അവളുടെ കണ്ണുകൾ ആവേശത്താൽ തിളങ്ങി, പക്ഷേ അവൾ കൂടുതലൊന്നും പറഞ്ഞില്ല. വലതുവശത്ത്, രേവതി . എൻ്റെ ഉള്ളിൽ എന്തോ ഒന്ന് അനുഭവപ്പെട്ടു. അവർക് രണ്ടാൾക്കും അത്രയും സൗന്ദര്യമുണ്ടായിരുന്നു .
അമ്മു കൈയ്യടിച്ചു.
“happy birthday to you..”
“happy birthday to you ..”
ഞാനും അമ്മുവിനൊപ്പം പതിയെ പറഞ്ഞു…
മെഴുകുതിരി ഊതിവിടുമ്പോൾ അച്ചു ചിരിച്ചു, ലോകം മുഴുവൻ കേൾക്കാൻ പാടില്ലാത്ത ഒരു ആഗ്രഹം നടത്തുന്നതുപോലെ കണ്ണുകൾ ഇറുക്കി അടച്ചു.
രേവതി:
“ആഗ്രഹിച്ചോ?”
അച്ചു ഒരു കുട്ടിയെപ്പോലെ തലയാട്ടി
“ എന്താ.. അഗ്രഹമോ??!! ”ഒരു പിടിയും ഇല്ലാതെ ഞാൻ ചോദിച്ചു
അച്ചു: ഹാ.. പിറന്നാളിന് നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കുമെന്നാ
“ ഹോ?? എന്നാ എന്താ ആഗ്രഹിച്ചത്??”ഞാൻ വീണ്ടും തിരക്കി
“ഞാൻ പറയില്ല… പിന്നെ അത് നടക്കില്ല.”അച്ചു കുട്ടികളുടെ കൊഞ്ചലിൽ നിരസിച്ചു.
കേക്ക് മുറിച്ച് ആദ്യം അമ്മക്ക്. അമ്മ മകൾക്ക്. പിന്നെ അമ്മുവിന്. അമ്മു അതിൽ നിന്നും കുറച്ച് ക്രീം തോണ്ടി അച്ചുവിൻ്റെ കവിളിൽ തേച്ചു . കൂടെ കൊണ്ടുവന്ന സമ്മാന പൊതി അച്ചുവിനു കൊടുത്തു. അടുത്തത് ഞാനാണ്. എനിക്കും തന്നു ഒരു പീസ് കേക്ക്. കീഴ്‌വഴക്കം പോലെ കുറച്ചെടുത് അവളുടെ വായിലേക്കും വെച്ചുകൊടുത്തു.
അമ്മു ചെയ്തപോലെ എൻ്റെ വിരലിൽ പറ്റിയ ക്രീം ഞാൻ അച്ചുവിൻ്റെ മറ്റെ കവിളിൽ തേച്ചു. ഒരു പഞ്ഞി പോലെയോ അതോ അതിൻ്റെ മൃദുലത പറഞ്ഞറിയിക്കാൻ മറ്റൊന്നും ഞാൻ അനുഭവിച്ചിട്ടില്ല. അത്രമേൽ തുടുത്തത്തായിരുന്നു അവളുടെ കവിളുകൾ.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????