അഹം [നൈമ] 1346

“എടാ നിന്റെ തന്തയുടെ കൈയിലിരിപ്പിനു ജോണി എന്ത് ചെയ്യാനാ ?” ‘അമ്മ എന്നെ ഒന്ന് നോക്കി “ദേണ്ടേ ആ ചെറുക്കൻ മാത്രമുള്ളു അവിടെ എന്തേലും ഒരു സഹായത്തിനു നിന്റെ വായിൽ നിന്ന് എന്തേലും ഒന്ന് വീണിട്ട് ഇനി ആ സഹായം കൂടി ഇല്ലാണ്ടാക്കണ്ട ” ‘അമ്മ എന്നോട് പറഞ്ഞു

“എനിക്കെന്തോ ഇത് നടക്കുമെന്ന് തോന്നുന്നില്ല അമ്മെ ” ഞാൻ അമ്മയെ സംശയ ഭാവത്തിൽ നോക്കി “അങ്ങിനെയങ് ആ പുരയിടത്തിന്റെ പങ്ക് അവർ നമുക്ക് തരുമോ ?”

“എടാ നീ എന്താ വിവരമില്ലാത്ത മണ്ടന്മാരെ പോലെ സംസാരിക്കുന്നത് ? ഇത് നിന്റെ അച്ഛന്റെ പേരിലുള്ള പുരയിടമാ . മകനായ നീയും ഭാര്യയായ ഞാനും ഒപ്പിടാതെ അവർക്ക് അങ്ങിനെ തോന്നിയ പോലെ ആ വസ്തു വിൽക്കാൻ പറ്റില്ല ” ‘അമ്മ എന്റെ അടുത്തേക്ക് വന്നു കൈ കൊണ്ട് മുഖം ഒന്ന് ഉയർത്തി .” നിനക്ക് യു കെ പോവണ്ടേ ? നിനക്ക് നല്ലൊരു ജോലി വാങ്ങേണ്ടേ ? നമുക്ക് മര്യാദക്ക് ഒന്ന് ജീവിക്കണ്ടേ ?” ‘അമ്മ അപേക്ഷാ ഭാവത്തിൽ എന്നെ ഒന്ന് നോക്കി .

കൂടുതലൊന്നും ‘അമ്മ എന്നോട് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല . പാവം എന്റെ ‘അമ്മ . അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയ സമയം മുതൽ അവർ എനിക്ക് വേണ്ടി കഷ്ട പെടാൻ ഇനി ബാക്കി ഒന്നുമില്ല .

കൂടുതൽ ഒന്നും തന്നെ ഞാൻ ചിന്തിച്ചില്ല പിറ്റേന്ന് വൈകീട്ട് തന്നെ പത്തങ്ങാടിയിലേക്ക് വണ്ടി കയറി .ടൌൺ വരെ ട്രെയിനിലും ശേഷം ബസിലും വേണം പോവാൻ .

“നീ പോവുന്നത് വല്ലവരും വച്ച് നീട്ടുന്ന ഔദാര്യം വാങ്ങിക്കാൻ അല്ല . നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം നേടിയെടുക്കാനാ . നിനക്ക് മാത്രമാണ് അത് അവകാശപ്പെട്ടത് .ബാക്കി ഉള്ളവർ അതിന്റെ പങ്ക് പറ്റുന്നുണ്ടൽ അത് നീയായിട്ട് അവർക്ക് വച്ച് നീട്ടുന്ന ഔദാര്യമായിരിക്കണം ” ട്രെയിൻ കയറും മുന്നേ എന്റെ കൈ പിടിച്ചു ‘അമ്മ പറഞ്ഞത് എന്റെ ചെവികളിൽ ഇരച്ചു കയറി.

The Author

69 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…

  2. കുട്ടപ്പായി

    അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

Leave a Reply

Your email address will not be published. Required fields are marked *