ഉള്ളിലെന്തോ ഭയം എനിക്ക് വന്നു .അവളെയെങ്ങും കാണാൻ ഇല്ല.ഇനി ഞാൻ പറ്റായി സ്വപ്നം കണ്ടതാണോ അതോ എനിക്ക് ആള് മാറി പോയോ. ആകെ ആശങ്കയോടെ ഞാൻ നടക്കവേ തൊട്ട് അടുത്ത ബോഗിയിൽ നിന്ന് അമലയുടെയും എൽനയുടെയും കളി ചിരികൾ കേൾക്കാം. ഹാവു അപ്പൊ എനിക്ക് വട്ടായതല്ല . ഞാൻ അടുത്തേക്ക് ചെന്നതും രണ്ടാളും ഓരോ ഗ്ലാസ് വായിലേക്ക് വലിക്കുകയാണ് .
അമ്പടി കള്ളികളെ രണ്ടും കൂടി വന്നിരുന്നു നല്ല വെള്ളമടിയാണ് “ചീയേർസ് ” ഞാൻ പെട്ടെന്ന് കയറി ചെന്ന് പറഞ്ഞു .
എന്നെ പെട്ടെന്ന് കണ്ടതും രണ്ട് കളികളും ഒന്ന് ഞെട്ടി ഇളിച്ചു .
“ആഹാ എല്ലാ സെറ്റപ്പും ഉണ്ടല്ലോ , സോഡാ , വെള്ളം , ടചിങ്‌സായി ബിരിയാണി , പിന്നെ സാധനം ഏതാ , ആഹാ മാജിക് മൊമെന്റ്‌സ് ” ഞാൻ കുപ്പി പൊക്കി പേര് നോക്കി പറഞ്ഞു
പാവങ്ങൾ രണ്ടും ഇളി കോട്ടി എന്നെയും അവർ പരസ്പരവും നോക്കി ഇളിച്ചു .
“അത് പിന്നെ ചേട്ടാ വിശന്നപ്പോ..മഴ …ബിരിയാണി..ദാഹിച്ചപ്പോ ..”
“ഹ്മ്മ് …ഹ്മ്മ് ..ദാഹിച്ചപ്പോ വോഡ്ക ?” ഞാൻ അമലയെ നോക്കി ചോദിച്ചു
“അല്ല ബാഗിൽ വെള്ളമാണെന്നു വച്ച് ഒരു കുപ്പി എടുത്തപ്പോ …ഇവിടെ വന്നപ്പോ …”അമല കിടന്നു കഷ്ടപ്പെട്ടു
ഞാൻ അമലയുടെ കൈയിൽ ഇരിക്കുന്ന ഗ്ലാസ് വാങ്ങി ബാക്കി ഉണ്ടായ വോഡ്ക വലിച്ചു .”അആഹ് …ഒന്നൂടെ ഒഴി ” ഞാൻ പറഞ്ഞത് കേട്ട് അമല കിളി പറന്ന ഭാവേനെ എന്നെ നോക്കി . “ഒന്നൂടെ ഒഴിക്ക് പെണ്ണെ ” ഞാൻ അമലയോടു പറഞ്ഞു .
അമല ഒഴിച്ചത് ഞാൻ പെട്ടെന്ന് കാലിയാക്കി . “ആഹാ കറക്റ്റ് അളവ്. അപ്പൊ ഇത് സ്ഥിരാലെ ” ഞാൻ രണ്ടിനേം നോക്കി

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks