ഒന്നുകിൽ നട്ടപ്രാന്തു അല്ലെങ്കിൽ വേറെന്തോ ഉള്ളുകളിയുണ്ട്
എനിക്ക് ഉറപ്പായി
ഞാൻ പുറത്തേക്ക് ഇറങ്ങി ചെരുപ്പിട്ടു പടിപ്പുരയുടെ നേർക്ക് നടന്നു
പടിപ്പുര ഇറങ്ങി ഞാൻ പാടത്തെ വരമ്പിലേക്ക് കയറി
വീടിനു മുൻവശത്തുള്ള ഈ പാടങ്ങൾ എല്ലാം നമ്മുടെ അവകാശത്തിൽ ഉള്ളതാണ്
പാടങ്ങൾ എന്ന് തന്നെയല്ല ഇതിന്റെ മറുവശത്തു ഉള്ള പറമ്പുകൾ ഉൾപ്പടെ ഈ നാടിന്റെ നല്ലൊരു ഭാഗം കോവിലകത്തിന്റെ അവകാശത്തിൽ ഉള്ളതാണ്ണ്
മുതുമുത്തശ്ശന് പതിച്ചു കിട്ടിയതും പിന്നീടുള്ള തലമുറയിൽ പെട്ടവർ സമ്പാധിച്ചതും അതുകൂടാതെ അച്ഛനായിട്ട് വെട്ടി പിടിച്ചതും ഒക്കെ കൂടെ കുറെയുണ്ട്
വരമ്പിലൂടെ നടന്ന് തെങ്ങിൻ പറമ്പിൽ എത്തിയാൽ അവിടുന്ന് വേഗം കവലയിൽ എത്തി ബസ് പിടിക്കാം
തലേന്നത്തെ മഴ കാരണം ആകെ ചളിയും നനവുമാണ്
തെന്നി വീഴാതെ ഞാൻ ശ്രെദ്ധിച്ചു നടന്നു
ആകാശം ഇപ്പോളും പൂർണമായും തെളിഞ്ഞിട്ടില്ല
കിളികൾ പോലും പണിമുടക്കിൽ ഏർപ്പെട്ട പോലെ
മൊത്തത്തിൽ ഒരു ശോകമൂകമായ അന്തരീക്ഷം
ആ ജീവസ്സറ്റ അന്തരീക്ഷത്തിന് പോലും തീ പിടിപ്പിക്കാൻ കഴിവുള്ള ഒരാൾ മദഗജം പോലെ മെല്ലെ എനിക്ക് നേരെ എതിർ ദിശയിൽ മുറുക്കാനും ചവച്ചു കൊണ്ട് നടന്നു വരുന്നത് ഞാൻ കണ്ടു
താര!
മന്ത്രവാദിനി താര!
അല്ല, വിശ്വമോഹിനിയായ താര എന്ന സുരസുന്ദരി!

Bro super story ann. Adutha part vegam tharanam .Allathe 3 kollam onnum edukallee
Bro bakki ezhuthanam
എന്റെ പൊന്നു കുട്ടാ എവിടെ ആയിരുന്നു ഇത്രയും കാലം. എന്താ ഫീൽ ആ കോവിലകം മുഴുവനും മനസ്സിൽ വരച്ചിട്ട പോലെയുണ്ട്! നമിച്ചു ഗുരുവേ നമിച്ചു! ഇങ്ങനെ ഉള്ള സൃഷ്ടികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,, അത് വേറെ ലെവൽ ആണ്!
അതികം താമസിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം എത്തിക്കണേ 🙏🏽🙏🏽🙏🏽
ആദ്യഭാഗം വായിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതെന്താ സംഭവം? ഒന്നിലും ഒരു വ്യക്തതയും ഇല്ല
മാഡംബിളിയില്ലേ ആഅസുഖകാരി അത് നിങ്ങൾ കരുതും പോലെ ശ്രീദേവി അല്ല….അത് ദേ ഇതാണ്…… ❤️❤️❤️❤️
നല്ല എഴുത്താണ് ബ്രോ
ഹൊറർ എലമെന്റ് ഉണ്ട്
കഥ കുറെ കൺഫ്യൂഷൻ അടിപ്പിക്കുന്നുണ്ട്
Nannayitt und.
Like kuravanenn karuthi thudarathe irikkaruth.
എന്തോന്നടെയ് 🙏