“”എന്തു മനോഹരമാണ് ഇവിടം…..””
മരംകാലുകൾകൊണ്ട് ഇരുട്ടുമൂടിയ അന്തരീക്ഷം ആയിരുന്നു അവിടെ മുഴുവൻ
ഗേറ്റ് കടന്നാൽ പത്തുമുപ്പതുമീറ്ററോളം നടക്കണം വീടിനു മുന്നിലെത്താൻ സൈഡിലെല്ലാം ഫലവൃക്ഷങ്ങൾ ഇടതൂർന്നു വളർത്തിയിട്ടുണ്ട് ആരായാലും…
മനസുനിറഞ്ഞ സന്തോഷത്തോടെ അവൻ കാളിങ് ബില്ലിൽ അമർത്തിയൊന്നു ഞെക്കി.
“”ആരാണ് ……… ? “” ബെല്ലടിച്ചു രണ്ടുമിനിറ്റ് കഴിഞ്ഞതും മുന്നിലെ വാതിലും തുറന്നുകൊണ്ട് ഒരു സ്ത്രീ ഇറങ്ങിവന്നു ചോദിച്ചു.
“”മേഡം… ഞാൻ അജു ഇവിടെ എൽപി സ്കൂളിലേക്ക്..””
“” ആഹ്ഹ മനസിലായി മനസിലായി…
കേറിവാ അകത്തേക്ക് ഞാൻ ഇക്കയെ വിളിക്കാം..”” പറഞ്ഞു തീരും മുന്നേ കാര്യം മനസിലായ അവർ മുഖത്തൊരു ചിരിയൊക്കെ വരുത്തിക്കൊണ്ട് അജുവിനെ അകത്തേക്ക് ക്ഷണിച്ചു.
“”എന്തു ഭംഗിയാണ് വീടിനകമൊക്കെ കാണാൻ…..””
ചുറ്റുപാടുമൊന്നു കണ്ണോടിച്ചു ആദ്യമായി കാണുന്ന കുട്ടിയെപ്പോലെ അത്ഭുതംകൂറി നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ആരോ നടന്നുവരുന്നതായി തോന്നിയത്.
അജു വേഗം തന്നെ തിരിഞ്ഞു നോക്കി….
“”അജുവല്ലേ ………………””
“”മ്മ്മ്……””
“”ഇരിക്ക്… ഞാനായിരുന്നു തന്നോട് വിളിച്ചു സംസാരിച്ചതൊക്കെ…””
രാഷ്ട്രീയക്കാരെ പോലെ വെള്ളയും വെള്ളയും ഇട്ടുകൊണ്ട് വന്ന ആളിനെ അജു അടിമുടിയൊന്നു നോക്കി.
ശരിയാണ് ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞത്.
ഇയാളൊരു നിഷ്കളങ്കൻ ആണെന്ന് തോന്നുന്നു. അഥിതിയോടുള്ള മാന്യമായ പെരുമാറ്റത്തിൽ മനംനിറഞ്ഞ അവൻ പതിയെ കസേരയിലേക്കിരുന്നു. അപ്പോഴേക്കും പുറത്തേക്കിറങ്ങി വന്ന സ്ത്രീയും അയാളുടെ അടുത്തേക്ക് വന്നെത്തിയിരുന്നു.
ഇഷ്ടം ആയി പെരുത്തു ഇഷ്ടം ആയി
Nice nannayirinnu
Nice nannayirinnu
@Achuabhi
Update എന്തെങ്കിലും
Bro.. ഒരു കഥ എഴുതി ആദ്യ ഭാഗം ഒരു 15 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം ഇട്ടാൽ നന്നായിരുന്നു. ഇത് ഒരു മാസം കഴിഞ്ഞൊക്കെ അടുത്ത പാർട്ട് ഇടുമ്പോൾ കഥയുടെ തുടർച്ച തന്നെ നഷ്ട്ടപെട്ടു പോവുകയാണ്.
waiting bro
Bro waiting for next part
അടിപൊളി




Waiting for sujatha shifana
Nice nannayirinnu