എൻ്റെ ആശങ്കയ്ക്ക് അറുതിയിട്ട് കൊണ്ട് അമ്മു പറഞ്ഞു. Dairy milk എന്ന് പറഞ്ഞപ്പോ അവൾടെ ഉദ്ദേശം ആ ചിരിയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഈ ഞായർ ആഴ്ചയിൽ ആരുടെ കാലിനിടെല് വെച്ചേക്കുന്നു munch ും KitKat ും..
കടയിൽ ചെന്നിട്ട് കുറച്ച്നേരം ഇരുന്നു. പതിവ് പോലെ അമ്മു കൂടെയിരുന്നില്ല. പകരം അവളവിടെ നിന്ന് ഉറഞ്ഞ് തുള്ളുകയായിരുന്നു. ആരാണ് മുരളിയോട് അച്ചുവിൻ്റെ പിറന്നാളിനെ പറ്റി പറഞ്ഞത്.
ഇതാണ് ഇതിവൃത്തം. രാഘവൻ ചേട്ടൻ്റെ പരിങ്ങല് കണ്ടപ്പോ തന്നെ അമ്മുവിന് കത്തി. അങ്ങേരെ ഭരണിക്ക് അടിക്കഞ്ഞത് ആരുടെയോ ഭാഗ്യം . ലതേച്ചി അവളെ ഒരുവിധത്തിൽ അടക്കി എൻ്റെ അടുത്തുകൊണ്ടിരുത്തി.
“ നിൻ്റെ ചേച്ചിക്ക് ഒരു ഡ്രസ് എടുത്ത് കൊടുത്താലോ??” സ്വയം പിറുപിറുത്തുകൊണ്ടിരുന്ന അമ്മുവിനോട് ഞാൻ പയ്യെ തിരക്കി.
മുഖത്തെ കോപം മാറി പെട്ടെന്ന് ഒരു ചിരിയോടെ അവളെന്നെ നോക്കി. അവൾടെ ആ നോട്ടത്തിൽ എന്താണെന്നറിയില്ല.. എനിക്ക് ഒരു നാണം പോലെ.
“ സത്യം പറ.. ചേട്ടന് ചേച്ചിയെ ഇഷ്ടമാണോ??”
അവള് എടുത്തടിച്ചപോലെ ചോദിച്ചു. അൽപ്പം ശബ്ദം കൂടിയത് കൊണ്ട് ലതയും കേട്ടു.
“ കേറിപോടീ അകത്ത്”. അന്ത്യ കൽപ്പനയോടെ ലതെച്ചി ചട്ടുകം എടുത്തു. ആര് കേൾക്കാൻ.
“ നിങ്ങൾ കേറിപ്പോ പെണ്ണുമ്പിള്ളെ ” എന്നായിരുന്നു മോൾടെ മറുപടി..
“ടാ ചെറുക്കാ.. അവള് പലതും പറയും . നീ അത് വല്ലോം കേക്കാൻ പോയാ ഇനി ചായ താ ചേച്ചീന്നും പറഞ്ഞ് ഇങ്ങോട്ടേക്കു വന്നേക്കല്ല്.. കേട്ടല്ലോ??” ചട്ടുകം ഓങ്ങികൊണ്ട് ലത എൻ്റെനേരെ തിരിഞ്ഞു.
ഇല്ലെന്ന് ചുമൽ കൂച്ചി കാട്ടിയിട്ട് ഞാൻ അമ്മുവിനിട്ടൊരു കിഴുക്ക് കൊടുത്തു. പിന്നെ ഒരുപാട് നേരം നിന്നില്ല. ഒരു സിഗരറ്റും വാങ്ങി നേരെ വീട്ടിലേക്ക് പോയി.
അവിടെ അച്ചുവിൻ്റെ വീട് കണ്ടത് കൊണ്ടാകാം.. ഇപ്പൊ എനിക്ക് ഏറ്റവും വൃത്തിയില്ലാത്ത സ്ഥലം എൻ്റെ ഈ വീടാണ്. സത്യത്തിൽ ഒരാൾക്ക് താമസിക്കാൻ ഇത്രയും വലിയ വീടിൻ്റെ ആവശ്യമില്ല. ജോലിക്ക് ഒപ്പം അളിയൻ തന്നെ ശെരിയാക്കി തന്നതാണ് ഈ വീട്. ആദ്യം കണ്ടപ്പോ കൊള്ളാം എന്ന് തോന്നി. എങ്കിലും പതിയെ പതിയെ ഈ വലിയ വീടിൻ്റെ ഉളളിൽ വല്ലാത്തൊരു ഒറ്റപ്പെടൽ. കാശ് മുഴുവൻ കൊടുക്കുന്ന കൊണ്ട് എല്ലാ ബെഡ്റൂമിലും ഞാൻ മാറി മാറി കിടക്കും. അളിയൻ്റെ കൂട്ടുകാരൻ്റെ വീടാണ്. അല്ലായിരുന്നേൽ വേറെ ആരെയെങ്കിലും കൂടെ സെറ്റ് ആക്കാമായിരുന്നു.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????