അടിയാൻമാർ വാഴുന്നിടം [സ്പൾബർ] 229

ചെറിയൊരു പിഴവിന് പോലും നമുക്ക് മരണം വിധിക്കുന്ന ജന്മിത്തമ്പ്രാക്കളോട് പകരം ചോദിക്കാൻ ഒടിവിദ്യയോളം പോന്ന വേറൊരുപായമില്ലെന്നാണ് എന്റെ അഭിപ്രായം…”…

 

അത്രയും പറഞ്ഞ് ആശാൻ കുറച്ച് നേരം ചുമച്ചു.. നീലി അടുത്തേക്ക് വന്ന് ആശാന്റെ നെഞ്ച് തടവിക്കൊടുത്തു.. കുറച്ച് നേരം കഴിഞ്ഞപ്പോ ആശാന് ചുമ നിന്നു… എന്നാലും അയാൾ ശക്തിയായി കിതച്ച് കൊണ്ടിരുന്നു..

 

“ ഇത്ര നേരമൊന്നും അഛൻ സംസാരിക്കാറില്ല… അതാ ഈ കിതപ്പ്…”..

 

നീലി രണ്ടാളെയും നോക്കി പറഞ്ഞു..

 

“ആശാൻ പതുക്കെ സംസാരിച്ചാ മതി…”..

 

കുമാരൻ പറഞ്ഞത് കേട്ട് ആശാനൊന്ന് ചിരിച്ചു..

 

“ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യാ കുമാരാ…നെഞ്ചിൻ കൂട് ചവിട്ടിക്കലക്കിക്കളഞ്ഞു ആ ദുഷ്ടൻ… അന്ന് തുടങ്ങിയതാ ഈ ചുമ… “..

 

കിതപ്പൊന്നാറിയ ആശാൻ വീണ്ടും പറഞ്ഞ് തുടങ്ങി..

 

“ഇനി കുമാരനും കുട്ടിരാമനും അഭിപ്രായം പറ… ഈ ഒടിവിദ്യയിലൂടെ നമുക്കോരോരുത്തരെയായി

തീർത്തൂടെ…?..ഏറ്റവും സുരക്ഷിതമായ മാർഗമിതാണ്… ഒരിക്കലുംപിടിക്കപ്പെടില്ല…”..

 

എന്തിനും തയ്യാറായി മുന്നിൽ നിൽക്കുന്ന കരുത്തൻമാരെ ആശാൻ നോക്കി…

 

“ആശാന്റെ അഭിപ്രായം അങ്ങിനെയാണെങ്കിൽ എനിക്ക് സമ്മതം… പക്ഷേ,എന്താണ് ഈ ഒടിവിദ്യ… ?..എങ്ങിനെ ഒരാൾക്ക് ഒടിയനാവാൻ കഴിയും… ?”..

 

കുമാരൻ അവന്റെ സംശയം ചോദിച്ചു..

 

“കുട്ടിരാമൻ ഒന്നും പറഞ്ഞില്ല…”..

 

ആശാൻ അവനെ നോക്കി..

 

“ആശാനും കുമാരനും എന്ത് തീരുമാനിച്ചാലും ഞാൻ ഒപ്പമുണ്ടാകും…”..

The Author

5 Comments

Add a Comment
  1. Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima

  2. മാക്രി ഗോപാലൻ

    ഹായ്..

    ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ്‌ ആണെന്ന് ആണ് എന്റെ ഓർമ.

    ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.

    ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.

    നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.

    കഴിയും എങ്കിൽ ക്ലൈമാക്സ്‌ മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.

Leave a Reply

Your email address will not be published. Required fields are marked *