കുറച്ച് നേരം പിടിച്ചു വീടൊന്ന് വൃത്തിയാക്കാൻ. അളക്കാനുള്ള തുണികൾ എല്ലാം ഒരു കസേരയിലും, തൂത്ത് വാരിയ മണ്ണും പൊടിയും എല്ലാം ഒരു മൂലയിലും ഒതുക്കികൊണ്ട് ഞാൻ ഒരു ബ്രേക്ക് ഇട്ടു.
ഹാളിൽ സോഫയിലേക്ക് വീണുകൊണ്ട് ഞാൻ മുഖത്തെ വിയർപ്പ് കണങ്ങൾ തുടച്ചെറിഞ്ഞു. എനിക്കെതിരായി പുഞ്ചിരിച്ചുകൊണ്ട് അമ്മയുടെ ഫോട്ടോയും..
എഴുന്നേറ്റ് ചെന്ന് ഫോട്ടോ ഫ്രെയിമിൻ്റെ മൂലക്ക് വളകെട്ടൻ തുടങ്ങിയ എട്ടുകാലികുഞ്ഞിനെ ഞാൻ വിരൽകൊണ്ട് തട്ടി തെറുപ്പ്പിച്ചു..
എല്ലാം ഒരു ഓർമ്മപോലെ. ഒന്ന് കാലുപിടിച്ച് മാപ്പ് പറയാൻ പോലും അവസരം തരാതെ അമ്മ പോയി. മരണം രോഗകാരണത്താൽ ആണെങ്കിലും ആ ഹൃദയം നിലക്കാൻ തക്ക വേദന ഞാനാണ് കൊടുത്തത് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു… അല്ല അതാണ് സത്യം. ഓർമകൾ ഒന്നും അയവെറുക്കാൻ ആഗ്രഹിക്കുന്നതല്ല. അത്രമേൽ ഉണ്ട്. പല മുഖങ്ങളും ഒരിക്കലും മായാതെ ഉളളിൽ അങ്ങനെ കിടപ്പുണ്ട്.
കാരണം പോലും പറയാതെ എന്നെ ഒഴിവാക്കിയവളും.. ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടുകൂടി എനിക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറായവളും എല്ലാം ഈ ശ്രീയുടെ ഉളളിൽ ഉണങ്ങാതെ കിടപ്പുണ്ട്. എല്ലാത്തിനും കൂടെ ചങ്ക് പോലെ നിന്ന അവൻ്റെ ജീവിതം സെറ്റ് ആയി. എവിടെയും പരാചയപ്പെട്ടത്ത് ഞാൻ മാത്രം.
കണ്ണിൽ നിറഞ്ഞ് നിന്ന തുള്ളി കവിളിലൂടെ തെന്നിയിറങ്ങിപോയി. റൂമിലേക്ക് കയറി കബോർഡ് തുറന്ന് അതിൽ മാറ്റി വെച്ചിരുന്ന കുപ്പിയെടുത്തു. ബർബൺ വിസ്കി.. ഇതുവരെ കുടിച്ചിട്ടില്ല. പുതിയൊരു ജീവിതം തുടങ്ങാൻ തീരുമാനിച്ചതിന് അളിയൻ തന്ന സമ്മാനം. അന്ന് ഇതെനിക്ക് മനസ്സിലായില്ല. പക്ഷേ പിന്നെ പിന്നെ ഇത് കാണുമ്പോ എനിക്ക് എൻ്റെ പാസ്ട് ഓർമവരും.. പിന്നെ തൊടില്ല.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????