അത്രത്തോളം ഞാന്‍ കുഴങ്ങിയിരുന്നു
കതകില്‍ ഞാന്‍ ആഞ്ഞു തട്ടി
ഉറക്കെ വിളിച്ചു
പക്ഷെ ആരുടേയും അനക്കം കണ്ടില്ല എന്ന് മാത്രമല്ല ആരുടേയും ശബ്ദവും കേട്ടില്ല
ഞാന്‍ പടിക്കെട്ടില്‍ ഇരുന്നു
മുന്വനശത്തെ കതകില്‍ പോയി മുട്ടിയാലും കാര്യമില്ല
ശക്തിയായി മുട്ടിയാലും അകത്തളതു വരെ ശബ്ദം കേള്കിലല്ല
ചാവി തിരിക്കാതെ കതകിലെ മണികള്‍ കിലുങ്ങില്ല
അവശേഷിക്കുന്നത് കുളപ്പുരയിലേക്ക് തുറക്കുന്ന വാതിലാണ്
അവിടേക്ക് എത്തണം എങ്കില്‍ അപ്പുറത്തെ വശത്തെ കുളപ്പുരയില്‍ ചെന്നിട്ടു നീന്തി കയറണം
അതും ഇനി പൂട്ടി കിടക്കുവാണോ എന്നുമറിയില്ല
ഇനി അഥവാ ഒച്ചയെടുത്തു ആരെയെങ്കിലും ഉണര്തിയാല്‍ തന്നെ ഒരുപക്ഷെ ആദ്യം ഓടി എത്തുന്നത് വടക്കേ പറമ്പിന്റെ അതിരില്‍ താമസിക്കുന്നവരോ പടിപ്പുരയുടെ താഴെ പാട വരമ്പത്ത് താമസിക്കുന്നവരോ ആണെങ്കില്‍ അവരോടു ഞാന്‍ എന്ത് സമാധാനം പറയും
ഞാന്‍ പറയുന്നതു ഒന്നും അവര്ക് വിശ്വാസം വരില്ല എന്ന് മാത്രമല്ല ഒരു പക്ഷെ പുതിയ കഥകള്‍ ഉണ്ടാക്കാന്‍ അവര്ക് അത് ധാരാളം മതിയാകും
ഇന്ദ്രനെയും ചന്ദ്രനേയും ഭയമില്ലാത്ത, ആരെയും ഒന്നിനെയും കൂസാത്ത, നിഷേധിയും തന്റെടിയും ആയ ആദിത്യന്‍ അയ്യര്‍ പാതിരായ്ക് എന്തോ അന്വേഷിക്കാന്‍ പുറത്തിറങ്ങി ഇരുട്ടില്‍ എന്തോ കണ്ടു മോഹാലസ്യപ്പെട്ടു വീണു, അതും പെരുമഴയത് – ചായക്കടക്കാരന്‍ പപ്പുവിന്റെ ഏഴു വയസുള്ള മകന്‍ ശാന്തന്‍ പോലും അങ്ങീകരിക്കില്ല – അതിനെക്കാള്‍ അവര്ക്ക് വിശ്വാസയോഗ്യമായത് കോവിലകത്തെ കൊച്ചംബ്രാന് നൊസ്സ് തുടങ്ങി എന്നോ രാത്രി ചെറ്റ പൊക്കാന്‍ ഒളിച്ചു പോയിട്ട് തിരിച്ചു എത്തിയപ്പോള്‍ മുറ്റത്ത് കുടുങ്ങി പോയി എന്നോ ഉള്ള കഥ ആയിരിക്കും

Bro super story ann. Adutha part vegam tharanam .Allathe 3 kollam onnum edukallee
Bro bakki ezhuthanam
എന്റെ പൊന്നു കുട്ടാ എവിടെ ആയിരുന്നു ഇത്രയും കാലം. എന്താ ഫീൽ ആ കോവിലകം മുഴുവനും മനസ്സിൽ വരച്ചിട്ട പോലെയുണ്ട്! നമിച്ചു ഗുരുവേ നമിച്ചു! ഇങ്ങനെ ഉള്ള സൃഷ്ടികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,, അത് വേറെ ലെവൽ ആണ്!
അതികം താമസിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം എത്തിക്കണേ 🙏🏽🙏🏽🙏🏽
ആദ്യഭാഗം വായിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതെന്താ സംഭവം? ഒന്നിലും ഒരു വ്യക്തതയും ഇല്ല
മാഡംബിളിയില്ലേ ആഅസുഖകാരി അത് നിങ്ങൾ കരുതും പോലെ ശ്രീദേവി അല്ല….അത് ദേ ഇതാണ്…… ❤️❤️❤️❤️
നല്ല എഴുത്താണ് ബ്രോ
ഹൊറർ എലമെന്റ് ഉണ്ട്
കഥ കുറെ കൺഫ്യൂഷൻ അടിപ്പിക്കുന്നുണ്ട്
Nannayitt und.
Like kuravanenn karuthi thudarathe irikkaruth.
എന്തോന്നടെയ് 🙏