ബാക്കിവന്ന കേക്ക് മുറിച്ച് പീസുകളാക്കി രേവതി ചെറിയ ടിന്നുകളിലാക്കി . ഒരുപാട് വൈകിയില്ല. ഇറങ്ങുമ്പോൾ ഓരോ ടിന്ന് എനിക്കും അമ്മുവിനും തന്നു.
“വന്നതിന് നന്ദി കേട്ടോ. അച്ചു നല്ല ഹാപ്പിയാണ്.”രേവതി.
അതെന്നെ ശെരിക്കും ഞെട്ടിച്ചു. അവരുടെ ശബ്ദത്തിലെ കാഠിന്യം ഇപ്പോഴില്ല. കണ്ണുകളിൽ ഒരു തിളക്കം. സ്ത്രീസഹചമായ ഒരു ഭാവം ഞാൻ അവരുടെ മുഖത്ത് കണ്ടു. ആദ്യമായി.
“വേണ്ട… നന്ദി ഒന്നും വേണ്ട.. കൊറേ നളായി ഇതുപോലെ ഒരു സന്തോഷകാര്യത്തിൽ ഒക്കെ കൂടിയിട്ട്.” എൻ്റെ ഉള്ളിലുള്ളത് ഞാനും പറഞ്ഞു.
..
വരുമ്പോഴുള്ള മാനസികാവസ്ഥ അല്ല ഇപ്പോഴെനിക്ക്. അവിടം വല്ലാതെ സുപരിചിതമായിരിക്കുന്നു. അച്ചുവിന് പിറന്നാൽ സമ്മാനമായി ഒന്നും കൊടുക്കാൻ പറ്റിയില്ലെന്ന വിഷമം മാത്രമേ ഉള്ളൂ. അമ്മു അവൾടെ ചെറിയ സമ്പാദ്യം മുഴുവൻ അവൾടെ ചേച്ചിപ്പെണ്ണിന് വേണ്ടി എടുത്തു. ഞാൻ മാത്രം ഒന്നും കൊടുത്തില്ല.
കുറച്ച് കാശ് കൊടുത്തിട്ട് പോയി മിട്ടായി വാങ്ങി തിന്നോ എന്ന് പറഞ്ഞാലും അവൾക്ക് സമ്മന്തോഷമാകും. അതിനുള്ള ബുദ്ധിയെ അവൾക്കുള്ളൂ. പക്ഷേ അത് ചെറ്റത്തരമാണ് . അമ്മു തന്നെ ആശ്രയം.
ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങുമ്പോ ഹെഡ്‌ലൈറ്റ് പോലൊരു കഷണ്ടി തല ഞാൻ കണ്ടു. അല്പം പരിചയമുള്ള ഒരു മുഖം. മുരളി… അമ്മുവിൻ്റെ പിറുപിറുക്കൽ ഞാൻ ഉടനെ കേട്ടു.
അയാള് ഞങ്ങൾടെ അടുത്തേക്ക് വന്നു. അമ്മു എൻ്റെ കയ്യിൽ തന്നെ മുറുകെ പിടിച്ചു. മുഖാമുഖം നിന്നിട്ട് അയാള് തല ചെരിച്ചൊന്ന് വീട്ടിലേക്ക് നോക്കി. അവിടെ വാതിൽ പടിയിൽ രേവതിയും അച്ചുവും ഉണ്ടായിരുന്നു.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????