അവർക്കു ചിന്തിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ബുദ്ധിയോ സാമർത്യമോ കഴിവോ ഉണ്ടാകാത്ത വിധം അവരെ മാനസികമായി തളർത്തി കളയുക, ജീവൻ മാത്രം നിലനിർത്തി അവരുടെ അവകാശങ്ങൾ അവർ തിരിച്ചറിയാത്ത വിധം അവരെ അന്ധരാക്കി കളയുക, അതിലൂടെ അവരെ നിയന്ത്രിച്ചു ചൊല്പടിക്കു നിർത്തുക. ഇതായിരുന്നു അന്നത്തെ സവർണ മേലാളന്മാരുടെ ഉദ്ദേശം. അവരുടെ സകല പദ്ധതികളുടെയും കടയ്ക്കൽ കത്തി വെച്ച ആ എഴുത്തു സർക്കാരിലേക്ക് എഴുതി അയച്ചത് നാട്ടിലെ തന്നെ വിദ്യാഭ്യാസമുള്ള ആരെങ്കിലും അല്ലാതിരിക്കാൻ തരമില്ലെന്നും,
വിദ്യാഭ്യാസമുള്ള എന്നാൽ സ്വന്തമായി ഭൂസ്വത്തുക്കൾ ഒന്നും ഇല്ലാത്തതുമായ ആരോ ഒപ്പിച്ച പണിയാണെന്നും, അവർ ഐകകണ്ടേന പ്രഖ്യാപിച്ചു. അപ്രകാരം ഈ നാട്ടിൽ ഉള്ളവർ ആയിട്ട് അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുള്ളത് കൊണ്ട് അതും അവരുടെ പിടലിക്ക് ആയി. അപഖ്യാതി കേൾക്കുന്നത് ഒരു പുതിയ കാര്യം അല്ലാതിരുന്നത് കൊണ്ട് അന്നത്തെ നമ്പിയങ്ങുന്നു നീലകണ്ഠൻ നമ്പി (ധനശ്രീയുടെ അച്ഛൻ) അതിനെ ചൊല്ലി പ്രതികരിക്കാനും പോയില്ല.
എഴെട്ടു വയസ്സുള്ള സമയത്ത് ചേച്ചിയുടെ കൈയ്യും പിടിച്ചു ഇതുവഴി പോകുമ്പോൾ ഈ കടവുകളിൽ നിന്നും കനപ്പ് പിടിച്ച വെളിച്ചെണ്ണയുടെയും ഉപ്പുമാങ്ങ ഭരണിയുടെ ഉള്ളിലെ ചുനയുടെ മണവും ആയിരുന്നു അലയടിച്ചിരുന്നത്. പതിയെ പതിയെ അത് വില കുറഞ്ഞ വാസന സോപ്പിന്റെയും ചെറിയ പ്ലാസ്റ്റിക് കൂടുകളിൽ കടകളിൽ നിന്നും ലഭിക്കുന്ന ഹെയർ ഓയിലുകളുടെയും മണമായി മാറി.
സ്കൂളിൽ ശേഖരൻ ഉൾപ്പടെ കീഴ്ജാതിയിൽ പെട്ട പലർക്കും വരാൻ ഉണ്ടായിരുന്ന വിലക്കുകൾ മാറി. അവരിൽ പ്രായം എത്തിയവർക്കു ആറാം തരത്തിൽ നേരിട്ട് പ്രവേശനം കൊടുക്കുവാൻ തുടങ്ങി. മഞ്ഞല പിടിച്ച പഴകിയ വെളുത്ത തുണികൾക്കു പകരം പണിക്കാരുടെ മക്കൾ പലരും നിറമുള്ള തുണികൾ ധരിക്കാൻ തുടങ്ങി. എങ്കിലും ജന്മിമാരുടെ ഉള്ളിലെ അമർഷവും മുറുമുറുപ്പും വിധേയരുടെ ഉള്ളിലെ മുറിവുകളും അതുപോലെ തന്നെ നില നിന്നിരുന്നു.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️