അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ] 290

പിറകെ ഓടിവന്ന അമ്മു എൻ്റെ നടുവിൽ ഒരു കുത്ത് കുത്തി.

“ എന്തോന്നാ ഈ കാണുന്നതൊക്കെ?? കൈയ്യും പിടിച്ച് ഓടുവാ?? കൊച്ച് പിള്ളേരാണെന്നാ വിചാരം.”

ഒരു ശാസന പോലെ അവളും പിറുപിറുത്തു.

പിന്നെ വലിയ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല. ഞങ്ങൾക്ക് മൂവർക്കും വിളമ്പിയിട്ട് രേവതി മാറി നിന്നു. എല്ലാം വെജ് ആണ്. ഒരു പച്ചക്കറി കട പോലെയുണ്ട്. പക്ഷേ അവിയലിൻ്റെ മണം മൂക്കിൽ കേറിയപ്പോ എവിടെയോ ഒരു പതർച്ച. മോനെ പോലെ സ്നേഹിച്ച് വെച്ച് വിളമ്പി തന്ന ഒരു സ്ത്രീയുടെ മുഖം എൻ്റെ ഓർമയിലേക്ക് എത്തി.

എന്നും ആ ചുണ്ടിൽ പുഞ്ചിരി മാത്രമേ കണ്ടിട്ടുള്ളൂ. ഒരു ശാപ വാക്കുകൾ പോലും എന്നെ പറഞ്ഞിട്ടില്ല….
ഇവിടെ ഈ സ്ഥലത്ത് പലതും എന്നെ പലതും ഓർമിക്കുന്നു. എല്ലാം ഒരു കണക്ഷൻ ഉള്ള പോലെ..

ഇവിടെ വന്നിട്ട് സ്വന്തം പാചകവും ഹോട്ടൽ ഭക്ഷണവും കഴിച്ചു മടുത്ത എനിക്ക് ഇതൊരു വല്ലാത്ത ഉണർവ്വാണ് തന്നത്.

ഞാൻ ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിൽക്കുകയാണ് രേവതി.

“ ആൻ്റി കഴിക്കുന്നില്ലേ.. ??”
പെട്ടെന്ന് തോന്നിയതങ്ങ് ഞാൻ ചോദിച്ചു.

“ ഇല്ല ഞാൻ പിന്നെ കഴിച്ചോളാം..”
സ്ഥായിയായ ഭാവത്തിൽ ഒരു സിമ്പിൾ മറുപടി. മറ്റൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.

എങ്കിലും ഞാൻ ചോദിച്ചതിന് ശേഷം അവരുടെ മുഖത്ത് വന്ന തെളിച്ചം ഞാൻ കാണാതിരുന്നില്ല.

“ ഇയാളുടെ ശരിക്കുമുള്ള പേരെന്താ.??”
രേവതി മറ്റൊന്നും ചോദിക്കാനില്ലാത്ത പോലെ ചോദിച്ചു

“ ശ്രീക്കുട്ടൻ..” അച്ചു എടുത്തടിച്ചപോലെ അമ്മക്ക് ഉത്തരം കൊടുത്തു.

അമ്മു ചിരി അടക്കി എന്നെത്തന്നെ നോക്കിയിരുന്നു.

5 Comments

Add a Comment
  1. അടിപൊളി
    സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
    പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
    വേഗം അടുത്ത ഭാഗം തരുമോ

  2. ദുഷ്യന്തൻ

    വൈകാതെ തരാം ബ്രോ🙂

  3. എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯

    1. ദുഷ്യന്തൻ

      എഴുതിലാണ്.. ഒരുപ്പാട് വൈകില💯

  4. ജെസ്സി മിസ്സ്‌?????

Leave a Reply

Your email address will not be published. Required fields are marked *