അത് പിന്നെ കാമുകി അല്ലെ ,കെട്ടാൻ പോണവൾ അല്ലെ , ഒരു ബഹുമാനത്തിൽ പയ്യെ പയ്യെ മതിയല്ലോ എന്ന് ഞാൻ ഓർത്തു .പക്ഷെ ഞാനുണ്ടോ അറിയുന്നു നിന്നെ അവൾ ഇങ്ങനെ തെക്കോട്ടിക്കുമെന്ന് , മനസാക്ഷി എനിക്ക് മറുപടി തന്നു . ഇനി ഒരു കോപ്പും മിണ്ടണ്ട , കിട്ടിയ അവസരമോ ഞാൻ മുതലാക്കിയില്ല ഇനി എന്തേലും ഇങ്ങനെ വായ നോക്കാനുള്ള യോഗം എങ്കിലും ഒന്ന് താ!!! .
അങ്ങനെ നില്കുമ്പോളാണ് അമല തൊട്ടടുത്ത സ്റ്റാളിൽ’വന്ന് ഒരു കുപ്പി വെള്ളം വാങ്ങുന്നത് കണ്ടത് . അവൾ വെള്ളം വാങ്ങി പോവുന്നതാവട്ടെ എനിക്ക് നേരെ ഓപ്പോസിറ്റ് ദിശയിലേക്കും .ഏഹ് ?? ട്രെയിൻ ഇവിടെയല്ലേ കിടക്കുന്നെ .ഇനി എങ്ങാനും വല്ല വാഷ്‌റൂമിലേക്കും ? അല്ല അവൾ പ്ലാറ്റഫോമും പിന്നിട്ട് പോവുന്നത് എനിക്ക് കാണാം . ഞാൻ ഒരു കൗതുകം കാരണം പിന്നാലെ നടന്നു .അല്ല നടന്നിട്ട് എത്തുന്നില്ല , ഓടി . ഞാൻ പ്ലാറ്റഫോം കഴിഞ്ഞുള്ള അവൾ പോകുന്ന ഭാഗത്തുള്ള ഇരുട്ടിൽ എത്തവേ അവൾ കുറച്ചകലെയായി നിർത്തിയിട്ടിരിക്കുന്ന വേറെ’ഒരു ട്രെയിനിലേക്ക് കയറി പോയി .
ഏഹ് ഇവളെന്താ ഉറക്ക പിച്ചാ ?? പൊട്ടി ട്രെയിൻ മാറി ഓപ്പോസിറ് ഭാഗത്തെ ട്രെയിനിലാ കയറിയേക്കുന്നെ!!! .
പോയി ഒന്ന് ചമ്മി പോയെ എന്ന് പറഞ്ഞേക്കാം എന്ന് വച്ച് ഞാനും ആ ട്രെയിനിലേക്ക് കയറി .മഴ വീണ്ടും കനത്തു . ആ ട്രെയിനിൽ കയറി കഴിഞ്ഞാണ് എനിക്ക് മനസിലായത് അത് ഞങ്ങളുടെ ട്രെയിൻ പോലെ പിടിച്ചിട്ടെക്കുന്ന ട്രെയിൻ അല്ലാർന്നു എന്ന് .ഇത് എന്തോ അറ്റകുറ്റ പണിക്കോ അല്ലേൽ ഓട്ടം കഴിഞ്ഞോ കിടക്കുന്ന ട്രെയിൻ ആണ് . ഞാൻ നടന്നു നടന്നു ബോഗികൾ കഴിഞ്ഞിട്ടും അവളുടെ ഒരു പൊടി പോലുമില്ല .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks