അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ] 290

“ ഇല്ല, sunday മാർക്കറ്റ് അവധിയാണ്. ”
മുഖത്തെ ശാന്തഭാവത്തിലും ശബ്ദത്തിലെ കടുപ്പം എന്നെയൊന്ന് വലച്ചു.

എങ്കിലും എന്തേലും ഒക്കെ ചോയ്ക്കണ്ടെ.
“ എല്ലാ ഞായറിനും അമ്പലത്തിൽ പോകാറുണ്ടോ??
അല്ലാ.. കഴിഞ്ഞ പ്രാവശ്യവും പോകുന്നത് കണ്ടായിരുന്നു. ”

രേവതിയുടെ മുഖത്തെ സംശയം കണ്ട് ഞാനൊന്ന് വ്യക്തമാക്കി.

“ ഏയ് അങ്ങനെ പതിവല്ല. ഇന്ന് പിന്നെ ഇവൾടെ പിറന്നാളാണ്. അപ്പോ ഒന്ന് രണ്ട് അമ്പലങ്ങളിൽ പോകാമെന്ന് കരുതി.”

“ പിറന്നാളോ?? എന്നിട്ട് ഇന്നലെ എന്നോടൊന്നും പറഞ്ഞില്ലല്ലോ?? ”

അച്ചുനേ നോക്കി മുഖം ചുളിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ അത് ഞാനും അറിഞ്ഞില്ലർന്നു..അത് എനിക്ക് രണ്ട് birthday ഒണ്ട്. ഇത് രണ്ടാമത്തെയാ ”

“ എന്തോന്ന്.?? രണ്ട് പിറന്നാളോ?? അതെന്നാ നിന്നെ രണ്ടായിട്ടാണോ പേറ്റിട്ടത്.?? ഹേ ”

“ പോ… അങ്ങനെയൊന്നുമല്ല.. അമ്മയാ പറഞ്ഞേ ഇന്ന് ആണെന്ന്. ”
അച്ചു അൽപ്പം കൊഞ്ചി പറഞ്ഞു. എങ്കിലും എൻ്റെ ശ്രദ്ധ പോയത് മുഖം പാതി മറച്ച് ചിരിക്കുന്ന രേവതിയിലാണ്. അതിനും മാത്രം വല്യ തമാശയാണോ ഞാൻ പറഞ്ഞെ??
സത്യത്തിൽ അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.

“ ഇന്ന് എൻ്റെ വീട്ടിൽ വരുവോ.. പായസം തരാം. അമ്മുവും വരുന്നുണ്ട്.” അത് കേട്ടെങ്കിലും രേവതിയുടെ മുഖത്തെ ഞെട്ടൽ ഞാനൊന്ന് ശ്രദ്ധിച്ചു. അച്ചുവിനെ അവർ വല്ലാത്ത രീതിയിൽ നോക്കിദഹിപ്പിക്കുന്നു. എന്നെ വീട്ടിലേക്ക് വിളിച്ചത് തീരെ ഇഷ്ടമായില്ല എന്നുതോന്നുന്നു. എനിക്കാകെ വല്ലണ്ടായി.

രേവതിയുടെ മുഖത്തെ മാറ്റം ഞാൻ കണ്ടെങ്കിലും അച്ചു യാതൊരു നോട്ടവും ഇല്ലാണ്ട് എന്നെ ക്ഷണിക്കുകയാണ്. എന്തെങ്കിലും തിരക്ക് പറഞ്ഞ് ഒഴിഞ്ഞാലോ എന്നു കരുതിയെങ്കിലും വന്നില്ലേൽ പിന്നെ ഒരിക്കലും മിണ്ടില്ലെന്നായി പെണ്ണ്. ഇതിനും മാത്രം അടുപ്പം അവൾക്ക് എന്നോടുണ്ടോ??

5 Comments

Add a Comment
  1. അടിപൊളി
    സാധാരണ നമ്മള് കമ്പി ഇല്ലാത്ത കഥകൾ വായിക്കാറില്ല
    പക്ഷേ താങ്കളുടെ എഴുത്ത് സൂപ്പറാണ്
    വേഗം അടുത്ത ഭാഗം തരുമോ

  2. ദുഷ്യന്തൻ

    വൈകാതെ തരാം ബ്രോ🙂

  3. എവിടെ ആയിരുന്നു ബ്രോ,ഞങ്ങടെ ജെസ്സി മിസ്സ് എന്തിയെ 🤧😭🫂💯

    1. ദുഷ്യന്തൻ

      എഴുതിലാണ്.. ഒരുപ്പാട് വൈകില💯

  4. ജെസ്സി മിസ്സ്‌?????

Leave a Reply

Your email address will not be published. Required fields are marked *