ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 264

ഒൻപതാം ക്ലാസിലെ വേനൽ അവധിക്ക് ഒരു വൈകുന്നേരം ശേഖരനെ വിളിച്ചു വരുത്തി അവനെയും കൂട്ടി കുന്നിൻ ചെരിവിലെ പാറക്കെട്ടിന്റെ ഭാഗത്തു പോയി. പാറക്കെട്ടിനു ഏറ്റവും മുകളിൽ കുടയുടെ രൂപത്തിലുള്ള ഒരു വലിയ പാറയുണ്ട്. അതിന്റെ കീഴിൽ ആയിരുന്നു വളരെ ചെറുപ്പത്തിൽ ഞങ്ങൾ ‘രാജസദസ്സ്’ കളിച്ചിരുന്നത്.

ഞാൻ രാജാവും കൂട്ടുകാർ ഒക്കെ മന്ത്രിമാരും വിദൂഷകന്മാരും ഭടന്മാരും ഒക്കെ ആയിട്ട് ബഹുരസം തന്നെ ആയിരുന്നു. കൂട്ടത്തിൽ തന്നെയുള്ള ആരെയെങ്കിലും കള്ളനായി പിടിച്ചു കൊണ്ട് വന്നു ഹാജരാക്കും.

രാജാവ് അവനെ ചോദ്യം ചെയ്ത് ശേഷം കൊള്ളിക്കോൽ കൊണ്ടുള്ള ’ഉടവാൾ’ എടുത്ത് ‘ശിരച്ചേധം’ നടത്തും. അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ തറവാട്ടിലെ ‘ധനശ്രീ ഇളയകത്തമ്മ’ ആയിരുന്നു സ്ഥിരമായി എന്റെ മഹാറാണി.

 

അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ ഒരുകാലത്തു മലയാളദേശത്തു തന്നെ വളരെ കേൾവിപെട്ട മാന്ത്രീകന്മാർ ആയിരുന്നു. പുഴക്കരയിലെ ഇഞ്ചക്കാവിൽ വർഷം തോറും നടന്നു പോന്നിരുന്ന പൂരുരുട്ടാതി വേലയ്ക്ക് പങ്കെടുക്കാൻ ആയി വേണാട്ടിൽ ഉള്ള നമ്പിമാരുടെ തറവാട്ടിൽ നിന്നും അന്നത്തെ അവരുടെ കാരണവർ ആയിരുന്ന വലിയ മാന്ത്രികൻ മാർഖണ്ഡയൻ നമ്പി ഈ ദേശത്തു ആദ്യമായി എത്തി.

പൂരുരുട്ടാതി വേലയ്ക്കു നടക്കുന്ന തർക്കത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക് കൊടുക്കാൻ സാമൂതിരി കോവിലകത്തു നിന്നും 999 സ്വർണ നാണയങ്ങൾ എല്ലാ വർഷവും വക നീക്കിയിരുന്നു. അതു മറ്റൊരു സൂത്രപ്പണി ആയിരുന്നു താനും.

വേലയ്ക്കു പങ്കെടുക്കാൻ പല നാട്ടിൽ നിന്നും ആളുകളെ വരുത്തുകയും വേണം എന്നാൽ വരുന്ന പുറം ദേശക്കാരുടെ കയ്യിലേക്ക് ദ്രവ്യം കൈമറിഞ്ഞു പോകാതിരിക്കുകയും വേണം എന്നൊരു നിർബന്ധബുദ്ധി സാമൂത്തിരിയ്ക്കു ഉണ്ടായിരുന്നു. രണ്ടിനും ചേർത്ത് കണ്ടുപിടിച്ച ഉപായം ആയിരുന്നു പുറമെ നിന്നും പങ്കെടുക്കാൻ വരുന്നവർക്ക് കറുപ്പ് കൊടുത്തു മന്ദരാക്കിയ ശേഷം മത്സരത്തിൽ പങ്കെടുപ്പിക്കുകയെന്നു ഉള്ളത്.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *