സുറുമിയുടെ വാക്കുകൾ ചെറിയ രീതിയിൽ ആശ്വാസം തന്നെങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭാരം തോന്നി.പിറ്റേന്ന് ഊണൊരുക്കിയും അത്താഴമൊരുക്കിയും ഏട്ടനെയും കാത്തിരുന്നു..എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അന്ന് അർദ്ധരാത്രി നാല് കാലിലാണ് കേറി വന്നത്..
പോകെ പോകെ ഞാൻ ആ വീട്ടിലെ വെറും അടുക്കളകാരി മാത്രമായി മാറി. ഞങ്ങൾക്കിടയിലെ ദൂരം ദിനംപ്രതി കൂടി കൂടി വന്നു.ഞാനെന്നൊരാൾ ആ വീട്ടിലുണ്ടെന്ന യാതൊരു ഭാവവും രുധിയേട്ടനില്ലായിരുന്നു..
രണ്ടും കല്പിച്ചാണ് ഒരു ദിവസം അവൾ ചായയുമായി മുറിയിലേക്ക് ചെന്നത്. കുളികഴിഞ്ഞു അലമാരിയിൽ നിന്നു ഷർട്ട് എടുത്ത് ഇട്ടതിനു ശേഷം രുധിൻ എന്തെന്ന് അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി..
“രുധിയേട്ട.. ഇന്ന് മുതൽ കൂട്ടുകാരുമൊത്തു കുടിച്ചിട്ട് വരരുത് ”
“ഓ…ഭാര്യയുടെ അധികാരം കാണിച്ചു വരികയാണോ ”
ഒരു കളിയാക്കി ചിരിയോടെ അവൻ ചോദിച്ചു.
“അ.. അല്ല.. ഭാര്യയായി കണക്കാക്കാൻ ഇഷ്ടല്ലേൽ ഒരു മനുഷ്യ ജീവിയായെങ്കിലും പരിഗണിച്ചൂടെ..എല്ലാരും കുറ്റപ്പെടുത്തുവാ എന്നെ.. എന്റെ കഴിവുകേട് കൊണ്ട രുധിയേട്ടനിങ്ങനെ കുടിച്ചു വീട്ടിൽ കേറാതെ നടക്കണതെന്നു..ഇഷ്ടല്ലാരുന്നേൽ എന്തിനാ ഈ താലി എന്റെ കഴുത്തിൽ കെട്ടി തന്നെ..ഇങ്ങനെ നരകിച്ചു ജീവിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ..എന്ത് കുറവാ രുധിയേട്ടൻ എന്നിൽ കാണണെന്നു പറ ഞാൻ അത് തിരുത്താം.. ശെരിയാ നിങ്ങൾടത്രേ പഠിപ്പോ പണമോ ഒന്നും എനിക്കില്ല.അതിനു ഇത്ര വലിയ ശിക്ഷ ഞാൻ അനുഭവിക്കണോ.ഒന്ന് സ്നേഹത്തോടെ എന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്തൂടെ..ഒന്നിനും പറ്റില്ല എങ്കിൽ എന്നെ ഒന്ന് കൊന്നു താ..”
ദേഷ്യത്തോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ഒരു പൊട്ടി കരച്ചിലൂടെ അവൾ കട്ടിലിലേക്ക് ഇരുന്നു.
“വട്ടാണോ നിനക്ക്”
വിങ്ങി പൊട്ടി അത്രെയും പറഞ്ഞവളെ തീർത്തും നിസ്സാരവൽക്കരിച്ചു കൊണ്ട് അവൻ മുറിവിട്ടിറങ്ങി..അവന്റെ ബൈക്ക് ശബ്ദമുണ്ടാക്കി മുറ്റത്തുകൂടി പോകുന്നതവൾ കേട്ടു..
ഇത്രയെങ്കിലും പറയണം.. പോത്തിനോട് വേദമോതുന്നതിനു തുല്ല്യമാണെന്ന് അറിയാം. എങ്കിലും നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷിച്ചു പോവുകയാണ് ..
അടുക്കളയിൽ കുറച്ചു ജോലിയുണ്ടായിരുന്നത് തീർത്തു കൊണ്ടിരിക്കെയാണ് ബെൽ മുഴങ്ങിയത്.ഓടിച്ചെന്നു തുറന്നപ്പോൾ അത്ഭുതം തോന്നി.
രുധിയേട്ടനായിരുന്നു.. പോയിട്ട് രണ്ടു മണിക്കൂർ തികച്ചായിട്ടില്ല..വാതിലിൽ തന്നെ കയ്യും ഊന്നി എന്നെ തന്നെ തുറിച്ചു നോക്കുന്നു.. കുടിച്ചിട്ടുണ്ടെന്നു വ്യക്തം പക്ഷേ ബോധം ഉണ്ട്.
തുടർന്നും എഴുതുക
Iam waiting
Nalla story..adutha part ethrayum pettannu iduka
നല്ല സ്റ്റോറി. എല്ലാ മറന്ന് അമ്മുവും രുദ്രനും പ്രണയം ഉണ്ടാകട്ടെ.
നല്ല പ്രണയം
തുടർന്ന് എഴുതുക
Ningalkku ethe polatbe kadha post cheyyunna platform maari poyinna thonnane .
തുടർന്ന് എഴുതൂ
Nice bro.. continue
താങ്കൾ എങ്ങനാണോ ഇവിടെ story present ചെയ്യാൻ ഉദേശിച്ചത് അതുപോലെ ചെയ്ത മതി. പിന്നെ വെറും കമ്പി മാത്രം അല്ലാതെ അത്യാവശ്യം story line ഉള്ള ഒരു നല്ല story ആയി present ചെയ്യാൻ ശ്രേമിക്കു
പിന്നെ page അൽപ്പം കൂട്ടാൻ ശ്രമിക്കു
and you’re story and the way of presentation is too good
See you in the next part ?