“ ദേ.. പിള്ളേരെ..വാ വന്ന് കഴിക്ക്. ”
ഞാൻ നോക്കുന്ന കണ്ടിട്ടാവണം. പെട്ടെന്ന് എന്തോ ഓർത്തപ്പോലെ രേവതി വിളിച്ചു.
രേവതിയെ കാണുമ്പോ എനിക്കെന്തോ ഒരു വല്ലാത്ത വീർപ്പുമുട്ടലാണ്. അത് എന്നോടുള്ള പെരുമാറ്റത്തിൽ എനിക്കുതോന്നിയ ചെറിയ താൽപര്യമില്ലാത്ത കൊണ്ടാണ്. ചിലപ്പോ അതാകാം അവരുടെ സ്ഥായിയായ ഭാവം. എങ്കിലും എന്തോ.. എനിക്കൊരു ചളുപ്പ്.
“ എങ്കിൽ ഞാൻ പോകുവാ.. അപ്പോ Birthday കാരി പോയി പൊളിക്ക്.”അമ്മു തന്ന ഫോൺ നേരെ പൊക്കറ്റി തിരുകി കൊണ്ട് ഞാൻ യാത്ര ചോദിച്ചു. അച്ചുവിൻ്റെ മുഖത്തെ വാട്ടം ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു. എങ്കിലും എനിക്ക് convince ആക്കേണ്ടത് അമ്മുവിനെയാണ്. അവളാണല്ലോ ഡേഞ്ചർ.
“ ആൻ്റീ.. ദേ ചേട്ടൻ പോകുവാണെന്ന്..”
എൻ്റെ ദൃതി കണ്ടൊണ്ട് അമ്മു ഒറ്റ വിളിയായിയിരുന്നു.
അവൾടെ വായ പൊത്തുന്നത്തിന് മുൻപേ അവിടുന്ന് മറുപടി എത്തിയിരുന്നു.
“ കഴിച്ചിട്ട് പോകാം..”
സ്വന്തം മനസ്സാലെ വിളിച്ചതല്ലെങ്കിലും വീട്ടിൽ വന്നവരോടുള്ള സാമാന്യ മര്യാദ. അതേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ.
വരേണ്ടിയിരുന്നില്ല. എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞാൽ മതിയായിരുന്നു. ഇതൊരുമാതിരി നാണംകെട്ട് കേറിവന്ന പോലെ..
“ ദേ എല്ലാരും വാ.. കഴിക്കാൻ എടുക്കാൻ പോകുവാ..” വാതിലിൻ്റെ അപ്പുറത്ത് നിന്നും ഒരു അശരീരി പോലെ.
അച്ചു എന്നെയും വലിച്ച് നേരെ അകത്തേക്ക് ഓടി. ചെന്ന് കേറുന്നത് രേവതിയുടെ മുൻപിലേക്കാണ്. പ്ലേറ്റിലെ വെള്ളം തുടച്ച് മാറ്റുന്ന തിരക്കിൽ എൻ്റെ കൈത്തണ്ടയിൽ പിടിച്ചിരുന്ന അച്ചുവിൻ്റെ കൈ അവർ പ്രത്യേകം ശ്രദ്ധിച്ചു. അവരുടെ മുഖത്തെ മാറ്റം ഞാനും ശ്രദ്ധിച്ചു.
ഇവൾ ഇതെന്തോ വിചാരിച്ചാ..!! മനസ്സിൽ പിറുപിറുത്തുകൊണ്ട് എൻ്റെ കൈ ഞാനൊന്ന് തിരിച്ച് അവളുടെ പിടി വിടുവിച്ചു.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????