അടിയാൻമാർ വാഴുന്നിടം [സ്പൾബർ] 249

 

രാവ് രണ്ടാം യാമത്തിലേക്ക് കടക്കുകയാണ്.. കുമാരൻ പാടത്തെത്തി.. വിശാലമായിക്കിടക്കുന്ന പാടത്തിന്റെ അങ്ങേ അറ്റത്ത് ചെറിയൊരു പ്രകാശം കാണാം..അത് കാര്യസ്ഥൻ ചൂട്ടും മിന്നിച്ച് വരികയാണ്..ഏതോ അടിയാത്തിപ്പെണ്ണിനെ നശിപ്പിക്കാൻ പോയ തമ്പ്രാന് കൂട്ട് പോയതാണ് കൈമൾ..തമ്പ്രാനെ കോലോത്താക്കി അയാളുടെ വീട്ടിലേക്ക് നടക്കുകയാണ്..

ഈ പാടം മുറിച്ച് കടന്ന് വേണം കൈമൾക്ക് വീട്ടിലെത്താൻ..

 

തന്റെ അവസാന യാത്രയാണിതെന്നറിയാതെ ഒരു മൂളിപ്പാട്ടൊക്കെ പാടി നടക്കുകയാണ് കൈമൾ.. അയാൾക്ക് രാത്രിയും പകലും ഒരുപോലെയാണ്.. യാതൊന്നിനേയും പേടിയില്ല.. ഈ ദേശത്തെ അടിയാന്മാർ മാത്രമല്ല, ഒരു ജീവജാലവും തനിക്കെതിൽ വരില്ലെന്ന് കൈമൾക്കറിയാം..ആരേലും വന്നാൽ അവൻ ജീവനോടെ പോവുകയുമില്ല..

 

ഇരയെ കണ്ട വന്യമൃഗത്തിന്റെ മുരൾച്ച പോലെ ഒരു ശബ്ദം കേട്ട് കൈമളൊന്ന് നിന്നു..എങ്കിലും അയാൾക്ക് പേടിയൊന്നും തോന്നിയില്ല… അയാൾ കയ്യിലിരുന്ന് ചൂട്ട് മിന്നിച്ച് മുന്നിലേക്ക് നോക്കി.. കുറച്ച് ദൂരെ എന്തോ തിളങ്ങുന്നത് പോലെ അയാൾക്ക് തോന്നി..

 

“ദെന്താദ്… ?”..

 

കൈമൾ വിളിച്ച് ചോദിച്ചു..അപ്പുറത്ത് അനക്കമില്ല..

 

“ആരായാലും വഴിമാറുക… കാര്യസ്ഥന് വഴിമുടക്കുന്നോ… ?”..

 

കൈമൾ മുരണ്ട് കൊണ്ട് മുന്നോട്ട് രണ്ടടി വെച്ചു.. ചൂട്ടിന്റെ വെട്ടത്തിൽ മുന്നിലെ കാഴ്ച കണ്ട്‌ അയാൾ ഞെട്ടിപ്പോയി.. കൂറ്റനൊരു പന്നി വരമ്പിൽ വഴിമുടക്കി നിൽക്കുന്നു.. അടുത്ത കാലത്തൊന്നും പന്നി നാട്ടിലിറങ്ങിയിട്ടല്ലെന്നോർത്ത കൈമൾ ചൂട്ട് മുന്നോട്ട് നീട്ടി..

The Author

5 Comments

Add a Comment
  1. Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima

  2. മാക്രി ഗോപാലൻ

    ഹായ്..

    ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ്‌ ആണെന്ന് ആണ് എന്റെ ഓർമ.

    ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.

    ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.

    നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.

    കഴിയും എങ്കിൽ ക്ലൈമാക്സ്‌ മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.

Leave a Reply

Your email address will not be published. Required fields are marked *