ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 267

 

നാട്ടിലെ സവർണ്ണ കുലത്തിലുള്ള പുരുഷ പ്രജകളെ ഹരിശ്രീ ഗണപതായേ നമഃ എന്ന് എഴുതിക്കുന്ന കൂട്ടത്തിൽ പറഞ്ഞു പഠിപ്പിക്കുന്ന ഒരു വാചകമാണ് “ദുർമരണത്തിന്റെയും രതിയുടെയും വക്താവായ മന്ത്രവാദിനി താരയിൽ നിന്നും എത്രത്തോളം ദൂരം പാലിക്കാമോ അത്രത്തോളം ദൂരം പാലിക്കുക” എന്നുള്ളത്. അത്രത്തോളം താരയെ സവർണ്ണ കുലത്തിലുള്ളവർ വെറുപ്പോടെ ഭയന്നിരുന്നു. പക്ഷെ അതിന്റെ കാര്യവും കാരണവും ആർക്കുമറിയില്ല. ചോദിക്കാനും പാടില്ല. അവളുടെ പേര് ഉച്ചരിക്കുന്നത് പോലും കൊടിയ അപരാധമായി കണക്കാക്കിയിരുന്നു.

 

ശേഖരൻ ഒന്ന് ഊറി ചിരിച്ചു.

 

“കൊച്ചമ്പ്രാന് വല്ല നൊസ്സും ഉണ്ടോ നാട്ടിൽ ഉള്ളവർ പറഞ്ഞു നടക്കുന്ന ഓരോ കഥയ്ക്ക് കൂടെ തുള്ളാൻ! താരേച്ചി ഭയപ്പെടേണ്ട ആളൊന്നുമല്ല. പിന്നെ ഇവരൊക്കെ ഓരോ കഥ പറയുന്നതിന് വേറെ കാര്യമുണ്ട്”

 

ശേഖരന്റെ ചിരിച്ചു കൊണ്ടുള്ള വർത്തമാനം കേട്ടപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് താരയെ പറ്റി ഒരു കൗതുകം ഉളവായി. കഥകളിലെ താര അല്ല യഥാർത്ഥ താര എങ്കിൽ താര ശെരിക്കും ആരാണ്? എന്തിനാണ് അവളെ ഇത്രത്തോളം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നത്? എന്റെ മനസ്സിൽ ചോദ്യശരങ്ങൾ ഉയർന്നു.

 

“അവളെ കുറിച്ച് ഞാൻ കേട്ടിട്ടുള്ളത് ഒന്നും നീ പറയുന്നത് വേറൊന്നും. എനിക്കൊന്നും മനസ്സിലാവുന്നില്ല” ഞാൻ കല്ലിൽ നിന്നും എഴുനേറ്റു മൂട്ടിലെ പൊടി തട്ടി കൊണ്ട് പറഞ്ഞു.

 

“പറഞ്ഞു വരുമ്പോൾ…” ശേഖരൻ അത്രയും പറഞ്ഞു കൊണ്ട് എഴുനേറ്റു. ശബ്ദത്തിൽ എഴുനേൽക്കുന്നതിന്റെ പ്രയാസം നിഴലിച്ചു. “എനിക്കും കാര്യമായിട്ട് ഒന്നും അറിയില്ല. താരയെ പറ്റി ആളുകൾ പറയുന്നത് കേട്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും മറ്റു ചില കാരണങ്ങൾ കൊണ്ട് ആളുകൾ അവളെ വേട്ടയാടുന്നതാണെന്നും എന്നോട് ഒരിക്കൽ മൂപ്പൻ പറഞ്ഞത് ഞാനിപ്പോ അതുപോലെ പറഞ്ഞെന്നെ ഒള്ളു.. അത് തന്നെയല്ല..” ഒന്ന് നിർത്തിയിട്ട് അവൻ തുടർന്നു

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *