ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 264

ചുറ്റുമുള്ള ആളുകൾ ഹരം മൂത്തു ആർപ്പ് വിളികൾ തുടങ്ങി. കുരുത്തോലകൾ വലിച്ചു പൊട്ടിച്ചു മുകളിലേക്കു എറിഞ്ഞു മത്സരത്തിന്റെ അന്തരീക്ഷം കൊഴുപ്പിച്ചു. നമ്പിയുടെ മുന്നിൽ അടിയറവു പറയുവാൻ വയ്യ – എങ്കിലും മുന്നോട്ട് വെച്ച വെല്ലുവിളി സ്വീകരിക്കാതിരിക്കുവാനും വയ്യ – രണ്ടും കല്പിച്ചു അദ്ദേഹം സമ്മതം മൂളി.

 

ശ്രീ പരമേശ്വരനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഞാൻ വീട്ടിലേക്ക് മടങ്ങുന്നില്ല. ആയതിനാൽ അഹം അപമൃത്യു ഭവതെ യദി അഹം ഗൃഹ ഗഛാമി എന്നുള്ളത് അഭികാമ്യം എന്ന് യമധർമ്മ മഹാരാജാവിനെ സാക്ഷി നിർത്തി ഞാൻ പ്രസ്ഥാവിക്കുന്നു” എന്ന് നമ്പി പറഞ്ഞു.

 

കടന്നൽ കുത്തിയത് പോലെ അയ്യരുടെ മുഖം വീർത്തു. തന്റെ അതിബുദ്ധിയെ പോലും കടത്തി വെട്ടിയ നമ്പിയുടെ സാമർത്യത്തിൽ അല്പം അസൂയയും വീട്ടിലേക്ക് തിരിച്ചു പോയില്ലെങ്കിലും ജയിച്ചേ അടങ്ങു എന്നുള്ള നമ്പിയുടെ വാശിയിൽ അല്പം അത്ഭുതവും അദ്ദേഹത്തിന് തോന്നി.

കൂടുതൽ ഒന്നും പറയാതെ അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു പോയി. ഇരുന്നൂറ്‌ വർഷത്തെ പൂരുരുട്ടാതി വേലയിലെ തർക്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി പുറം നാട്ടുകാരൻ ഒരാൾ വിജയശ്രീലാളിതനായ വാർത്ത കാട്ടുതീ പോലെ പടർന്നു.

നെടുംകോവിൽപേരൂർ ഇനി പഴങ്കഥ ആണെന്നും അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ ഇനി നാട് ഭരിക്കും എന്നു വരെ കിംവദന്തികൾ കളത്തറകളിലും അത്താണി കവലകളിലും പ്രചരിച്ചു. എല്ലാ വർഷവും അവിട്ടത്തിന് കോവിലകത്തു നിന്നും സമ്മാനവുമായി ദൂതനെ അയക്കാറുള്ള സാമൂതിരി ഇതൊന്നും അറിഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നു സ്വപ്നത്തിൽ വിചാരിച്ചു കൂടിയില്ല. അവിട്ടത്തിന് പുറപ്പെട്ടു രേവതിക്ക് ദൂതൻ നാട്ടിൽ എത്തുമ്പോഴേക്കും സാധാരണ ഗതിയിൽ പുറം നാട്ടുകാർ തോറ്റു മടങ്ങിയിട്ടുണ്ടാവും.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *