റിയ :നീ വല്ലതും കഴിച്ചോ …?
ഞാൻ :ചെറുതായി …നിങ്ങളോ
റിയ :ഉമ്മാക് പുറത്തു നിന്നും മേടിച്ചതു കഴിക്കാൻ പറ്റില്ല അതോണ്ട് ഭക്ഷണം കരുതിയിട്ടുണ്ട് നിനക്കുള്ളതും ….
ഞാൻ :എനിക്ക് ഇപ്പൊ വേണ്ട നിങ്ങള് കഴിച്ചോളൂ …
റിയ :എന്നാൽ കുറച്ചു കഴിഞ്ഞു കഴിക്കാം അല്ലെ …?
ഞാൻ :എന്നാൽ അങനെ ആകട്ടെ …
ശേഷം ഞങ്ങൾ ഉമ്മാന്റെ അടുത്തിരുന്നു ഓരോന്ന് സംസാരിച്ചു ..ഞാനും ഉമ്മയും നിമിഷ നേരം കൊണ്ട് തന്നെ നല്ല കമ്പനി ആയി ..റിയ ഞങ്ങളുടെ സംസാരം നോക്കി അങിനെ ഇരിക്കുകയാണ് ..ഞാൻ എന്തേ എന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോൾ ചുമ്മാ എന്ന് ഷോൾഡർ ഉയർത്തി അവളും കാണിച്ചു …അങിനെ ഞങ്ങളുടെ യാത്ര കുറച്ചു മുന്നോട്ടു പോയി ..TTR വന്നു ടികെറ്റ് ചോദിച്ചു റിയ ടികെറ്റ് എടുത്തു കാണിച്ചു ..ഞങ്ങളുടെ സീറ്റിനടുത്തൊന്നും വേറെ ആരും ഇല്ലായിരുന്നു ….കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ ഭക്ഷണം കഴിക്കാം എന്നുപറഞ്ഞു എഴുനേറ്റു ..റിയ ബാഗിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം സീറ്റിൽ നിരത്തി വച്ച് ..കുപ്പിവെള്ളം കൊണ്ട് ഉമ്മ കൈ പുറത്തേക്കിട്ടു കൈ കഴുകി കൂടെ ഞങ്ങളും …ശേഷം ബാഗിൽ നിന്നും പ്ലേറ്റ് എടുക്കാൻ നോക്കിയപ്പോൾ അവർ പ്ലേറ്റ് മറന്നിരുന്നു കൊണ്ടുവന്ന പാത്രത്തിൽ കഴിക്കാൻ അവർ തയ്യാറായിരുന്നു എന്നാൽ എനിക്ക് അതിൽ തരാൻ ഉമ്മക്കും റിയക്കും ഒരു മടി …അപ്പോൾ ഞാൻ ഉമ്മാനോട് പറഞ്ഞു ഉമ്മ ഇതിൽ നിന്നും കഴിച്ചോ ..ഞാൻ ഫുഡ് കഴിച്ചാണ് വന്നത് ..എനിക്ക് ഭക്ഷണം വേണം എന്നില്ല എന്ന് …അപ്പോൾ ഉമ്മ അതുപറ്റില്ല മോനെ ..മോൻ ആദ്യം കഴിച്ചോ അതുകഴിഞ്ഞു ഞാൻ കഴിച്ചോളാം എന്ന് …ഞാൻ സമ്മദിക്കാതെ വന്നപ്പോൾ ആരും ഭക്ഷണം കായികാതെ ഇരുപ്പായി …ഒടുവിൽ ഞാൻ ഉമ്മാനോട് പറഞ്ഞു ഉമ്മ ആദ്യം കഴിക്കു കൂടെ എനിക്ക് വാരി തന്നാൽ മതി എന്ന് …അത് കേട്ട റിയ പൊട്ടി ചിരിക്കാൻ തുടങ്ങി …കൂടെ ..നീ ആര് ഇല്ല കുട്ടിയോ എന്ന് …ഉമ്മ അവളെ ചെറിയ ഒരു അടിവച്ചു കൊടുത്തിട്ട് മോൻ അതുനോക്കണ്ട ഞാൻ വാരി തരാം എന്നും പറഞ്ഞു ചപ്പാത്തി ചിക്കൻ കറി യിൽ മുക്കി എൻ്റെ വായിൽ വെച്ച് തന്നു …അത് കണ്ടു കുശുമ്പ് കേറിയ റിയ എന്ന ഞാനും കഴിക്കുന്നില്ല ഉമ്മ എനിക്കും വാരിത്തന്നാൽ മതി എന്നുപറഞ്ഞു അവളുടെ പാത്രം അവിടെ വച്ച് ഉമ്മാന്റെ അടുത്തിരുന്നു ഇപ്പോൾ ഞാനും അവളും അപ്പുറത്തും ഇപ്പുറത്തുമായി ഉമ്മ നടുവിലും ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി …ഞങ്ങൾക്ക് വാരി തരുകയും കൂടെ ഉമ്മ കഴിക്കുകയും ചെയ്തു…എനിക്ക് വളരെ സന്തോഷം ആയി കാരണം ആ ഉമ്മാന്റെ സ്നേഹവും വാത്സല്യവും എനിക്ക് റിയയോടുള്ള സ്നേഹം അതികരിപിച്ചു ………..
ഭക്ഷണം എല്ലാം കഴിച്ചു ..കൈ എല്ലാം കഴുകി ഉമ്മാക്ക് വിരിയെല്ലാം വിരിച്ചു പുതപ്പിച്ചു എല്ലാവരും അവരവരുടെ സീറ്റിൽ കിടന്നു …ഞാനും റിയയും ഓപ്പസിറ്റ് ആയിരുന്നത് കൊണ്ട് തന്നെ ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി തന്നെ കിടപ്പായിരുന്നു …..ഉമ്മ ഉള്ളത് കൊണ്ട് ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല പകരം മുഖത്തേക്ക് തന്നെ നോക്കി കിടന്നു എപ്പോയോ ഉറക്കത്തിലേക്കു വീണു ….നല്ല ഷീണം ഉള്ളതുകൊണ്ട് തന്നെ ഞാൻ വേഗം തന്നെ നന്നായി ഒന്ന് ഉറങ്ങി ..രാവിലെ ആരോ നെറ്റിയിൽ തലോടിയപ്പോൾ ആണ് ഞാൻ ഉണർന്നത് അത് റിയ ആയിരുന്നു ….

ഇക്കൂസെ ഇതും അടിപൊളി പാർട്ട്…..💃💃
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.🥰🥰♥️♥️
😍😍😍😍