ആ കളത്തിന്റെ തൊട്ട് അരികിലായി തന്നെ വാഴ പോളകളും കവുങ്ങ് പാളകളും കൊണ്ടു തുന്നിയുണ്ടാക്കിയ ഒരു മഞ്ചം. മഞ്ചമെന്നു പറഞ്ഞാൽ പോരാ ഒരു പാത്തി പോലെയുണ്ട്. തിളച്ചു മറിയുന്ന കരിമ്പു നീരിൽ നിന്നും ചൂട് ശർക്കര വെട്ടി മാറ്റാൻ പകരാറുള്ള പാത്തി പോലെ. അതിന്റെ കാൽക്കൽ കൈകാലുകൾ ബന്ധിച്ച പരുവത്തിൽ ഒരു ആടിനെയും കിടത്തിയിരിക്കുന്നു. ബലി നടത്താനുള്ള പുറപ്പാടാണെന്ന് ഞാനൂഹിച്ചു.
ഞങ്ങളുടെ സാമിപ്യം മനസ്സാലെ അറിഞ്ഞത് പോലെ മൂപ്പൻ കണ്ണുകൾ തുറന്നു ഉച്ചത്തിൽ പറഞ്ഞു
“കുട്ട്യോളെ, അല്പം മാറി നിന്നോള്. അത്ര നല്ല കാഴ്ചയാവില്യ ഇനി കാണാൻ പോവ്ക”
എനിക്കെന്തോ വല്ലായ്മ തോന്നി. തിരിച്ചു വീട്ടിലേക്ക് തന്നെ പോയാലോ എന്നു ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ നിർബന്ധിക്കുന്നത് പോലെ. എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം ശേഖരൻ എന്റെ കയ്തണ്ടയിൽ പിടിച്ചു. കൂടെയുണ്ട് എന്നുള്ള രീതിയിൽ ധൈര്യം പകർന്നു.
ആ കനൽ കുണ്ടത്തിൽ പൂർണ നഗ്നനായി ഇരുന്നിട്ടും പൊള്ളൽ ഏൽക്കുന്നതിന്റെ പോയിട്ട് ചൂട് തട്ടുന്നതിന്റെ ലാഞ്ചന പോലും മൂപ്പന്റെ മുഖത്ത് ഇല്ല. നര കയറിയ ജടധീക്ഷകളും മെലിഞ്ഞ ശരീരവുമാണെങ്കിൽ കൂടി ആ മുഖത്ത് ആജ്ഞാശക്തി പ്രകടമായിരുന്നു. അടുത്തിരുന്ന വാഴയില ചീന്തിൽ നിന്നും എന്തോ പൊടി വാരി എടുത്തു മുൻപിൽ കുത്തി നാട്ടിയിരുന്ന പന്തത്തിലേക്കു മൂപ്പൻ എറിഞ്ഞപ്പോൾ പന്തത്തിന്റെ ജ്വാല ആളിക്കത്തി.
“കുട്ട്യേ, കൊണ്ടു വന്നോളൂ ഓളെ” മൂപ്പൻ അട്ടഹാസിച്ചു.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️