ഞാൻ ഒന്നും മിണ്ടീല .അവളുടെ കൈയിൽ നിന്ന് കുപ്പി വാങ്ങി എന്റെ കൈയിലുള്ള കുപ്പി വെള്ളത്തിലേക്ക് മിക്സ് ആക്കി ഒന്ന് കുലുക്കി .”ഇനി ഗ്ലാസ് എടുക്കാനൊന്നും വയ്യ .എൽന വരുന്ന വരെ ഇത് അടിക്കാം .” ഞാൻ കുപ്പി വായിലേക്ക് ഒന്ന് തിരുകി . ഒരു കവിൾ എടുത്തിട്ട് അമലയ്ക്ക് നീട്ടി .അവളും ഒരു കവിൾ എടുത്തു .
“സ്ട്രോങ്ങ് ആയി പോയോ?”
“ഇല്ല കറക്റ്റ് ആണ് ” അമല പറഞ്ഞു .
മഴ കൂടുന്നു .ഇവിടെ ഇരുന്നാൽ നനയും” ഞാൻ പടിയിൽ നിന്ന് എഴുനേറ്റു ഒരു വശം ചാരി നിന്നു .അമലയും എഴുന്നേറ്റ് എന്റെ എതിർ വശത്തായി നിന്നു .
“എടൊ…താൻ സൂക്ഷിക്കണം..” അമല ദൂരേക്ക് നോക്കി പറഞ്ഞു
“ഏയ്യ് ഇവിടെ കുഴപ്പില്ല അമല …മഴ ദേഹത്ത് കൊള്ളില്ല ”
“എടൊ മണ്ടാ അതല്ല …താൻ ഈ പോവുന്ന ഭൂമി കച്ചോടം സൂക്ഷിക്കണമെന്ന് ” അമല എന്നെ നോക്കി
“അതെന്തു ഇപ്പൊ സൂക്ഷിക്കാൻ .ഞാൻ പോവുന്നു സ്ഥലം വിൽക്കുന്നു ”
“ഉവ്വാ …എടോ താൻ വിചാരിക്കണ പോലെ അല്ല ഈ ഭൂമി കച്ചോടം .എന്റെ പപ്പാ കുറെ നാള് ചെയ്തിട്ടുള്ളതാ .സൂക്ഷിച്ചു ചെയ്തില്ലേൽ ഇയാള് പറ്റിക്ക പെടും .പിന്നെ പത്തങ്ങാടി അത്ര നല്ല ഗ്രാമം ഒന്നുമല്ല “അമല അവസാനം പറഞ്ഞത് ഒന്ന് സ്ട്രെസ് ചെയ്തു .
അല്ലേൽ തന്നെ ഞാൻ ഈ യാത്ര ആകെ ആശങ്കയോടെയാണ് ചെയ്യുന്നത് .ഈ പെണ്ണ് ഇത് കൂടുതൽ ടെൻഷൻ ആക്കോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു .
“സത്യം പറയട്ടെ , ഇയാൾക്ക് നല്ല പേടിയില്ലേ ?” അമല എനിക്ക് നേരെ കൈ ചൂണ്ടി ചോദിച്ചു .
“പിന്നെ ..എനിക്കെന്തിന് പേടി …”ഞാൻ അമലയോടു പറഞ്ഞെങ്കിലും നുണ എന്ന മട്ടിൽ അവള് ഒന്ന് ഇളിച്ചു . പിന്നീട് അവളൊന്നും ചോദിച്ചില്ല .ഏതാനും നിമിഷം നിശബ്ദത .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks