ഏകദേശം പത്തര ആയപ്പോഴേക്കും അവളെ മാനേജർ റൂമിൽ നിന്നും വിളിപ്പിച്ചു.
” സ്റ്റെല്ല ഇരിക്ക്.. ”
” എന്താണ് സാർ ?? ”
“സ്റ്റെല്ലയോട് ഒരു സന്തോഷമുള്ള കാര്യം സംസാരിക്കാനാണ് വിളിപ്പിച്ചത് ”
അയാൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.
” അതെന്താണ് സാർ..?? ”
” താൻ പറഞ്ഞതുപോലെ തന്നെ ബലന്ദൂർ പ്രോജക്ടിലേക്ക് തിരികെ ഇട്ടിട്ടുണ്ട്.. ആദ്യമൊന്നും അവർ സമ്മതിച്ചില്ല തന്നെപ്പോലെ ഒരു കഴിവുള്ള വ്യക്തിക്ക് കുറച്ചുകൂടി നല്ല പ്രോജക്ട് വേണം എന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ടും താൻ ചോദിച്ചത് കൊണ്ടും ഞാൻ ക്ലൈന്റിനൊട് സംസാരിച്ച് റെഡി ആക്കിയിട്ടുണ്ട് ”
അയാൾ കുറച്ച് ഞെളിഞ്ഞിരുന്നാണ് അത് പറഞ്ഞത്..
” ഓഹ്.. താങ്ക്യു സാർ..!! ഇത്രയും എനിക്ക് വേണ്ടി ചെയ്യുമെന്ന് കരുതിയില്ല ”
താൻ ഒന്നുമറിഞിട്ടില്ല എന്ന മട്ടിലാണ് സ്റ്റെല്ല മറുപടി കൊടുത്തത്.
” തന്നെ പ്പോലെ ഒരു ഹാർഡ് വർക്കിങ് എംപ്ലോയി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അതെങ്ങനെ എനിക്ക് പറ്റില്ല എന്ന് പറയാൻ പറ്റുന്നത് അത് കൊണ്ട് ഞാൻ മിസ്റ്റർ ശിവാനന്ദിനോട് പേഴ്സണലായി സംസാരിച്ചു.. അപ്പോൾ ഇന്നുമുതൽ തനിക്ക് തിരികെ വരാം. എന്താ ഹാപ്പി അല്ലെ..?? ”
അയാളുടെ ചോദ്യം കേട്ടതും അവൾക്ക് ചെറിയ ചിരിയാണ് വന്നത്..
താൻ സമ്മതിച്ചാലും ഇല്ലെങ്കിലും ശിവ തന്നെ തിരികെ വീടില്ല എന്ന് അവൾക്ക് ഉറപ്പാണ്.
” അല്ല സാർ പറഞ്ഞ പ്രകാരം ഇത് കുറച്ച് വലിയ പ്രോജക്ട് അല്ലേ ഞാൻ സ്വാമിയോടൊപ്പം ചെറിയ പ്രോജക്ട് ഒക്കെ ചെയ്തു നിന്നോളം സർ എനിക്ക് കുഴപ്പമൊന്നുമില്ല ”
സ്റ്റെല്ലയുടെ പ്രതികരണം അയാൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരിന്നില്ല.

അപ്‌ലോഡ് ആയോ??
Love
Upload ചെയ്തിട്ടുണ്ട് Thank you guys for the aupport
– അധീര ❤️
♥️
Waiting bro♥️
Waiting bro♥️
എവിടെ ബ്രോ next part ?…
വെള്ളിയാഴ്ച വൈകുന്നേരം എന്ന് പറഞ്ഞ് കാണുന്നെ ഇല്ലല്ലോ 🙄
Enthayi ബ്രോ
എപ്പോഴാ അപ്ഡേറ്റ് ചെയുന്നത് അധീര ബ്രോ?
Time aayy🥰❤️
Oh kandit vruna lekshnm onum illa. Upcoming polum illa. 🥲
ഇന്നാണ് ആ ദിവസം കാത്തിരിക്കുന്നു 😌