പുള്ളിക്കാരന് നമ്മുടെ രേവതിയോട് ഒരു ചായ്‌വ് ഒണ്ട്. ഇടക്ക് ഒന്ന് രണ്ട് വട്ടം മുട്ടിനോക്കിയിട്ടൊണ്ടെന്നാണ് ലതേച്ചി പറഞ്ഞത്. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല. രേവതിയെ കണ്ടാൽ ചായ്‌വ് അല്ല മലന്നടിച്ച് വീഴും..
പക്ഷേ രേവതി അത്തരക്കാരിയല്ല. കാണുമ്പോ എന്തേലും ചോയ്ക്കുമെന്നല്ലാണ്ട് ഇതുവരെ ഒരു കാര്യമായ സംസാരം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. ആലോചിച്ച് തീരും മുമ്പേ അച്ചുവിൻ്റെ അമ്മ വന്നു.
എപ്പോഴത്തെയും പോലെ ഇന്നും എന്തൊക്കെയോ കുശലം പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് രേവതി അച്ചുനെയും കൂട്ടി പോയി. നടക്കുമ്പോ തിരിഞ്ഞ് നോക്കി അച്ചുവൊന്നു ചിരിച്ചുകൊട്ടി കൈ വീശി.
“ അതെന്താ ചേട്ടാ എനിക്കില്ലാത്ത ഒരു സ്പെഷ്യൽ ബൈ പറച്ചില്.. എൻ്റെ കൊച്ചിനെ കറക്കിയെടുത്തോ??? ഹേ??”
അച്ചു എനിക്ക് കൈ വീശികാണിക്കുന്നത് കണ്ട് അമ്മു ചോദിച്ചു. പക്ഷേ എനിക്ക് മുൻപേ ലതേച്ചിയുടെ കൈ അമ്മുവിൻ്റെ ചെവിപിടിച്ചിരുന്നു.
“ ഈയിടായിട്ട് നിൻ്റെ നാക്കിന് കൊറച്ച് നീളം കൂടി വരുന്നുണ്ട്. മിക്കവാറും ഞാനത് ചെത്തിയെടുക്കും..കേട്ടോ?!! ”
അമ്മുവിൻ്റെ ചെവി പിടിച്ച് തിരിക്കുന്നതിനൊപ്പം ഒരു താക്കീത് പോലെ ലതേച്ചി പറഞ്ഞു.
ചെവി വേദനകൊണ്ട് തടവിക്കൊണ്ട് അമ്മു എന്നോടൊപ്പം ഇരുന്നു. ലതയെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവള് അൽപ്പനേരം അവിടിരുന്നു.
“ അതേ.. ചേട്ടന് ചേച്ചിയെ ഇഷ്ടാണോ???”
രഹസ്യം പോലെ അമ്മകേൾക്കാതെ അമ്മു എന്നോട് ചോയ്ച്ചു. മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്ന് വിയർത്തു.
“ചേച്ചിക്ക് ചേട്ടനെ ഇഷ്ടാണല്ലോ…”
എന്തോ അത് കേട്ടതും ഞാനൊന്ന് പകച്ചു. എൻ്റെ ഞെട്ടിത്തിരിഞ്ഞുള്ള നോട്ടത്തിൽ അമ്മുവും ഒന്ന് വിറച്ചു.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????