അമ്മു : അമ്മേ ഞങ്ങൾ എത്തി ചോറ് എടുക്കു വിശക്കുന്നുണ്ട്
ശാരദ : ആ കൈ ഒന്ന് കഴുകി വാ പെണ്ണേ ….
അച്ചു അച്ഛൻ വന്നോടി
അച്ചു : ഇല്ല ചേച്ചി വരുമായിരിക്കും
ശാരദ : സച്ചുട്ടാ ഇപ്പൊ എങ്ങിനെ ഉണ്ട് വേധനയോക്കെ കുറവുണ്ടോ
സച്ചു : ആ ഇപ്പൊ കുറവുണ്ട് ചേച്ചീ നാളെ കഴിഞ്ഞ് ക്ലാസിൽ പോയാൽ മതി എന്ന് പറഞ്ഞു
ശാരദ : ആ വേദനയൊക്കെ മാറിയിട്ട് പോയാൽ മതി ട്ടോ ഇല്ലെങ്കിൽ അതികമാവും വേദന അതാ
അച്ചു : ചേച്ചി നാളെ ഇവനെ ഒന്ന് നോക്കണേ
ശാരദ : അതിനെന്താ ഇവനും എൻ്റെ മോൻ തന്നെയല്ലേ നീ രാവിലെ ഇങ്ങു വാ നാളെ ഇവിടെ കൂടാം എന്താ
സച്ചു : മ്മ്മ്
അമ്മു : അമ്മേ അച്ഛൻ എവിടെ
ശാരദ : അച്ഛൻ കിടന്നു മോളെ നാളെ ദൂരെ എവിടെയോ ആണ് പണി രാവിലെ നേരത്തെ പോണം എന്ന് പറഞ്ഞു
അമ്മു : അച്ഛൻ കഴിച്ചോ
ശാരദ : ആ കഴിച്ചിട്ടാ കിടന്നേ
അച്ചു : അമ്മൂസെ ഡീ ഒന്നിങ്ങ് വാ ഒരു കാര്യം ചോദിക്കട്ടെ
അമ്മു : എന്താ ഡീ എന്ത് പറ്റി
അച്ചു : അതേയ് നിൻ്റെ കയ്യിൽ പാഡ് വല്ലതും ഉണ്ടോ എനിക്ക് ഡേറ്റ് ആയി എൻ്റെ കയ്യിൽ ഒന്നുമില്ല അതാ ഇപ്പൊ തൽക്കാലം തുണി വച്ചിരിക്കാ നാളെ ക്ലാസിൽ പോകുമ്പോൾ വക്കാൻ ആണ് നിൻ്റെ കയ്യിൽ ഉണ്ടാവുമോ
അമ്മു : ഉണ്ടാവാൻ സാധ്യത ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ
ശാരദ : അമ്മു , അച്ചു വാ കഴിക്കാം
( അങ്ങനെ അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി അർജുൻ വന്നതിനെ കുറിച്ചായിരുന്നു അവരുടെ ചർച്ച ..
ഇതേ സമയം അർജുൻ അവൻ്റെ ഫ്ളാറ്റിൽ ഫുഡ് കഴിക്കുകയായിരുന്നു എന്നാൽ അവൻ്റെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല അവനു അച്ചുവിനെ കാണാൻ വല്ലാതെ തോന്നി അവന് തന്നെ അതിൻ്റെ കാരണം മനസിലായില്ല അത് പ്രേമം ആണോ അതോ വെറും അക്ട്രാഷൻ ആണോ അവനു ഒരു ഉത്തരം കിട്ടിയില്ല
അജു ഫുഡ് മതിയാക്കി കൈ കഴുകി വന്ന് റൂമിൽ കയറി അവൻ്റെ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ആക്കി അതിൽ അച്ചുവിൻ്റെ കുറേ ഫോട്ടോസ് ഉണ്ടായിരുന്നു അജു അത് നോക്കി നിൽക്കെ പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു….
എന്നാൽ ചന്ദ്രോത്ത് പലരുടെയും ഉറക്കം പോയിരുന്നു )
മോഹൻ : റാമേ എന്തായി നമ്മൾ ഏൽപ്പിച്ച കാര്യം വല്ല തുമ്പും കിട്ടിയോ
റാം : ആ ചേട്ടാ ഷെട്ടി വിളിച്ചിരുന്നു അയാൾക്ക് കാര്യമായി ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല പേടിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു കാരണം നമ്മൾ ഉദ്ദേസിച്ചപോലെ ആണെങ്കിൽ എന്തെങ്കിലും തുമ്പ് കിട്ടിയേനെ ഇത് ഒന്നും കിട്ടില്ലല്ലോ
മോഹൻ : അപ്പോ പേടിക്കാൻ ഒന്നും ഇല്ല എന്നാണോ നീ പറഞ്ഞു വരുന്നത്
റാം : ചേട്ടന് അറിയുന്നതല്ലെ ഷെട്ടിയുടെ നെറ്റ് വർക്ക് അയാൾക്ക് പോലും ഒന്നും കിട്ടിയില്ലെങ്കിൽ ഇത് നമ്മൾ ഉദ്ദേശിച്ച പോലെ ആവില്ല ചേട്ടന് വെറുതെ തോന്നിയതാവാം
മോഹൻ : എന്തായാലും തൽക്കാലം അങ്ങനെ ആശ്വസിക്കാം പിന്നെ നമ്മുടെ ആളുകളോട് അന്വേഷണം നിർത്തേണ്ട എന്നു പറ ഒരു റിസ്ക് എടുക്കേണ്ട അതാ
റാം : അത് ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെ ഷെട്ടിയോടും പറഞ്ഞിട്ടുണ്ട് അയാള് അങ്ങോട്ട് എന്നാ ചെല്ലുന്നത് എന്ന് ചോദിച്ചിരുന്നു
മോഹൻ : ഇപ്പൊ തൽക്കാലം എങ്ങോട്ടും പോവേണ്ട നീയും എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട്
റാം : ദീപുവിനോടു പറയണോ കര്യങ്ങൾ
മോഹൻ : ഇപ്പൊ വേണ്ട നമ്മൾ ഉദേശിച്ചപോലെ അല്ല എങ്കിൽ അത് നമുക്ക് ദോഷം ചെയ്യും
എന്തായാലും നമുക്ക് നോക്കാം എന്നാ പോയി കിടക്കാൻ നോക്ക് നാളെ നമുക്ക് എസ്റ്റേറ്റ് വരെയൊന്ന് പോവണം
റാം : ശരിയേട്ടാ…
ദീപ്തി : ഡീ അനു നീ ഉറങ്ങിയോ
അനു : ഇല്ല എന്താടി എന്തുപറ്റി
ദീപ്തി : അനു എനിക്ക് അവനെ വേണം നീ കണ്ടതല്ലേ അവൻ്റെ ആ ഗ്ലാമർ പിന്നെ നല്ല ശരീരവും എനിക്ക് ഒരുപാട് ഇഷ്ടമായി ഡീ അവനെ
അനു : ദീപ്തി നിനക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് വീട്ടിൽ സംസരിച്ചാലോ
ദീപ്തി : ഹേയ് അത് ഇപ്പൊ വേണ്ട അവൻ എന്നോട് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് ശേഷം വീട്ടിൽ പറയാം ഇല്ലെങ്കിൽ ചിലപ്പോ… നിനക്ക് അറിയില്ലേ നമ്മുടെ അച്ഛൻമാരുടെ സ്വഭാവം
അനു : അത് ശരിയാ എന്തായാലും ആദ്യം അവൻ്റെ മനസ്സിൽ ഒരു സ്ഥാനം പിടിക്കാൻ നോക്ക് നീ
ദീപ്തി : നാളെ മുതൽ അതിനുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങുകയാണ്
അനു : അപ്പോ ആൾ ദി ബെസ്റ്റ്
ദീപ്തി : ഓ താങ്ക് യൂ
അനു : എന്നാ ഇനി സമാധാനം ആയി ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്
ദീപ്തി : ഗുഡ് നൈറ്റ് അനു….
( അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് അജു ഉറക്കം ഉണരുന്നത്… )
അജു : ഹലോ ആരാ
ദീപ്തി : അർജ്ജുനേട്ടാ ഇത് ഞാനാ ദീപ്തി
അജു : ഏതു ദീപ്തി എനിക്ക് മനസിലായില്ല
ദീപ്തി : ഞാനാ ചന്ദ്രോത്ത് ദീപുവിൻ്റെ അനിയത്തി ദീപ്തി ഇപ്പൊ മനസ്സിലായോ
( ദീപ്തിയെ കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല അല്ലേ അവളുടെ സ്വഭാവം പോലെ അല്ല നല്ല ഭംഗിയുള്ള മുഖം സ്ട്രൈട്ടെൻ ചെയ്ത മുടി പിന്നെ അവരുടെ കോളജിലെ ഒരു മിസ് കേരള തന്നെയായിരുന്നു ദീപ്തി എല്ലാം ഒന്നിനൊന്നു മെച്ചം അത്രക്കും വരില്ലെങ്കിലും അനഘയും ഒട്ടും മോശം ആയിരുന്നില്ല എന്നാൽ രണ്ടു പേരും ഇത് വരെ ആർക്കും അവരെ നൽകിയിട്ടില്ല എന്തൊക്കെ ചെറ്റത്തരം കാണിച്ചാലും അവർ ആ കാര്യത്തിൽ മാന്യത കാണിച്ചിരുന്നു ദീപ്തിയെ കണ്ടാൽ നമ്മുടെ കീർത്തി സുരേഷിൻ്റെ ഒരു കട്ട് ഉണ്ടായിരുന്നു അനഘ അപർണ ദാസിനെ പോലെയും ആയിരുന്നു ( വെറും സാങ്കൽപ്പികം മാത്രം) )
അജു : ആ മനസിലായി എന്താ വിളിച്ചേ കാര്യം പറയൂ
ദീപ്തി : ഹേയ് ഒന്നുമില്ല വെറുതെ വിളിച്ചതാ ഇന്നലെ ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ലല്ലോ അതാ
അജു : ഹാ ഓക്കെ ക്ലാസ് ഇല്ലെ ഇന്ന്
ദീപ്തി : ഉണ്ട് എന്തേ
അജു : എന്നാല് വേഗം ക്ലാസ്സിൽ പോകാൻ ഉള്ള കര്യങ്ങൾ നോക്ക് പിന്നെ എൻ്റെ നമ്പർ എവിടുന്നാ കിട്ടിയേ
ദീപ്തി : അത് അത് പിന്നെ ചേട്ടൻ്റെ ഫോണിൽ നിന്ന്
അജു : ദാറ്റ്സ് ഓക്കേ എന്നാ ശരി എനിക്ക് യോഗ ചെയ്യാൻ ടൈം ആയി അപ്പോ ഓക്കെ ബൈ
ദീപ്തി : ഓ എന്താ അവൻ്റെ ജാഡ നിന്നെ ഞാൻ എൻ്റെ പുറകെ ചുറ്റിക്കും മോനേ അർജുനെ നീ നോക്കിക്കോ
അനു : എന്താ മോളെ വട്ടായാ രാവിലെ തന്നെ പിച്ചും പേയും പറയുന്നത് കൊണ്ട് ചോദിക്കുകയാ ചങ്ങല വാങ്ങേണ്ടി വരുമോ
ദീപ്തി : ദേ അനൂ രാവിലെ തന്നെ ചൊറിയാൻ വരല്ലേ
അനു : അല്ല ഫോൺ വിളിച്ചപ്പോൾ പ്രിയതമൻ എന്ത് പറഞ്ഞു
ദീപ്തി : ഒന്നും പറഞ്ഞില്ല അവൻ എന്നെ വേഗം അവോയിഡ് ചെയ്തു പക്ഷേ ഇത് കൊണ്ടൊന്നും ഞാൻ തളരില്ല മോളേ
ലക്ഷ്മി : മോളേ അനൂ , ദീപ്തി എഴുന്നേൽക്ക് ക്ലാസ്സിൽ പോവേണ്ട ഇന്ന്
അനു : എണീറ്റു വല്ല്യമ്മേ
ലക്ഷ്മി : ദീപ്തിയോ
അനു : അവളും എണീറ്റു ഒന്ന് ഫ്രഷ് ആയിട്ടു വരാം
( അച്ചു വീട്ടിലെ പണിയെല്ലാം ഒരുക്കി കോളേജിലേക്ക് പോകാൻ റെഡി ആയി നിൽക്കുകയായിരുന്നു )
അച്ചു : മോനേ സച്ചൂ നീ അമ്മു ചേച്ചിയുടെ വീട്ടിൽ നിൽക്കണെ ശ
ശാരദേച്ചി ഉണ്ടാവും കൂട്ടിന്
സച്ചു : ആ ചേച്ചി
അച്ചു : ഒതുങ്ങി നിൽക്കണെ ചേച്ചിയെ ബുദ്ധിമുട്ടിക്കരുത്
സച്ചു : ഞാൻ ഒതുങ്ങി നിന്നോളം ചേച്ചി
അച്ചു : എന്നാല് വാ നമുക്ക് അങ്ങോട്ട് പോകാം നിന്നെ ആക്കിയിട്ടു വേണം എനിക്ക് കോളജിൽ പോകാൻ നീ വാ
അമ്മു : ഡീ പോയാലോ ഇപ്പൊ പോയാൽ ബസ്സ് കിട്ടും ഇല്ലെങ്കിൽ ചിലപ്പോൾ അടുത്ത ബസ്സ് കിട്ടി എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങും
അച്ചു : എന്നാല് വേഗം വാ മോനേ സച്ചു ചേച്ചി പോയിട്ട് വരാം ട്ടോ ശാരദേച്ചി അവനെ ഒന്ന് നോക്കണേ ഞാൻ പോയിട്ട് വരാം
ശാരദ : നിങ്ങള് പോയിട്ട് വാ ഞാൻ ഇല്ലെ ഇവിടെ അവനെ ഞാൻ നോക്കിക്കോളാം
അച്ചു : ശരി ചേച്ചി
അമ്മു : അമ്മേ പോയിട്ട് വരാം
ശാരദ : നോക്കിപോണെ രണ്ടാളും
അമ്മു : ആ അമ്മ ശരി എന്നാ
( അങ്ങനെ അവർ ബസ്സ് പിടിച്ച് കോളേജിൽ എത്തി അവിടെ അവരെ കാത്ത് ദീപ്തിയും കൂട്ടരും ഉണ്ടായിരുന്നു )

എല്ലാവരോടും സ്നേഹം മാത്രം ❤️
കിടലൻ next പാർട്ട് വേഗം പോരട്ടെ 📈📈
കാത്തിരുന്നോളാം bro പ്രശ്നം എല്ലാം കഴിഞ്ഞു page കൂട്ടി എഴുതി വ
Get well soon. Stay strong
❤️❤️❤️
Super bro
Ella preshnnagalum kayinju samathanathil eyuthiya mathi broo
Nirthathirunal mathi
Bakkik vendi kathirikam
Problems undel ok ayittu itta mathi preshnmilla… Idumbo page kooti itta mathi
Something Loading
Nthe patti bro
Stressed ahno, enna oru break adukk
Mental and physical health important ahnu
🫂❣️
Avarude ella preshnangalum theeratte
Achu, ammu, sachu ivarkk nalla oru jeevitham ondavatte, athenaii katherikunnu
Enna ending aahda ithe tension ayaloo mothathel
Adutha part petten thanne, nthe sambavikum enna chintha ahn enik
Katha arambam ayyi
Ini ahn thodagunnathe
Paisa ond enna ella ahagaravum theerthe kodutheykaneda kutta
Waiting for next part
അടുത്ത തവണ പേജ് എന്തായാലും കൂട്ടി എഴുതുന്നതാണ് എന്തായാലും എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും സ്നേഹം മാത്രം ❤️
Disappointed pages kurachu thamasichalum itrem page valare kuranju poyi next time more pages come fast