“ഞാനിനി പറയുന്നത് എനിക്ക് സംഭവിക്കാതിരിക്കണം എങ്കിൽ സാക്ഷാൽ യമധർമൻ വിചാരിക്കണം”
എന്നാണ്.
ആദ്യത്തേത് അഭികാമ്യം എന്ന് പറഞ്ഞാൽ
“ഞാൻ തിരികെ വീട്ടിൽ പോയാൽ എനിക്ക് അപമൃത്യു സംഭവിച്ചുകൊള്ളട്ടെ”
എന്നാകും. മത്സരം ജയിച്ചു വീട്ടിലെത്തും മുൻപേ കാലൻ കഴുത്തിൽ കുരുക്കിടും.
രണ്ടാമത്തേത് അഭികാമ്യം എന്ന് പറഞ്ഞാൽ
“ഞാനിവിടെ നിന്നാൽ തോറ്റു പോകട്ടെ”
എന്നാവും. തൊട്ടു പിന്നാലെ ഒരു ചോദ്യം വന്നാൽ അതിനു ശെരിയായ മറുപടി പറയാൻ കഴിയാതെ തോറ്റു പോകത്തക്ക വിധം സാക്ഷാൽ യമധർമൻ തന്റെ നാവിനെ ബന്ധിച്ചു കളയും.
ഒന്നും മിണ്ടാതെ എഴുനേറ്റ് പോകേണ്ടി വരും. അങ്ങനെ വന്നാലും തോൽവി സമ്മതിച്ചു എന്നാവും അതിനാണ് ആദ്യമേ ഉത്തരം പറഞ്ഞില്ലെങ്കിൽ തോൽവി സമ്മതിക്കുമോ എന്നു അയ്യർ ചോദിച്ചത്. ആകെ പ്രതിസന്ധിയിൽ ആയ നമ്പി പെട്ടെന്ന് ഒരു ഉപായം കണ്ടെത്തി. ആദ്യത്തേത് ശെരിയെന്നു പറഞ്ഞിട്ട് താനിവിടെ നിന്നും വീട്ടിലേക്ക് പോയാൽ മാത്രമേ തനിക്ക് ദുര്മരണം ഭവിക്കുകയുള്ളു. താനിവിടെ തന്നെ നില്കുകയാണെങ്കിൽ, ഏത് ദുർ മൂർത്തി തന്നെ ആക്രമിക്കാൻ വന്നാലും അതിൽ നിന്നും സാക്ഷാൽ യമധർമ്മൻ തന്നെ തന്റെ ജീവനെ കാത്തോളും.
“ഉത്തരം പറഞ്ഞാൽ അയ്യർ തോൽവി സമ്മതിക്കുമോ?” എന്ന് നമ്പിയിൽ നിന്നും വന്ന അപ്രതീക്ഷിതമായ ചോദ്യം കേട്ടു അയ്യരൊന്നു പതറി. ഒരു തരത്തിലും ഊരിപ്പോകുവാൻ പറ്റാത്ത തരത്തിലുള്ള ഒരു കുരുക്കിൽ കൊണ്ട് ഇട്ടിട്ടും തന്റെ നേർക്ക് ഇത്ര വീറോടെ മുട്ടി നിൽക്കുന്ന നമ്പിയുടെ ആത്മവിശ്വാസം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️