____________________________
സമയം മുന്നോട്ടു നീങ്ങി ……………
ഇക്ക വന്നതുകൊണ്ടായിരിക്കും ഷംലത്തിനെ പിന്നെ പുറത്തേക്കൊന്നും കണ്ടില്ലായിരുന്നു….
കുറേനേരം വെറുതെ വെളിയിലിരുന്നു സമയം കളഞ്ഞ അജു സ്കൂളിൽ ചില പേപ്പറുകളും മറ്റും നോക്കിയിട്ട് കുളിക്കാൻ കയറുമ്പോൾ സമയം ഏതാണ്ട് രാത്രി ഒൻപതുമണിയോടടുത്തിരുന്നു.
ചോറുകൊണ്ടുവരാൻ ഇത്താ ഉറപ്പായും വരുമെന്ന് അറിയാമായിരുന്ന അവൻ വേഗംതന്നെ കുളിച്ചിറങ്ങി ഒരു ഷർട്ടും കൈലിയുമൊക്കെ ഉടുത്തുകൊണ്ട് ഹാളിലെ കസേരയിലേക്കിരിക്കുമ്പോഴാണ് ചാറ്റമഴയും നനഞ്ഞുകൊണ്ട് ഷംലത്ത് അകത്തേക്ക് കയറി വന്നത്……
അവളുടെ വേഷവും ആ നിൽപ്പും നോട്ടവുമൊക്കെ കണ്ടു കിളിപാറിയ അജു മെല്ലെ കസേരയിൽ നിന്നെഴുന്നേറ്റു.
“”ആഹ്ഹ ആള് സുന്ദരിയല്ലോ.. ഒരു രക്ഷയുമില്ല കെട്ടോ. ശരിക്കും സ്വർഗത്തിൽ നിന്ന് വന്ന ഹൂറിയെ പോലെയുണ്ട്.””
“”ഹ്മ്മ്മ് കളിയാക്കല്ലേ മാഷേ…
ജീവിച്ചു പൊയ്ക്കോട്ടേ..”” ഷംലത്ത് അവനെ നോക്കി ചിരിക്കുമ്പോൾ അടുത്തേക്ക് ചെന്ന അജു അവളുടെ കൈകളിൽ മെല്ലെ തടവിക്കൊണ്ട് കൈയ്യിലിരുന്ന ചോറുപാത്രം വാങ്ങി ടേബിളിൽ വെച്ചു.
“”” ഇക്ക വന്നതുകൊണ്ടാണോ….
പിന്നെ ഈ വഴിക്ക് കണ്ടതേയില്ലാ..””
“”കാണാൻ കൊതിച്ചിരുന്നതാണോ ഇതുവരെ..?
ഇക്ക വന്നപോലെ തന്നെ തിരിച്ചുപോയി….
അത്യാവശ്യമായി എറണാകുളം വരെ പോകാൻ ഡ്രസ്സ് മാറാൻ വന്നതായിരുന്നു.
ഇനി നാളെ വൈകിട്ട് നോക്കിയാൽ മതി മൂപ്പരെ…””
“”ആഹ്ഹ അതു ഭാഗ്യമായല്ലോ….
എന്റെ ഹൂറിയെ മതിമറന്നൊന്നു പ്രണയിക്കാൻ ദൈവം തന്നതാണ് ഈ അവസരം.””
അടിപൊളി ❤️🔥❤️🔥❤️🔥❤️🔥❤️🔥
Waiting for sujatha shifana
❤️❤️🔥❤️🔥❤️🔥❤️🔥