പാല ചുവട്ടില്‍ നിന്നവര്‍ മോഷണം നടത്തി ഇതിലെ ഇറങ്ങിയ കള്ളന്മാര്‍ ആയിക്കൂടെ ? ആളുകളെ ഭയപ്പെടുത്താന്‍ സ്ത്രീവേഷം കെട്ടിയത് ആയിക്കൂടെ? ഒരുപക്ഷെ അതാവില്ലേ മഴയത്തും നനയാത്ത മുടി ഒരാള്ക് കണ്ടത്? കയ്യോടെ പിടിച്ചേ പറ്റൂ
വശത്ത് അരമതിലില്‍ ഇരുന്ന തോപ്പിക്കൂട എടുത്തു തലയില്‍ വെച്ചു
മഴത്തുള്ളികളുടെ എറിച്ചില്‍ റാന്തല്‍ ചില്ലിലേക്ക് വീഴാതിരിക്കാന്‍ ഞാന്‍ അത് ഉയര്ത്തി പിടിച്ചു
തിരി ഉയര്തില
ദൂരെ നിന്നും നാളം കാണാതിരിക്കാന്‍ അരമതിലില്‍ ഇരുന്ന ഒരു പാളയുടെ കഷണം എടുത്തു ചെറിയൊരു മറ ഉണ്ടാക്കി
മുന്പിനല്‍ നടക്കുന്നിടതെക്ക് മാത്രം നല്ല വെളിച്ചം കിട്ടുന്ന വശത്തില്‍ ആക്കി മുന്നോട്ടു നടന്നു
ചെരിപ്പിടാന്‍ ഓര്കാതിരുന്നത് കൊണ്ട് തണുത്ത വെള്ളത്തില്‍ ചവുട്ടി കാലുകള്‍ മരച്ചു തുടങ്ങി
കാറ്റ് വീശി അടിച്ചുകൊണ്ടെയിരുന്നു
തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ചു കയറാന്‍ തുടങ്ങിയപ്പോളെക്കും ഞാന്‍ തെക്കേ മുറ്റത്ത് എത്തിയിരുന്നു
പാല തറയുടെ ഭാഗത്തേക്ക് ദൃഷ്ടി ഉറപ്പിച്ചു തെക്കേ മുറ്റത്ത് നിന്നും തൊടിയിലേക്ക് ഇറങ്ങുന്ന പടികളിലൂടെ ഇറങ്ങി ഞാന്‍ തൊടിയിലേക്ക് ഇറങ്ങി
പാലമരം അല്പഭ ദൂരത്തായി നിഴല്‍ പോലെ കാണാം
കാറ്റും മഴയും അതിനു സമ്മാനിച്ച വിറയും തുള്ളലും നിലച്ചിട്ടില്ല
ഓരോ ചുവടു മുന്നോട്ട് വെയ്കുംതോറും അടിവയറ്റില്‍ നിന്നും ഒരു ആളല്‍ മുകളിലേക്ക് കയറും പോലെ അനുഭവപ്പെട്ടു തുടങ്ങി
തൊടിയില്‍ തളം കെട്ടി നിന്ന മഴ വെള്ളക്കെട്ടിലൂടെ പമ്മി പതുങ്ങി ചെറകെ ചെറുകെ പാലതറയുടെ അടുത്തെത്തിയ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി

Bro super story ann. Adutha part vegam tharanam .Allathe 3 kollam onnum edukallee
Bro bakki ezhuthanam
എന്റെ പൊന്നു കുട്ടാ എവിടെ ആയിരുന്നു ഇത്രയും കാലം. എന്താ ഫീൽ ആ കോവിലകം മുഴുവനും മനസ്സിൽ വരച്ചിട്ട പോലെയുണ്ട്! നമിച്ചു ഗുരുവേ നമിച്ചു! ഇങ്ങനെ ഉള്ള സൃഷ്ടികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,, അത് വേറെ ലെവൽ ആണ്!
അതികം താമസിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം എത്തിക്കണേ 🙏🏽🙏🏽🙏🏽
ആദ്യഭാഗം വായിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതെന്താ സംഭവം? ഒന്നിലും ഒരു വ്യക്തതയും ഇല്ല
മാഡംബിളിയില്ലേ ആഅസുഖകാരി അത് നിങ്ങൾ കരുതും പോലെ ശ്രീദേവി അല്ല….അത് ദേ ഇതാണ്…… ❤️❤️❤️❤️
നല്ല എഴുത്താണ് ബ്രോ
ഹൊറർ എലമെന്റ് ഉണ്ട്
കഥ കുറെ കൺഫ്യൂഷൻ അടിപ്പിക്കുന്നുണ്ട്
Nannayitt und.
Like kuravanenn karuthi thudarathe irikkaruth.
എന്തോന്നടെയ് 🙏