സാമൂതിരി കോവിലകത്തെ ജ്യോൽസ്യൻമാർ ഒക്കെ കൂടെ കവടി നിരത്തിയപ്പോൾ തെളിഞ്ഞത് ബ്രാഹ്മണ ശാപമുണ്ടെന്നും പരിഹാരമായി പാണ്ടി നാട്ടിൽ നിന്നും ഒരു തമിഴ് ബ്രാഹ്‌മണനെ വരുത്തി യഥാവിധം ദാനധർമങ്ങളും സൽകാരങ്ങളും നൽകണം എന്നുമായിരുന്നു
മധുരയിൽ അന്ന് തന്ത്രവിദ്യാലയവും നൃത്ത-സംഗീതകളരിയും ഗ്രന്ഥപ്പുരയും മറ്റും നടത്തിയിരുന്ന ആദിശേഷൻ അയ്യർ വളരെ പുകൾപ്പെറ്റ ഒരു വ്യെക്തിയാണെന്നും അദ്ദേഹത്തോളം ഇതിനു യോഗ്യനായി വേറൊരാൾ ഇല്ലെന്നും വാസ്തുശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആളായത് കൊണ്ട് അദ്ദേഹം തന്നെ സ്ഥലവും കണ്ടുപിടിച്ചു തരുമെന്നും എല്ലാം കാണിച്ചു കൊണ്ട് ഒരു മറുപടി സാമൂതിരി കോവിലകത്തു നിന്നും കൊച്ചി രാജാവിന് കിട്ടി
അധികം വൈകാതെ പിന്നെയുള്ള വേനൽകാലത്തു കുംഭ ഭരണിയിലെ വിശേഷം നാളിൽ വിശേഷാൽ കാഴ്ച ദ്രവ്യങ്ങളും സമ്മാനങ്ങളുമായി ഒരു കൂട്ടം ആളുകൾ കൊട്ടാരത്തിൽ നിന്നും മധുരയിലെത്തി ആദിശേഷൻ അയ്യരെ രാജാവിന്റെ ക്ഷണം അറിയിച്ചു
ക്ഷണം സ്വീകരിച്ചു കൊച്ചി രാജ്യത്ത് എത്തിയ മുതുമുത്തച്ഛൻ ഒരുപാട് ദിവസങ്ങൾ കൊട്ടാരത്തിലെ ആർഭാടങ്ങൾ ആസ്വദിച്ചിട്ട്, ഒരു ദിവസം, വടക്കു കിഴക്ക് ഭാഗത്ത് ഒരു സ്ഥലം സ്വപ്നത്തിൽ തെളിഞ്ഞെന്ന് രാജാവിനെ ധരിപ്പിച്ചിട്ട് കുറച്ചു ഭ്രത്യന്മാരെയും കൂട്ടി പാലക്കാട്ടേക് സ്ഥലം കാണിക്കാനായി വെച്ചുപിടിച്ചു
വഴിയിൽ ഉടനീളം കൂവളത്തില മുറിച്ചു കിണ്ടിയിലെ വെള്ളത്തിൽ ഇട്ടും വെറ്റിലയിൽ മഷി പുരട്ടിയും പക്ഷികളുടെ കൂട്ടങ്ങൾക്ക് ചെവിയോർത്തും ദിശ കണക്കാക്കി വഴി പറഞ്ഞു കൊടുത്ത അദ്ദേഹത്തെ കൂടെയുള്ളവർ അത്ഭുദത്തോടെ നിരീക്ഷിച്ചു

Bro super story ann. Adutha part vegam tharanam .Allathe 3 kollam onnum edukallee
Bro bakki ezhuthanam
എന്റെ പൊന്നു കുട്ടാ എവിടെ ആയിരുന്നു ഇത്രയും കാലം. എന്താ ഫീൽ ആ കോവിലകം മുഴുവനും മനസ്സിൽ വരച്ചിട്ട പോലെയുണ്ട്! നമിച്ചു ഗുരുവേ നമിച്ചു! ഇങ്ങനെ ഉള്ള സൃഷ്ടികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,, അത് വേറെ ലെവൽ ആണ്!
അതികം താമസിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം എത്തിക്കണേ 🙏🏽🙏🏽🙏🏽
ആദ്യഭാഗം വായിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതെന്താ സംഭവം? ഒന്നിലും ഒരു വ്യക്തതയും ഇല്ല
മാഡംബിളിയില്ലേ ആഅസുഖകാരി അത് നിങ്ങൾ കരുതും പോലെ ശ്രീദേവി അല്ല….അത് ദേ ഇതാണ്…… ❤️❤️❤️❤️
നല്ല എഴുത്താണ് ബ്രോ
ഹൊറർ എലമെന്റ് ഉണ്ട്
കഥ കുറെ കൺഫ്യൂഷൻ അടിപ്പിക്കുന്നുണ്ട്
Nannayitt und.
Like kuravanenn karuthi thudarathe irikkaruth.
എന്തോന്നടെയ് 🙏