പഞ്ഞിമെത്തയിൽ വീണത് പോലെ എന്റെ ശരീരം ഒന്ന് കുതിച്ചു പൊങ്ങി. ഉണങ്ങിയ വൈക്കോലിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. കൂടെ ചൊറിച്ചിലും തുടങ്ങി. തടുപുട് എന്ന് ഉരുണ്ടു ഞാൻ മുറ്റത്തേക്ക് വീണിട്ട് ചാടിയോടി തൊടിയിൽ എത്തി ശേഖരനെ അവിടെയെല്ലാം പരതി.
കുർർർർ കുക്കുറൂ… വീണ്ടും അവന്റെ സിഗ്നൽ.. ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ ഉണ്ടപ്ലാവിന്റെ ചുവട്ടിൽ പതുങ്ങി നിൽപ്പുണ്ട്. അധികം സമയം കളയാതെ ഞങ്ങൾ ഇരുട്ട് വീണ മണ്ണുവഴിയിലൂടെ ചെരുപ്പ് പോലുമിടാതെ മൂപ്പന്റെ കുടിയിലേക്ക് വെച്ചുപിടിച്ചു.
നടന്നു നടന്ന് അല്പം ദൂരത്തായി മൂപ്പന്റെ കുടി കാണാമെന്നുള്ള അകലത്തിൽ എത്തിയപ്പോളാണ് ഞാനതു ശ്രദ്ധിച്ചത്. അവിടെ നല്ല തീവെളിച്ചം. കുറച്ചു ആളുകളുടെ നിഴൽ രൂപങ്ങൾ. ഞാനൊന്നു ശങ്കിച്ചു നിന്നു.
“ശേഖരാ…!”
മുൻപിൽ നടക്കുകയായിരുന്ന അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
“അവിടെ എന്താ നടക്കുന്നത്?” ഞാൻ അവനോട് ചോദിച്ചു
അവനൊന്നു പുഞ്ചിരിച്ചു. എന്നിട്ട് മുന്നോട്ട് ചെറുതായി നടന്നുകൊണ്ട് തന്നെ പറഞ്ഞു
“തമ്പ്രാൻ വായോ.. അങ്കവും കാണാം താളിയും നുള്ളാം എന്നൊക്കെ കേട്ടിട്ടില്ലേ.. ബഹുരസമാണ്.. വായോ”
അവിടെ നിന്ന് ചില അലർച്ചകളും ബഹളങ്ങളും ഒക്കെ കേട്ടു. എനിക്കൊരു അങ്കലാപ്പ് അനുഭവപ്പെട്ടു. ചെന്നു കയറുന്നത് എന്ത് മന്ത്രവാദത്തിലേക്കു ആണോ ആവോ! എങ്കിലും കൗതുകത്തിന്റെ പൂമൊട്ടുകൾ മനസ്സിന്റെ കോണിൽ അങ്ങിങ്ങായി വിടരാൻ തുടങ്ങി.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️