“ഇപ്പോ അസ്തമയം ആകാറാവുന്നതല്ലേ ഒള്ളു. തമ്പ്രാൻ എന്റെ കൂടെ വാ… ഒരു കാര്യമുണ്ട്”
ശേഖരൻ എന്റെ കയ്യിൽ പിടിച്ചു ചെറുതായി വലിച്ചിട്ടു നടക്കാൻ ആഞ്ഞു. ഞാൻ അവന്റെ കൈ വിടുവിച്ചിട്ട് ചോദിച്ചു “എങ്ങോട്ട് വരാൻ? എന്ത് കാര്യത്തിന്?”
ഞാൻ കൈ വിടുവിച്ചിട്ട് കൂടെ ചെല്ലാതെ നിന്നതിൽ അവനു ഇത്തിരി പരിഭവം ഉണ്ടെന്ന് അവന്റെ മുഖഭാവത്തിൽ ഉണ്ടായിരുന്നു. അവൻ തിരിഞ്ഞു നിന്ന് എന്നോടായിട്ട് പറഞ്ഞു “തമ്പ്രാന് ഇത്തിരി സന്തോഷം ഒക്കെ ഉണ്ടാവുന്ന കാര്യത്തിന് തന്നെയാ വിളിച്ചത്. ഞാനിന്നു വരെ കുഴപ്പത്തിൽ ഒന്നും കൊണ്ട് ചാടിച്ചിട്ടില്ലല്ലോ. മനസ്സുണ്ടെങ്കിൽ കൂടെ വാ”
അവനെ പിണക്കാൻ മനസ്സ് വന്നില്ല. കാര്യം ശെരിയാണ്. അവനിന്നു വരെ എന്നെ കുഴപ്പത്തിൽ ഒന്നും കൊണ്ട് ചാടിച്ചിട്ടില്ലെന്നു മാത്രമല്ല പല കുഴപ്പങ്ങളിലും ചെന്ന് ചാടാതെ രക്ഷിച്ചിട്ടേ ഒള്ളു താനും. ഞാൻ അവനെ അനുഗമിച്ചു. കുന്നിറങ്ങി ഞങ്ങൾ പാടവരമ്പത്തൂടെ നടന്നു. തോട്ടിനു കുറുകെ കിടന്ന തെങ്ങിൻ തടിപ്പാലം കയറി മൂസ്സത് മാപ്പളാരുടെ കവുങ്ങിൻ തോട്ടത്തിൽ എത്തി.
അതിന്റെ ഓരം പറ്റി കിഴക്കോട്ടു നടന്നാൽ അരുവിയിൽ എത്താം. പടിഞ്ഞാട്ട് നടന്നാൽ അരുവി ചെന്ന് ചേരുന്ന അതേ പുഴയുടെ മറ്റൊരു ഭാഗത്തും. കൃഷി ആവശ്യത്തിനായി അരുവിയിൽ നിന്നും പുഴയിലേക്ക് വെട്ടി ഉണ്ടാക്കി എടുത്തതായിരുന്നു തോട്.
കാലക്രമേണ അതിന്റെ ആഴവും ഒഴുക്കും വർധിച്ചു. പകലത്തെ പണി കഴിഞ്ഞു മടങ്ങും മുൻപ് അവിടെ കുളിയും ആവശ്യം വരുമ്പോൾ അവിടെ വന്നു തുണി അലക്കലും ഒക്കെ നടത്തിക്കോളാൻ നാട്ടിലെ ‘വർക്കിംഗ് ക്ലാസ്സ്’ ആളുകൾക്ക് ജന്മിമാരുടെ കൂട്ടായ്മ അനുവാദവും കൊടുത്തു. എട്ടോളം കടവുകൾ അങ്ങനെ തോട്ടിൽ നിരന്നു. കടവെന്നു പറയുമ്പോൾ കെട്ടിയ കടവൊന്നുമല്ല.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️