റിയ :ഇത്ര പെട്ടെന്ന് ഉമ്മാനെ കയ്യിൽ എടുത്തു അല്ലെ …
ഞാൻ :(അവളെ ഒന്നുടെ അടുപ്പിച്ചു അവളുടെ മുഖം രണ്ടു കൈകൾ കൊണ്ട് കോരിയെടുത്തു ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ) റിയ എനിക്ക് നിന്നെ വേണം …എൻ്റെ ജീവിത പങ്കാളി ആയിട്ട് …നീ വരില്ലേ …?
റിയ :(എന്നെ ചേർത്ത് കെട്ടിപിടിച്ചു )എൻ്റെ ഉമ്മാക് നീ ഒരു മകനായി നില്കും എന്ന് ഉറപ്പുണ്ടേൽ ഞാൻ നിന്റെ ആയിരിക്കും മരിക്കുന്നത് വരെ …..
അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ….ഞാൻ അവളെയും ചേർത്തുപിടിച്ചു അവിടെ തന്നെ കുറച്ചുനേരം നിന്നു …അവൾ അവളുടെ ഉമ്മയെ സ്നേഹികുന്നപോലെ തന്നെ എന്നെയും സ്നേഹിക്കുന്നുണ്ട് ഉന്നറിഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും കലങ്ങിയിരുന്നു …ഒടുവിൽ എന്നിൽ നിന്നും അടർന്നു മാറി വാ ഇനി ഇവിടെ നിൽക്കേണ്ട വന്നു കിടക്കു എന്നും പറഞ്ഞു എന്നെയും കൂട്ടി അവൾ ഞങ്ങളുടെ സീറ്റിലേക്ക് നടന്നു ….കുറെ നേരം ഞങ്ങൾ കണ്ണുകൾ കൊണ്ട് പരസ്പരം കഥകൾ കൈമാറി …ഒടുവിൽ അവളുടെ കണ്ണുകൾ അടഞ്ഞു അവൾ ഉറക്കത്തിലേക്കു വീണു …ഞാൻ അവൾ ഉറങ്ങുന്നതുനോക്കി അങിനെ കിടന്നു ….ഇന്നലത്തെ പോലെ തന്നെ തോലോടലിന്റെ സുഖം അറിഞ്ഞായിരുന്നു ഞാനും ഉണര്ന്നത് പക്ഷെ ഇന്നലത്തെ പോലെ റിയ അല്ലായിരുന്നു അത് മരിച്ചു അത് ഉമ്മ ആയിരുന്നു …മോനെ എഴുനേക്ക് നമുക്ക് ഇറങ്ങാനായി എന്നും പറഞ്ഞു …ഞാൻ വേഗം ചാടി എഴുന്നേറ്റ് റിയയെ നോക്കി പക്ഷെ അവൾ ഇല്ലായിരുന്നു അവിടെ ..ഞാൻ നോക്കുന്നത് കണ്ടു ഉമ്മ അവൾ ഫ്രഷ് ആകാൻ പോയതാ മോനും പോയി ഫ്രഷ് ആയി വാ ഞാൻ ബാഗ് എല്ലാം പാക് ചെയ്യട്ടെ എന്നും പറഞ്ഞു ഉമ്മ എന്നെ എഴുന്നേൽപ്പിച്ചു …വിട്ടു ….ഞാൻ പോയി ബാത്റൂമില് മുന്നിലായി അവളെയും വെയിറ്റ് ചെയ്തു നിന്നു…തട്ടം ഇടത്തെ വാതിൽ തുറന്നു വന്ന അവൾ എന്നെ കണ്ടു ഒന്ന് നെറ്റി എന്നിട്ട് പേടിപ്പിക്കല്ലേട തെണ്ടി എന്നും പറഞ്ഞു വയറ്റിൽ ഒരു കുത്ത് വച്ച് തന്നു ….ഞാൻ പിറകോട്ട് വീഴാൻ പോയപ്പോൾ അവൾ എന്നെ പിടിച്ചു അവളിലേക്ക് അടുപ്പിച്ചു ..കിട്ടിയ ചാൻസിൽ ഞാൻ അവൾക്ക് ഒരു മുത്തം കൊടുത്തു ….അവൾ എന്നെ തട്ടി മാറ്റി പോയ് പല്ലു തേച്ചുവാ മണക്കുന്നു എന്നും പറഞ്ഞു ബ്രെഷും പേസ്റ്റും തന്നു ….എന്ന ഇതും കൂടി മണത്തോ എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒരു കടി കൊടുത്തു ബാത്റൂമിൽ കേറി …നിനക്ക് ഞാൻ തരം ഡാ പാട്ടി എന്നും പറഞ്ഞു അവൾ പോയി ..ഞാൻ ഫ്രഷ് ആയി വന്നു …ഉമ്മ എല്ലാം പാക്ക് ചെയ്തു വച്ചിരുന്നു …എന്നെ കണ്ടപാടെ റിയ ഓരോ ഗോഷ്ടി കാണിക്കുന്നുണ്ട് ….അങിനെ ഞങ്ങളുടെ സ്റ്റോപ്പ് എത്തി ..ഞങ്ങൾ ഇറങ്ങി ..പാർക്കിങ്ങിൽ വണ്ടി ഉള്ളത് കൊണ്ട് ഞാൻ അവരെ കൊണ്ടുവിടാം എന്ന് പറഞ്ഞു പക്ഷെ വേണ്ട എന്നായിരുന്നു റിയയുടെ മറുപടി ..ഒടുവിൽ നിർബന്ധിച്ചു ഞാൻ അവരെകൊണ്ടുവിടാൻ പോയി ഉമ്മ മുന്നിലും റിയ പുറകിലും ആയിരുന്നു ഇരുന്നത് ….ഏകദേശം ഒരു അരമണിക്കൂർ യാത്ര ചെയ്തപ്പോൾ അവരുടെ വീടിനു മുന്നിൽ എത്തി ….അത്യാവശ്യം കുഴപ്പമില്ലാത്ത വീടായിരുന്നു അവളുടേത് …ചായകുടിച്ചു പോകാം എന്ന് കുറെ നിർബന്ധിച്ചെങ്കിലും പിനീട് ഒരിക്കൽ അകം എന്നും പറഞ്ഞു ഞാൻ ഇറങ്ങി …പോകാൻ നേരം ഉമ്മ എന്താ മോനെ വെള്ളം പോലും കുടിക്കാതെ പോകുന്നെ എന്ന് പറഞ്ഞപ്പോൾ ..ഞാൻ ഉമ്മ ഇത് എന്റെയും കൂടി വീടല്ലേ അപ്പൊ എപ്പോഴും ആകാലോ ഇനി വരുമ്പോ ചായ മാത്രം ആകേണ്ട നല്ല ബിരിയാണി തന്നെ കഴിക്കാം എന്നും പറഞ്ഞു സലാം പറഞ്ഞു ഞാൻ യാത്ര തിരിച്ചു …..

ഇക്കൂസെ ഇതും അടിപൊളി പാർട്ട്…..💃💃
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.🥰🥰♥️♥️
😍😍😍😍