“ ഇഷ്ടാണെന്ന് വെച്ചാ എന്തിഷ്ടാണെന്ന് എനിക്കറിയാമ്പാടില്ല. പക്ഷേ ഇഷ്ടാണെന്ന് പറഞ്ഞിട്ടുണ്ട്..”
“ ആര്.. നിൻ്റെ അച്ചുവേച്ചിയോ?? ”
“ ങൂം.. ശരിക്കും. ചേച്ചി അങ്ങനെ ആണുങ്ങളോടൊന്നും സംസാരിക്കാറില്ല. ആകെ സംസാരിച്ചത് ചേട്ടനോടാ. പഠിച്ചതും ഒക്കെ പ്രത്യേകം സ്കൂളിലായിരുന്നു. അവിടെ അങ്ങനെ കൂട്ടുകാരൊന്നും ഇല്ലായിരുന്നെന്നാ രേവതിയമ്മ പറഞ്ഞേ. അപ്പോ ചേട്ടന് തന്നെയാ മുൻഗണന. ”
എല്ലാം കേട്ടിട്ട് എൻ്റെ ഒന്നും പറയാതുള്ള ഇരുപ്പ് കണ്ട് വീണ്ടും അമ്മു ചോദിച്ചു.
“ എന്തേ നോകുന്നോ?? ഹ ഹ ഹ”
അവൾടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തിട്ട് ഞാൻ പയ്യെ എഴുന്നേറ്റു. എല്ലാരോടും പറഞ്ഞിട്ട് നേരെ ബൈക് എടുത്ത് നേരെ വീട്ടിലേക്ക് പോയി. റൂമിൽ കയറി എവിടെയോ എന്തോ ഒരു ചാഞ്ചാട്ടം.
പിന്നിട്ട വഴികളിലൂടെ എല്ലാം ഓർക്കുമ്പോ ഇനിയൊരു റിലേഷൻ താങ്ങാനുള്ള ശേഷി എനിക്കില്ല. അച്ചൂനെ പോലൊരു പാവം പെണ്ണിനെ പ്രേമിക്കാനുള്ള യോഗ്യതയും എനിക്കില്ല. അമ്മു പറയുന്ന പോലുരു ഇഷ്ടമാവല്ലേ അച്ചൂന് എന്ന് ഞാനഗ്രഹിച്ചു.
മൈർ… ഒള്ള മൂടും പോയി.
എപ്പോഴത്തെയും പോലെ ഇന്നും രണ്ടെണ്ണം വീശിയാലോ എന്ന് തോന്നിയെങ്കിലും ചെയ്തില്ല. ഒരു ഫുൾ ബോട്ടിൽ മുന്നിൽ വെച്ച്കൊണ്ട് അതിനെ നിരസിക്കാൻ ഞാൻ പഠിച്ചുതുടങ്ങിയിരിക്കുന്നു.. കൊള്ളാം, improvement ഒണ്ട്.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അച്ചുവിൻ്റെ പെരുമാറ്റം വരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. വല്യ കാര്യമൊന്നും ഉണ്ടായില്ല. അവളുടെ സംസാരത്തിലും നോട്ടത്തിലും ഒന്നും തെറ്റായി കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.

അടിപൊളി
സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
വേഗം അടുത്ത ഭാഗം തരുമോ
വൈകാതെ തരാം ബ്രോ🙂
എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯
എഴുതിലാണ്.. ഒരുപ്പാട് വൈകില💯
ജെസ്സി മിസ്സ്?????