പറയാനില്ല സ്റ്റെല്ല കാരണം നീ പറയുന്നതൊന്നും എനിക്ക് നീ ചെയ്തതിനെ ന്യായീകരിക്കാനുള്ള കാരണമായി തോന്നില്ല..!! അതുകൊണ്ട് ഇതിൻറെ ബാക്കി ഞാൻ നോക്കാൻ പോവുകയാണ് ”
അത്രയും പറഞ്ഞ് ആൽബി റൂമിൽ നിന്നും കാറിന്റെ ചാവിയെടുത്ത് അവളെ തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്കിറങി പോയി..!!

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌