ഇപ്പോൾ ആൽബിക്ക് അവളുടെ മുന്നിൽ നിന്ന് ധൈര്യമായി വലിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്..
സ്റ്റെല്ല കുറച്ചു സമയം ഇത് വരെ അവർ സംസാരിച്ച കാര്യങ്ങളെ പറ്റി ഒന്ന് ഇരുന്ന് ആലോചിച്ചു.
” ആൽബി എനിക്കിത് തുടരാൻ താല്പര്യം ഇല്ല കാരണം കഴിഞ്ഞ രണ്ടു മൂന്നു ദിവസം ഞാൻ എത്രത്തോളം തീ തിന്നു എന്നെനിക്ക് മാത്രമേ അറിയൂ..!! ഇനി ഒരു ദിവസം നീ വീണ്ടും ഇതുപോലെ പെരുമാറില്ല എന്ന് എന്താണ് ഉറപ്പ്..?? ”
അവളുടെ സംശയം ന്യായമായിരുന്നു.
” അങ്ങനെ തീർക്കാൻ ആണെങ്കിൽ നമ്മൾ രണ്ടുപേരും ഇപ്പോൾ ബിയറും പിടിച്ചു ഈ ടെറസിൽ നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?? ഇതിനോടകം നിൻറെ ഫാമിലിയും എൻറെ ഫാമിലിയും അറിഞ്ഞു രണ്ടുപേരും രണ്ടു വഴിക്ക് പോകാനുള്ള പ്ലാൻ എപ്പോഴേ തയ്യാറാകുമായിരുന്നു..!! ”
ആൽബി അവളുടെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു..
” പെണ്ണേ എനിക്ക് ആകെ ദേഷ്യം തോന്നിയത് നീ എന്നോട് പറഞ്ഞില്ല എന്നത് മാത്രമാണ് അതിനപ്പുറം നിന്റെ സന്തോഷം എൻറെ സന്തോഷമാണ് ഇത് ഒരുമിച്ച് ആസ്വദിക്കുമ്പോൾ നമ്മുടെ സന്തോഷമാകും..!! എന്താ വേണ്ടത് എന്ന് നീ ആലോചിക്ക് , നാലഞ്ച് മാസത്തോളം നമ്മൾ ഈ രണ്ടു ലഹരിയും ഒരേപോലെ ആസ്വദിക്കുന്നു അതിനുശേഷം എല്ലാത്തിനോടും ഈ ബാംഗ്ലൂരിനോടും വിട പറയുന്നു ”
ആൽബി അവളെ പതിയെ ട്രാക്കിലേക്ക് എത്തിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു..
പക്ഷേ സ്റ്റെല്ല അപ്പോഴും ആകേ ആശയ കുഴപ്പത്തിൽ , സങ്കീർണമായ മാനസിക അവസ്ഥയിൽ ആയിരുന്നു..!!
” എടി ഒറ്റ ജീവിതം അല്ലേ ഉള്ളൂ അത് ഒന്ന് ആസ്വദിച്ചില്ലെങ്കിൽ പിന്നെ മരിച്ചു മുകളിലേക്ക് ചെല്ലുമ്പോൾ നിന്നോട് ദൈവം ചോദിക്കും നീയൊക്കെ എന്തോ ഉണ്ടാക്കിയിട്ട് ആണ് ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന് ” അവൻ പറഞ്ഞു നിർത്തിയതും സ്റ്റെല്ല ഒന്ന് ചിരിച്ചു..
പിന്നെ അവർ രണ്ടുപേരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു..

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌