തറവാട്ടു വളപ്പ് ബാലി കേറാമല ആയ നമ്പിക്ക് ഒട്ട് ഇറങ്ങി തിരിക്കാനും കഴിഞ്ഞില്ല. വലിയമ്പലത്തിന്റെ മുൻപിലുള്ള ആലിൻ ചുവട്ടിൽ തന്റെ ഉപാസനാ മൂർത്തീകളെ എല്ലാം കുടിയിരുത്തി ഈ നാട്ടിൽ മന്ത്രതന്ത്ര വിദ്യകൾ പുനരാരംഭിക്കണം എന്ന് കണക്ക് കൂട്ടി അമ്പലത്തിന്റെ വടക്കു ഭാഗത്തെ സ്ഥലം മേടിച്ച നമ്പിയുടെ സ്വപ്‌നങ്ങൾ പൊലിഞ്ഞു. അതോടെ ‘അഞ്ചാലുകളും’ നഷ്ടപ്പെട്ട അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ മന്ത്രവാദ പെരുമയും ശോഷിച്ചു.
എന്നിരുന്നാലും ആരും എതിരിടാൻ ഇല്ലാതിരുന്ന നെടുംകോവിപേരൂരുകാരെ ആദ്യമായി തറപറ്റിച്ചവർ എന്ന ഖ്യാതി അവർക്ക് ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ഉള്ള വേലകളിൽ ‘കറുപ്പ് പാൽപ്പായസത്തിന്റെ’ സഹായം ഇല്ലാതെ തന്നെ ഞങ്ങളുടെ തറവാട്ടുകാർ വിജയം നില നിർത്തി അന്തസ്സ് നിലനിർത്തിയെങ്കിലും ബകന് ഭീമൻ പോലെ അവർ നാട്ടിലെ വെടിവട്ടക്കഥകളിൽ നാളുകളോളം ഉണ്ടായിരുന്നു.
വലിയമ്പലത്തിനു വടക്കായി നമ്പി വാങ്ങി തെളിച്ച ഭൂമിയിൽ ഒരു നാലുകെട്ട് പണിഞ്ഞു അവർ വാസമുറപ്പിച്ചു. അവരുടെ കുടുംബത്തിലെ പുരുഷന്മാരെ ‘കൊച്ചുനമ്പി’ അല്ലെങ്കിൽ ‘നമ്പിയങ്ങുന്നു’ എന്നും സ്ത്രീകളെ ‘ഇളയ അകത്തമ്മ’ അല്ലെങ്കിൽ ‘മൂത്ത അകത്തമ്മ’ എന്നും പ്രായമനുസരിച്ചു വിളിച്ചു പോരണം എന്നുള്ളത് അവരുടെ ഇടയിലുള്ള ഒരു കാർക്കശ്യം ആയിരുന്നു. അത് നാട്ടിൽ എല്ലാവരും പിന്തുടർന്ന് പോന്നു.
പുഴയിലേക്ക് ചേരുന്ന അരുവിയുടെ ഉറവിടത്തിനു തൊട്ടടുത്തു ആണ് വലിയമ്പലവും അതിന്റെ വടക്കുവശത്തു അവരുടെ തറവാട് ഇരിക്കുന്ന ഭൂമിയും. സുമാർ ഒന്നര മൈലോളം ആ അരുവി കറങ്ങി തിരിഞ്ഞു ഒഴുകി ചെന്ന് പുഴയിലേക്ക് ചേരുന്നിടത്തു ആണു വേല നടക്കാറുള്ള ഇഞ്ചക്കാവു. അരുവിയിൽ നിന്നും ചാലുകീറി തറവാട്ടു പറമ്പിലേക്ക് അവർ ജലസേചനം നടത്തി അത്യാവശ്യം ചില ചില്ലറ കൃഷികൾ ഒക്കെ നടത്തി കഴിഞ്ഞു പോന്നു.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️