“അയ്യോ ഇല്ല ചേട്ടാ സ്ഥിരമോന്നുമല്ല , ആഴ്ചയിൽ ഒരു തവണ ” എൽനയുടെ നാവിൽ നിന്ന് ചാടി .അമല അവളെ കണ്ണുരുട്ടി കാണിച്ചു .
“അല്ല ചേട്ടാ ഇതാദ്യമാ “എൽന കിടന്നു ഉരുണ്ടു .
“ഓക്കെ എങ്കിൽ ഞാൻ ജോസപ്പേട്ടനെ ഒന്ന് കാണട്ടെ ” ഞാൻ എഴുനെക്കാൻ പോയി .”അയ്യോ ഇരിക്ക് ഹരി ” അമല കൈയിൽ കയറി പിടിച്ചു .
“എടൊ..ഇയാള് പ്രശ്നാക്കല്ലേ.” അമല എന്റെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു .
“എന്നാ എനിക്ക് ഒരു കാര്യം വേണം ”
“എന്ത് ?” അമലയും എൽനയും മുഖത്തോടു മുഖം നോക്കി.
“എനിക്കാ മുട്ട വേണം ”
“എന്തൂട്ട് ?” അമല കിളി പോയ പോലെ ചോദിച്ചു
“എടി പെണ്ണെ എനിക്കാ ബിരിയാണിയിൽ മുട്ട വേണമെന്ന് .വിശന്നിട്ട് വയ്യ ”
അമലയും എൽനയും കുടു കൂടാ ചിരിച്ചു “ഇന്നാ മുട്ട മാത്രം ആക്കണ്ട ഫുൾ എടുത്തോ എന്ന് പറഞ്ഞു ബിരിയാണി എനിക്ക് നേരെ നീട്ടി .
“ഒരു രണ്ടു ഗ്ലാസ്സെ ഉള്ളു ?” ഞാൻ ചിക്കൻ കഷ്ണം കടിച്ചു വലിച്ചു ചോദിച്ചു . എൽന അവളുടെ ഗ്ലാസിൽ ഒന്നൂടെ ഒഴിച്ച് എനിക്ക് നേരെ’നീട്ടി.
പിന്നെ ഞങ്ങൾ ആ കുപ്പി തീരും വരെ നല്ല താങ്ങായിരുന്നു . ഞാനും അമലയുമാണ് കൂടുതലും കഴിച്ചത് .എൽന ഇതൊക്കെ കുടിച്ചു ശീലിച്ചു തുടങ്ങുന്നതേയുള്ളൂ എന്ന് എനിക്ക് മനസിലായി .രണ്ടു പേരും നല്ല കമ്പനിയാണ് .അവരുടെ കോളേജിലെ തമാശകളും അമലയുടെ വർക്ക് ചെയ്യുന്ന സ്ഥലത്തെ തൊന്തരുവുകളുമെല്ലാം പറഞ്ഞു .ഞാനാവട്ടെ എന്റെ ബാംഗ്ലൂർ ജീവിതത്തിലെ തമാശകളും പിന്നെ ഇടയ്ക്ക് അതിരയുമായുള്ള കറക്കങ്ങളും പിന്നെ കുറച്ചു നിരാശ കാമുകന്റെ കഷ്ടപ്പാടുകളും .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks