ആളും ആരവങ്ങളോടും കൂടി മണ്ഡപത്തിൽ വെച്ച് താലി ചാർത്തിയപ്പോൾ ഒരു നൂറു ജന്മം ഈ തണലിൽ കഴിയാൻ അനുവദിക്കണേ എന്നേ പ്രാർത്ഥിച്ചുള്ളൂ.
ആദ്യരാത്രിയിൽ കയ്യിൽ ഒരു ഗ്ലാസ്സ് പാലും തന്നു അമ്മായിയമ്മ മുറിയിലേക്ക് പറഞ്ഞു വിടുമ്പോൾ എന്തെന്നില്ലാത്ത പേടി തോന്നി. കല്ല്യാണം കഴിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും അപരിചിതർ ആണല്ലോ. അവസാനം രണ്ടും കല്പിച്ചു ഡോർ തുറന്നു ചെന്നപ്പോൾ കണ്ടു ഒരു സിഗരേറ്റും കയ്യിൽ പിടിച്ചു ബാൽക്കണിയിലേക്ക് നോക്കി നിൽക്കുന്ന ആളെ.
ഓഹോ… അപ്പോൾ ഇതും ശീലമാണോ (അമ്മു ആത്മ )
വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാവണം കയ്യിലിരുന്ന സിഗരറ്റ് പതിയെ ജനൽ വഴി കളഞ്ഞിട്ട് ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
” ആഹാ പാലൊക്കെ ആയിട്ടാണോ… ”
“അ..അത്.. അമ്മ തന്നുവിട്ടപ്പോൾ…”
ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുൻപേ ആൾടെ ഫോൺ റിങ് ചെയ്തു തുടങ്ങി
“ആയിക്കോട്ടെ.. പക്ഷേ ഞാൻ ആൾറെഡി ബ്രഷ് ചെയ്തു പോയി അതുകൊണ്ട് താൻ തന്നെ കുടിച്ചോ..രാവിലത്തെ നല്ല ക്ഷീണം ഉണ്ടെങ്കിൽ ലൈറ്റ് അണച്ചു കിടന്നോളു..”
എന്റെ മുഖത്തേക്ക് കൂടി നോക്കാതെ ഫോണുമെടുത്തു ധൃതിയിൽ മുറിവിട്ടിറങ്ങി. ഒറ്റയ്ക്ക് ആ മുറിയിൽ എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം നിന്നു.. താഴെ ബാൽക്കണിയിൽ കൂടി നോക്കിയപ്പോൾ കണ്ടു ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്ന രുധിയേട്ടനെ..
“എടി അമ്മു.. ഈ നേവിക്കാരൊക്കെ ഭയങ്കര റൊമാന്റിക് ആണെന്ന കേട്ടിട്ടുള്ളെ. നിന്റെ രുധിനെ കണ്ടിട്ട് ആദ്യരാത്രി തന്നെ പണി തരുമെന്ന തോന്നണേ ” കല്ല്യാണ തലേന്ന് വീട്ടിൽ വന്ന അപ്പച്ചിയുടെ മകൾ പറഞ്ഞത് ഒന്ന് ഓർത്തുപോയി. ശെരിയാണ് രുധിയേട്ടൻ റൊമാന്റിക് ഒക്കെ ആയിരിക്കും പക്ഷേ എന്നോടില്ലെന്നു മാത്രം..രുധിയേട്ടന് എന്നെ ഇഷ്ടപ്പെട്ടിട്ടല്ലേ കെട്ടിയത്? ഞാൻ വെറും +2ക്കാരി ആയതു കൊണ്ട് ആയിരിക്കുമോ? പക്വതയില്ലാത്ത എന്റെ പ്രായം എന്നെ അങ്ങനെ ഒക്കെയാണ് ചിന്തിപ്പിച്ചത്.ഓരോന്ന് ഓർത്ത് പരിഭവിച്ചും സങ്കടപ്പെട്ടും ഉറക്കം വന്നു കണ്ണ് മൂടിയതറിഞ്ഞില്ല..
പിറ്റേന്ന് എന്തോ അനക്കം തട്ടി കണ്ണ് തുറന്നപ്പോഴാണ് അടുത്ത് കിടക്കുന്ന ആളെ കണ്ടത്. ഒരു വശത്തേക്ക് തല ചെരിച്ചു കമഴ്ന്നാണ് കിടപ്പു. ഇന്നലെ എപ്പോൾ വന്നു കിടന്നു ആവോ? സ്വർണ്ണത്തിന്റെ നിറമാണ് രുധിയേട്ടന്. കട്ടിയുള്ള കൂട്ടുപുരികവും ചാമരത്തോട് സാമ്യം തോന്നിക്കുന്ന കൺപീലികളും. അടുക്കളയിൽ ആരുടെയൊക്കെയോ ശബ്ദം കേട്ടപ്പോഴാണ് തിരിച്ചു സ്വബോധത്തിൽ എത്തിയത്. താഴെയുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും? അല്പ്പം നേരത്തെ ആലോചനക്കൊടുവിൽ താഴേക്കു ചെന്നു.. എങ്ങും പരിജയം ഇല്ലാത്ത മുഖങ്ങൾ..ശ്ശോ ആരും വേണ്ടായിരുന്നു ഞാനും രുധിയേട്ടനും മാത്രം മതിയായിരുന്നു..കല്യാണത്തോട് അനുബന്ധിച്ചു വന്ന ബന്ധുക്കളും അയൽക്കാരുമൊക്കെ ആ വീടിന്റെ ഓരോ കോണിലും നിന്ന് എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി..
ബ്രോ കൊള്ളാം നല്ല തുടക്കം ഇഷ്ടപ്പെട്ടു ,കൂടുതൽ പേജുകൾ ഉൾപ്പെടുത്തി നന്നായി എഴുതുക.
Oru proper love story ayittu continue chey plzz
അവളെ കേട്ടിട്ട് പണ്ണണം…. അവന്റെ കൂട്ടുകാർക്കും കൂട്ടികൊടുക്കണം… അവസാനം അവൾ പറ വെടി ആയി ഉടുതുണി ഇല്ലാതെ നടക്കണം…. അങ്ങനെ കുറച്ചു masala ഒക്കെ ചേർക്കു ബ്രോ
After marriage കഥകൾ വായിക്കാൻ നല്ലതാണ്
ഇതിന് അല്പം വേഗത കൂടി പോയി എന്ന് തോന്നുന്നു, എൻറ്റെ തോന്നൽ ആകാം,തുടങ്ങിയത് അല്ലേ ഉള്ളൂ ഇനി എന്തൊക്കെ ആണെന്ന് അടുത്ത പാർട്ട് ആകുമ്പോൾ അറിയാമല്ലോ അല്ലേ
Adutha partil sradhikkaam